തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ഭീതിപരത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് വാക്സിന് ഇല്ലെന്ന രീതിയില്‍ മുഖ്യമന്ത്രി ഭീതിപരത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി പരിപാടികൾ മാറ്റിവച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബിജെപി ഏർപ്പെടും. ഹെൽപ് ഡെസ്ക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: k surendran
ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു ! കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്നു മാത്രം സംശയം;മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി കെ. സുരേന്ദ്രന്…
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കുമെന്നും പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ അതിന്റെ ഉദകക്രിയ പൂര്‍ത്തിയാവുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു…
Read Moreശബരിമല വീണ്ടും കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം; തടയുമെന്ന മുന്നറിയിപ്പുമായി കെ.സുരേന്ദ്രന്
കാസര്‍ഗോഡ്: ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുമ്പ് സര്‍ക്കാര്‍ നടത്തിയ നീക്കം വിശ്വാസികള്‍ തടഞ്ഞിരുന്നു. അതിനു നേതൃത്വം നല്കാന് ബിജെപിക്ക് കഴിയുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള നീക്കവും തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടക്കുന്നുണ്ടെന്നും സുരേന്ദ്രന് കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലിച്ച നടപടി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. സീല്‍ വച്ച ബോക്സുകളില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിക്കുകയാണ്. തുണി സഞ്ചികളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. സിപിഎമ്മിന് വേണ്ടി പിഎല്ഒമാരും തഹസീല്‍ദാര്‍മാരും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read Moreഇത്തവണയും മഞ്ചേശ്വരത്ത് ഐസ്ക്രീം നുണഞ്ഞു കൊണ്ട് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിയില്‍ നിര്‍ണായകമായത് കെ. സുന്ദര പിടിച്ച വോട്ടുകള്‍…
ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും നിരാശ പകര്‍ന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തേത്. വെറും 89 വോട്ടുകള്‍ക്കാണ് മുസ്ളിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന് പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന് വിജയം നിഷേധിച്ചതിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കെ സുന്ദര എന്ന ബിഎസ്പി സ്ഥാര്‍നാര്‍ത്ഥി. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്ക്രീം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്.പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഒന്നര വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്.
Read Moreകെ. സുരേന്ദ്രൻ സ്പീക്കിംഗ്; ‘സിപിഎം- കോൺഗ്രസ് അന്തർധാര സജീവം’; മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം
പത്തനംതിട്ട: ഇരുമുന്നണികളിലെയും ജനപിന്തുണയുള്ള നേതാക്കളെ ബിജെപി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക്കിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചത് സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും ആരോപണ വിധേയരായതു കൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. ആദ്യം മാറിനിൽക്കേണ്ടത്…മന്ത്രിമാര്‍ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഡോളര്‍ക്കടത്താണ് പ്രശ്നമെങ്കില്‍ ആദ്യം മാറി നില്‍ക്കേണ്ടത് മുഖ്യമന്ത്രിയാണ്. സിപിഎം-കോണ്‍ഗ്രസ് അന്തര്‍ധാര സജീവമായതു കൊണ്ടാണ് മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസില്‍ നിന്നും ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. വിജയസാധ്യത എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിജയസാധ്യത മുന്‍നിര്‍ത്തിയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികകൂടി പുറത്തുവരാനുണ്ടല്ലോ. അതുംകൂടി കഴിഞ്ഞ് എന്‍ഡിഎയുടെ പട്ടികവരും.എല്ലാ സാധ്യതകളും പരിശോധിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം. കോന്നികോന്നിയില് ശക്തമായ ത്രികോണ മത്സരം നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മന്ത്രിമാര്‍ വന്ന് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തത്…
Read Moreഅമിത് ഷാക്കെതിരേ പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് കെ.സുരേന്ദ്രൻ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതു വിചാരണപോലും നടത്താതെ സിബിഐ ഉപേക്ഷിച്ച കേസിനെക്കുറിച്ചാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷാ നാലു ദിവസം തടവിൽ കിടന്നുവെന്നതു ശരിയാണ്. വ്യാജ ഏറ്റുമുട്ടൽ കേസിൽ തിരിച്ചടി നേരിട്ടതോടെ രാഹുലും പ്രിയങ്കയും ആ കേസ് ഉപേക്ഷിച്ചു. ആ കേസാണ് പിണറായി വീണ്ടും എടുത്തുകൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി മണ്ഡലത്തിലോ കുറ്റ്യാടി മണ്ഡലത്തിലോ ഹിന്ദുനാമ ധാരിയെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയുടെ നേതാവാണ് അമിത്ഷാ വർഗീയതയുടെ ആൾരൂപമായെന്ന് ആക്ഷേപിക്കുന്നത്. മാധ്യമ പ്രവർത്തകരായ എസ്.വി. പ്രദീപിന്റെയും കെ.എം. ബഷീറിന്റെയും ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു.
Read Moreഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സുരേന്ദ്രന്റെയും അബ്ദുള്ളക്കുട്ടിയുടെയും സ്വകാര്യസംഭാഷണം വൈറലാകുന്നു
സ്വന്തം ലേഖകൻ കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു. സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്‍പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്. പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും. സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും..ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്. ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ സംഭാഷണങ്ങളിപ്പോൾ…
Read Moreഅയ്യോ, ഞാൻ പറഞ്ഞത് അങ്ങനെയല്ലായിരുന്നു..! ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. ഇത് വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഇ. ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ. ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreമുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടി; പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് കെ. സുരേന്ദ്രൻ
പാലക്കാട്: മുസ്ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗുമായി ഒരൊത്തുതീർപ്പിനുമില്ലെന്നും വിജയ യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreസംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നു; കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ സർക്കാർ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേർക്കുന്നത് അനീതിയാണ്. കേരളത്തിൽ അധികാരം കിട്ടാൻ 35 സീറ്റുകൾ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലർ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Read More