തൃശൂർ: എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികളെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഒരു മൂലക്കിരുത്തപ്പെട്ടവർക്കാണ് ഇടതുമുന്നണി ഇത്തവണ സീറ്റുകൊടുത്തിരിക്കുന്നതെന്നും ഇവരെക്കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.സുധാകരനുകൂടി സീറ്റു കൊടുക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുഡിഎഫ് നേതാക്കളുടെ കഴിവുകേടിലാണ് പിണറായി വിജയന്റെയും എൽഡിഎഫിന്റെയും കണ്ണ്. യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. ഉമ്മൻചാണ്ടിയെ ഒരു കൂട്ടരും ചെന്നിത്തലയെ മറുവിഭാഗവും മുഖ്യമന്ത്രി സ്ഥനാർഥിയായി ഉയർത്തിക്കാട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. മൈ ഡിയർ എ്ന് സുധാകരൻ പറയുന്പോൾ മൈ ഡിയർ ഡിയർ എന്ന് സതീശൻ പറയുന്നു. മുന്നണിയും കേരളത്തിലെ ജനങ്ങളും എങ്ങിനെ ഇവരെ സഹിക്കുമെന്ന് സുരേന്ദ്രൻ ചോദിച്ചു. എൽഡിഎഫിനെ പ്രതിരോധിക്കാനോ പിണറായിയുടെ അഴിമതിയെ എതിർക്കാനോ കെൽപ്പുള്ളവരല്ല യുഡിഎഫ്. സാന്പത്തികമായി വൻ കൊള്ള നടത്തിയ രാക്ഷസക്കൂട്ടമാണ് അധികാരത്തിലിരിക്കുന്നവരാണ്…
Read MoreTag: k surendran
കോൺഗ്രസും യുഡിഎഫ് തകരും, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദിയെന്ന ഒറ്റപ്പേരെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും, യുഡിഎഫ് തകരും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ ബിജെപിക്കാണ് സ്ഥാനമെന്നും അതുകൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreസിആർപിഎഫിന്റെ അരയിൽ ഉള്ളത് കളിത്തോക്കല്ല; എസ്എഫ്ഐക്കാരെ ഇളക്കിവിടുന്ന എം.വി. ഗോവിന്ദനെ തോക്കിന്റെ കാര്യം ഓർമിപ്പിച്ച് കെ. സുരേന്ദ്രൻ
കണ്ണൂർ: ഗവർണറുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സിആർപിഎഫ് സേനാംഗങ്ങളുടെ അരയിലുള്ളത് കളിത്തോക്കല്ല. എസ്എഫ്ഐക്കാരെ ഇളക്കിവിട്ട് എം.വി. ഗോവിന്ദൻ അതെടുപ്പിക്കാൻ പ്രേരിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവയ്ക്കാൻ എസ്എഫ്ഐക്കാരെ ഗവർണർക്കെതിരെ ഇളക്കിവിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്യുന്നത്. സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഭരണഘടനാപരമായി ഗവർണറെ പ്രവർത്തിക്കാൻ അനുവദിക്കാതെ കലാപമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. സർവകലാശാലകളുടെ പരമാധികാരി ചാൻസലറായ ഗവർണറാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ചട്ടങ്ങളും പാലിച്ച് ഗവർണർ സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി ഗവർണറെ ശാരീരികമായി ആക്രമിക്കാനുള്ള നീക്കങ്ങളിൽനിന്നും എസ്എഫ്ഐക്കാരോട് പിന്മാറാൻ ഗോവിന്ദൻ തന്നെ പറയുന്നതായിരിക്കും നല്ലത്. ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്നു പോലും ഗോവിന്ദന് അറിയില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
Read Moreസുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാൻ ഇഡിയുടെ സഹായം വേണ്ട; തട്ടിപ്പുകാരെല്ലാം അന്തിയുറങ്ങുന്നത് എ.കെ.ജി സെന്ററിലെന്ന് സുരേന്ദ്രൻ
ഇരിങ്ങാലക്കുട : സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ തങ്ങൾക്ക് ഇഡിയുടെയും കരുവന്നൂരിന്റെയും ഒന്നും സഹായം വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുവന്നൂരിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, മറിച്ച് പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. മാസപ്പടി എല്ലാം വാങ്ങി എവിടെ നിക്ഷേപിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ തീർന്നിരിക്കുന്നത് എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും അരവിന്ദാക്ഷന്റെയും സതീഷ് കുമാറിന്റെയും അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം. അല്ലാതെ മറ്റു ബാങ്കുകളെ കൂടി കരുവന്നൂരിന്റെ പാതയിലേക്ക് എത്തിക്കുകയല്ല വേണ്ടത്. തട്ടിപ്പുകാരെല്ലാം എ.കെ.ജി സെന്ററിൽ ആണ് അന്തിയുറങ്ങുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read Moreബിജെപിക്കു നല്ല സ്വീകാര്യത ! മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടമെന്ന് കെ.സുരേന്ദ്രൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബിജെപിക്കു നല്ല സ്വീകാര്യത ലഭിക്കുന്നു.കേരളത്തിന്റെ ഭാവി എന്താവണം എന്ന് തീരുമാനിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാമേഖലയിലും സ്ഥാനാര്‍ഥിക്കു ലഭിക്കുന്നതു നല്ല സ്വീകാര്യതയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍, കേന്ദ്ര പദ്ധതികളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. എല്‍ഡിഎഫ് അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. മാസപ്പടി പോലുള്ള വിഷയങ്ങളില്‍ ഓടി ഒളിക്കാനാണ് എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഇഷ്ടം. അഴിമതിമൂലം മൂന്നണിക്കുള്ളില് അതൃപ്തി പുകയുകയാണ്. യുഡിഎഫിന് ഇന്നത്തെ സ്ഥിതിയില്‍ ഉത്തരവാദിത്വമുണ്ട്. യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നില്ല.അവര്‍ക്ക മാറിനില്ക്കാന് കഴിയില്ല. മുഖ്യമന്ത്രി മഹാമൗനത്തിലാണ്. പുതുപ്പള്ളിയില്‍ വന്നിട്ടുപോലും ഒരു ആരോപണത്തിനും മറുപടിയില്ല. മൗനത്തില്‍ മാത്രമല്ല അപമാനിക്കുക കൂടിയാണ്. സൈബര്‍ ഇടങ്ങളില്‍നിന്നു പോലും ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഇറങ്ങുന്നില്ല. സിപിഎമ്മുകാര്‍ പോലും നേതാക്കളുടെ അഴിമതി അംഗീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയചര്‍ച്ച ചെയ്യുന്നതു ബിജെപി മാത്രം. രാഷ്ട്രീയചര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ചും…
Read More‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ ! കെ സുരേന്ദ്രന്റെ പരാമര്‍ശനത്തിനെതിരേ കെ സുധാകരന് രംഗത്ത്…
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു. സുരേന്ദ്രന് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന് പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍… ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന…
Read More12നും 50നും ഇടയിലുള്ള സ്ത്രീകളെ ഒരു കാരണവശാലും മല ചവിട്ടാന്‍ അനുവദിക്കില്ല ! എന്തു വിലകൊടുത്തും ആചാരം സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…
Read Moreകരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പണം സിപിഎം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചെന്ന ആരോപണവുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിലെ പണം സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മന്ത്രി ആര്. ബിന്ദു മത്സരിച്ച ഇരിങ്ങാലക്കുടയിലാണ് പണം വിനിയോഗിച്ചത്. തട്ടിപ്പിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുന്‍മന്ത്രി എ.സി. മൊയ്തീനും അറിവുണ്ടായിരുന്നതാണെന്നും സുരേന്ദ്രന് ആരോപിച്ചു.സിപിഎമ്മിന്റെ കള്ളപ്പണമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിലുള്ളത്. കരുവന്നൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. മുതിര്‍ന്ന നേതാക്കളുടെ അറിവോടെ നടത്തിയ തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പണം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണമുള്ള കൊടകര കുഴല്‍പ്പണ കേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്നു…
Read Moreഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; “ചോദിച്ചത് എന്തെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃശൂർ പോലീസ് ക്ലബിൽ ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ബിജെപിക്ക് കള്ളപ്പണം ഇടപാടുമായി യാതോരു ബന്ധവുമില്ലെന്നും വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല എന്നും പരിഹാസ രൂപേണ മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരനായ ധർമരാജനുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ചോദിക്കാനാണ് സുരേന്ദ്രനെ വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്.
Read Moreകുഴൽപ്പണക്കവർച്ച കേസ്: കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തൃശൂർ: കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. പോലീസിന്റേത് വെറും രാഷ്ട്രീയ നാടകമാണെന്നും ബിജെപിയെ നാണം കെടുത്തുകയാണ് ലക്ഷ്യമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Read More