കാസർഗോഡ്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷം നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിൽ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനതലത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിന്ന്. ഇതിന് മാറ്റം വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണ്. ജനവിശ്വാസം ആർജിക്കാനുള്ള നേതൃത്വമാണു വേണ്ടത്. പുനഃസംഘടനയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും പ്രഖ്യാപിച്ച സമരങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 പരിപാടികൾ നിശ്ചയിച്ചിട്ടും ഒരു മണ്ഡലത്തിൽ രണ്ടു പരിപാടിപോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് നേതൃത്വത്തോടുള്ള പ്രവർത്തകരുടെ രോഷമാണ് കാണിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല. അതുകൊണ്ട് നേതൃമാറ്റമില്ലാതെ ഒത്തുതീർപ്പിനില്ലെന്നും ഇവർ നിലപാടെടുത്തു.
Read MoreTag: k surendran
വീരപ്പൻമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത് ; തിരിച്ചുവരില്ലെന്ന് കരുതി നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറിയെന്ന് കെ. സുരേന്ദ്രൻ
ന്യൂഡൽഹി: കേരളത്തിലെ മരം മുറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചർച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രൻ ഡൽഹിയിൽ ചോദിച്ചു. സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചുവരില്ലെന്ന് കരുതി സർക്കാർ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. വീരപ്പൻമാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്.…
Read Moreവീണ്ടും ശബ്ദരേഖ പുറത്തുവിട്ടത് പ്രസീത അഴീക്കോട്; ജാനുവിന് സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്
തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പിഎ വിളിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ഹോട്ടലില്‍ പണം കൈമാറിയെന്നും പറയുന്നു.
Read Moreകുഴല്‍പ്പണക്കേസ് ; അന്വേഷണം കോന്നിയില്‍ സുരേന്ദ്രന്റെ താമസസ്ഥലത്ത്
പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്. 2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.കോന്നിയില്‍ ഇത്തവണ…
Read Moreതടിയൂരാൻ പെടാപ്പാട്; നടപ്പാക്കിയത് ‘എന്തു വില’ കൊടുത്തും പൊതുസമ്മതരെ പാര്‍ട്ടിയിലെത്തിക്കുക എന്ന കേന്ദ്രതന്ത്രം; സുരേന്ദ്രനും മുരളീധരനുമെതിരേ പാർട്ടിയിൽ പടയൊരുക്കം
ഇ. അനീഷ് കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷം കൈമാറിയെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. സംസ്ഥാന ഘടകത്തില്‍ കെ.സൂരേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. തങ്ങളെയെല്ലാം പുകമറിയില്‍ നിര്‍ത്തി കെ.സുരേന്ദ്രനും വി.മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ താല് മല്‍സരിച്ച മണ്ഡലങ്ങള്‍ തീരുമാനിച്ചതുപോലും പോലും കേന്ദ്രനിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്. പാര്‍ട്ടിയിലേക്ക് പൊതു സമ്മതരെ ‘എന്തുവില’കൊടുത്തും എത്തിക്കുക എന്ന കേന്ദ്രനിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു താനെന്നാണ് സൂരേന്ദ്രന് പങ്കുവയ്ക്കുന്ന വികാരം.ഈ സാഹചര്യത്തില്‍ കേന്ദ്രപിന്തുണ തനിക്കുണ്ടെന്ന പൂര്‍ണ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.…
Read Moreകൊടകര കുഴൽപ്പണ കവർച്ചക്കേസ്; സുരേന്ദ്രന്റെ മൊഴിയെടുക്കും
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പണ കേസില്‍ പ്രത്യേക അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും.അടുത്തയാഴ്ച സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. പാര്‍ട്ടിയില്‍ പണമിടപാട് നടത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി അധ്യക്ഷനുമാണെന്നതിനാല് സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സുരേന്ദ്രന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കുമെന്നാണ് സൂചന. ഇതുവരെ പോലീസ് ചോദ്യം ചെയ്ത ബിജെപി നേതാക്കളുടയും പണം കൊടുത്തയച്ച ധര്മ്മരാജന്, സുനില്‍ നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പോലീസ് ചൂണ്ടിക്കാട്ടുന്നു.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും കെ.സുരേന്ദ്രനും തമ്മിലുള്ള അടുപ്പവും പോലീസ് പരിശോധിക്കുന്നുണ്ട്. പണംവന്നതു സംബന്ധിച്ച് പല നേതാക്കള്‍ക്കും അറിയാമായിരുന്നുവെന്നും ഇല്ലെന്ന് പറയുന്നത് കളവാണെന്നുമാണ് പോലീസിന്റെ നിരീക്ഷണം. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നതിനുമുന്പ് പോലീസ് മറ്റു ചില…
Read Moreബിജെപിക്ക് ഊരാക്കുടുക്ക്..! കേന്ദ്രഫണ്ട് മാവോയിസ്റ്റുകളിലേക്ക്; ജാനുവിന്റെ പണമിടപാടുകളില്‍ ദുരൂഹതയെന്ന് ആരോപണം; വിശദമായ അന്വേഷണം വേണമെന്ന് ജെആര്‍പി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്കിയ ഫണ്ട് മാവോയിസ്റ്റുകള്‍ക്കും ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ 10 ലക്ഷം രൂപയില്‍ ഒരു പങ്ക് നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്കിയ പണവും മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമെന്ന പേരിലായിരുന്നു ചിലരുടെ കൂടിക്കാഴ്ചകള്‍. എന്നാല്‍ ഇവരുടെ വാര്‍ത്തകള്‍ ഒരിടത്തു ഉണ്ടിരുന്നില്ലെന്നും പ്രസീത വ്യക്തമാക്കി.…
Read Moreസി.കെ. ജാനു പണം ചോദിച്ചിട്ടില്ല, കൊടുത്തിട്ടുമില്ല; തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ടെന്ന് കെ. സുരേന്ദൻ
കോഴിക്കോട്: ബിജെപിയെ ആക്രമിക്കാമെന്നും എന്നാല്‍ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് പ്രതികരണം. സി.കെ. ജാനുവിനെ വെറുതെ വിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിന് പണം നല്‍കിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Read Moreകുഴൽപ്പണക്കേസിൽ പ്രചരിക്കുന്നതെല്ലാം നുണ; ഒന്നും മറച്ച് വക്കാനില്ലാത്തതുകൊണ്ട് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആസൂത്രിതമായ കള്ളപ്രചാരവേലയും നുണപ്രചാരണവും നടക്കുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അര്‍ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവം ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കൊടകര കേസുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാര്‍ത്തകൾ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഡോളര്‍കടത്തും സ്വര്‍ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം നടക്കുന്നത്. സിപിഎം പാർട്ടി ഫ്രാക്ഷൻ എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകൾ അടിച്ച് വിടുന്നത്. എന്നാൽ സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും…
Read Moreമുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം, പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറരുത്; തോൽവിയുടെ ഉത്തരവാദിത്വം നിഷേധിക്കുന്നില്ലെന്നു കെ. സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനായ തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ മുസ്ലിം വോട്ടുകൾ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. പാലക്കാട്ട് സിപിഎമ്മിന് 2,500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെ പോയി?. കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ?. തൃപ്പൂണിത്തുറയിലും എൽഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട്.…
Read More