പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായ ദീർഘ ദൂര സർവീസുകൾ ഘട്ടം ഘട്ടമായി മതിയാക്കും. പകരം ഈ റൂട്ടുകളിൽ സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന്റെ ബസുകൾ ഓടും. ഇതിന് മുന്നോടിയായി ദീർഘ ദൂര സർവീസുകളുടെ ബുക്കിംഗ് കെ സ്വിഫ്റ്റ് ഏറ്റെടുത്തു. മേയ് ഒന്നു മുതൽ ബുക്കിംഗ് പൂർണമായും കെ സ്വിഫ്റ്റായിരിക്കും നടത്തുന്നത്. ഇതിനായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും കഴിഞ്ഞ 17 – ന് നിലവിൽ വന്നു. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയവൻ വരുമാനം നേടി കൊണ്ടിരിക്കുന്ന സർവീസുകളാണ് കെ സ്വിഫ്റ്റിന് കൈമാറുന്നത്. ഇത് പൂർത്തിയാകുമ്പോൾ ഫാസ്റ്റ് പാസഞ്ചറുകളും ഓർഡിനറികളുമായി കെഎസ്ആർടിസിയുടെ സർവീസുകൾ ചുരുങ്ങും.കെഎസ്ആർടിസി യുടെ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേയ്ക്ക് മാറ്റുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. www.onlineksrtcswift.com എന്നതാണ് പുതിയ വെബ്ബ് അഡ്രസ്. ഒരേ സമയം 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ്…
Read MoreTag: k swift
സ്വതന്ത്ര കമ്പനിയായി ഓടിത്തുടങ്ങിയപ്പോൾ തുടങ്ങിയ അപകടം കെ സ്വിഫ്റ്റിനെ വിട്ടൊഴിയുന്നില്ല; ഇതുവരെ അപകടത്തിൽപ്പെട്ടത് 69 ബസുകൾ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: സ്വതന്ത്ര കന്പനിയായി പ്രവർത്തിക്കുന്ന കെ സ്വിഫ്റ്റ് നടത്തുന്ന ബസ് സർവീസുകളുടെ അപകട നിരക്ക് അമ്പത് ശതമാനത്തോളം. ആകെയുള്ള 141 ബസുകളിൽ 69 ബസുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര ആഡംബരസർവീസുകളാണ് ചെറുതും വലുതുമായ അപകടങ്ങൾ വരുത്തിയിട്ടുള്ളത്. അപകടത്തിൽപ്പെട്ട ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ജീവനക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നുണ്ടെന്നും ചിറയിൻകീഴ് സ്വദേശി ബിജീഷ് കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. അശ്രദ്ധമായി ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനും മദ്യപിച്ച് ബസ് ഓടിച്ചതിനും അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇവർ ജോലിക്ക് കയറിയപ്പോൾ കരുതൽ തുകയായി 30,000 രൂപ അടച്ചിരുന്നു. പിരിച്ചു വിട്ട ജീവനക്കാർക്ക് ഈ തുക തിരിച്ചു നല്‍കില്ല. കെ സ്വിഫ്റ്റ് നിലവിൽ 69 സർവീസുകളാണ് നടത്തുന്നത്. ഇതിൽ ഗൗരവമായ 69 അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിസാരമായ അപകടങ്ങൾ ഉൾപ്പെടെ 91 അപകടങ്ങൾ…
Read Moreകെ-സ്വിഫ്റ്റിനെ ഭൂതം ബാധിച്ചോ ? മുത്തങ്ങയില്‍ കെ-സ്വിഫ്റ്റിലെ യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി;തൃശ്ശൂരില്‍ ബസിടിച്ച് വഴി യാത്രക്കാരന് മരിച്ചു;തുടര്‍ അപകടങ്ങളും
കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ പേരുദോഷങ്ങളുടെ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമുള്ള ആദ്യയാത്രയില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് യാത്ര തുടര്‍ന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്റ് പോയി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമായിരുന്നു. കെ-സ്വിഫ്റ്റ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെ…
Read Moreകന്നിയാത്രയില്‍ തന്നെ പണിപാളി ! കെ സ്വിഫ്റ്റിന്റെ 35,000 രൂപയുടെ കണ്ണാടി ഇളകി റോഡില്‍; സംഭവിച്ചത്…
ഏറെ പ്രതീക്ഷയോടെ ഇന്നലെ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ കെ-സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഓഫ് ചെയ്ത ബസ് കല്ലമ്പലത്തിന് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയി. ഇതിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി പുതിയതായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടിരൂപ കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് കെ സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.…
Read More