പിപിഇ കിറ്റ് അഴിമതിയാരോപണത്തില്‍ കെകെ ശൈലജയ്ക്ക് നോട്ടീസയച്ച ലോകായുക്തയെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വിവേചനമെന്ന് ധ്വനിപ്പിക്കുന്നതാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്നു പോസ്റ്റില്‍ പറയുന്നു. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു ഒന്നാം പിണറായി മന്ത്രിസഭയില്‍നിന്നു കെ.ടി.ജലീല്‍ രാജിവച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജരായി കെ.ടി. ജലീല്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. ഇതിനു പിന്നാലെയായിരുന്നു രാജി. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയിലാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടീസ്…
Read MoreTag: k t jaleel
ആസാദ് കശ്മീര്‍ പരാമര്‍ശം കെ.ടി ജലീലിന്റെ ചീട്ടു കീറുമോ ? ജലീലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി നിര്‍ദേശം…
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്.എയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയുടെതാണ് ഉത്തരവ്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ് മണി ആണ് കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോടതി ഉത്തരവിട്ടാല്‍ കേസെടുക്കാമെന്നായിരുന്നു നിലപാട്. കെ.ടി ജലീലിന്റെ പരാമര്‍ശം ദേശദ്രോഹവും, ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സമാനമായ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് അടക്കമുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഡല്‍ഹി തിലക് മാര്‍ഗ് പോലീസിലാണ് ജിഎസ് മണി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ജലീലിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിരുന്നു. ഹര്‍ജിയില്‍ കോടതി മറ്റെന്നാള്‍ അന്തിമ വിധി പുറപ്പെടുവിക്കും.
Read Moreപുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗം ! വാതുറന്നാല്‍ പറയുന്നത് വര്‍ഗീയത; കെ ടി ജലീല്‍ അകമേ ഇപ്പോഴും ആ പഴയ ‘സിമി’ക്കാരന് തന്നെ…
തവന്നൂര്‍ എംഎല്‍എയും സിപിഎം സഹയാത്രികനുമായ കെ.ടി ജലീലിന്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യം നിരോധിച്ച തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ പ്രവര്‍ത്തകനായ ജലീലിന്റെ സമീപകാലത്തെ പ്രവര്‍ത്തികള്‍ ആ പഴയ സിമിക്കാരനെ അനുസ്മരിപ്പിക്കുന്നതാണ്. പുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്യുന്ന ജലീലിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. സിമിയുടെ സജീവ നേതാവായിരുന്ന ജലീല്‍ ആ സംഘടന വിട്ട് മുസ്ലീം ലീഗിലേക്കും പിന്നീട് സിപിഎമ്മിലേക്കും വരുകയായിരുന്നു. ജലീലിന്റെ ഹൈന്ദവ-ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ അടക്കം ലഭ്യമാണ്. കഴിഞ്ഞ മാസം നടന് ജഗദീഷിന്റെ ഭാര്യ രമ മരിച്ചപ്പോള്‍ പോലും അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്ത രീതിയിലായിരുന്നു അദേഹത്തിന്റെ…
Read Moreമന്ത്രിസ്ഥാനം രാജി വച്ചതെന്തിനെന്ന് ചോദിക്കുമ്പോള്‍ സിറിയക് ജോസഫ്…കാന്‍സര്‍…എന്നൊക്കെ പറയുന്നു ! കെ.ടി ജലീലിന്റെ കിളിപോയതു തന്നെയെന്ന് സോഷ്യല്‍ മീഡിയ…
അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയുമ്പോലെയാണ് കെ.ടി ജലീലിന്റെ പല പ്രതികരണങ്ങളും. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തലയറുത്തു കൊന്ന സംഭവത്തില്‍ ജലീലിന്റെ പ്രതികരണം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. സംഭവം മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയക്കണമെന്നായിരുന്നു ജലീല്‍ പറഞ്ഞത്. ജലീലിന്റെ ഈ മറുപടി കേട്ടവരെല്ലാം പരസ്പരം ചോദിച്ചത് ഇയാള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ്. അതിന്റെ തുടര്‍ച്ചയാവുകയാണ് ജലീലിന്റെ മറ്റൊരു മറുപടി. താന്‍ രാജിവച്ചതെന്തിനാണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ജലീലിന്റെ മാനസികനിലയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നത്. ”നീ എന്തിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്.അന്നും ഇത്പോലെ കുറെ ഉഡായിപ്പുമായി വന്നിരുന്നല്ലോ.എന്നിട്ട് എന്തിനാണ് രാജിവെച്ചത്,നീ കള്ളന് തന്നെ”.ഇങ്ങനെയായിരുന്നു ഒരു കമന്റ്. ഇതിനു ജലീല്‍ പറഞ്ഞ മറുപടി ഇങ്ങനെ…”ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍…
Read Moreതിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി…വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില് ! വര്‍ഗീയ പരിഹാസവുമായി ജലീല്‍…
തനിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പതിനേഴ് ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും, മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നുമായിരുന്നു സ്വപ്ന പറഞ്ഞത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് ജലീലിന്റെ പരിഹാസം. ‘തിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേരു പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’യെന്ന് ജലീല്‍ കുറിച്ചു. സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈന്തപ്പഴം കടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തായത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് വഴി കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഈ കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി. ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നത്.
Read Moreമുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്പ്പന്മാരുമാണ് ! ജയശങ്കര്‍ മുസ്ലിം വിരോധവും സിപിഎം വിരോധവും കുത്തിനിറച്ച മനസ്സിന് ഉടമയെന്ന് കെ ടി ജലീല്‍…
ചാനല്‍ ചര്‍ച്ചയില്‍ തന്നെ പരിഹസിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു.വി.ജോണിനും, രാഷ്ട്രീയ നിരീക്ഷകന് അഡ്വ,ജയശങ്കറിനും മറുപടിയുമായി കെ.ടി.ജലീല്‍. താന്‍ തിരൂരങ്ങാടി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കറും, വിനുവും അധിക്ഷേപിച്ചെന്നാണ് ജലീല്‍ പറയുന്നത്. താന്‍ എം.എ എടുത്തത് ചരിത്രത്തിലാണ്, അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല എന്നും ഇനി അഥവാ ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക, എന്താ കുഴപ്പമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്‍പ്പന്മാരുമാണെന്നും പറഞ്ഞ ജലീല്‍ വിനുവിനെ എഷ്യാനെറ്റ് കുളത്തിലെ തവളയെന്നാണ് വിശേഷിപ്പിച്ചത്. മിസ്റ്റര്‍ വിനു, മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാര് പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരു പാട് മുന്നോട്ടു പോയി. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ല’, ജലീല്‍ കുറിച്ചു. അഡ്വ.ജയശങ്കര്‍ കേസില്ലാ വക്കീലാണെന്നും സിപിഎം വിരോധവും…
Read Moreമുഖ്യമന്ത്രി ‘ബിരിയാണി’ ഇഷ്ടമല്ലാത്ത ആള് ! മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താനെന്നും അതാണ് ചിലര്‍ക്ക് പ്രശ്നമെന്നും കെ ടി ജലീല്‍…
തന്റെ സ്വത്ത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് കെ ടി ജലീല്‍. മാന്യന്മാരെ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമമാണിതെന്നും ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ, ഞാന്‍ ബിരിയാണി കഴിക്കും. മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം. സ്വപ്നയുടെ ആരോപണങ്ങളില്‍ ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരാണ് കള്ളനെന്ന് ആര്‍ക്കും മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവര്‍ഷക്കാലമായി അവര്‍ ജയിലിലായിരുന്നു. എന്‍ഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വന്നു എന്നുപറയപ്പെടുന്ന സ്വര്‍ണം എങ്ങോട്ടാണ് പോയത്, ആര്‍ക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകര്‍, ഉത്തരവാദിത്വം…
Read Moreഫിറോസിക്ക അല്ല മോളെ ജലീലിക്ക…ജലീലിക്ക ! ഫിറോസിക്ക എപ്പോഴാണ് വരികയെന്ന് കെ ടി ജലീലിനോട് ചോദിച്ച് പെണ്‍കുട്ടി;വീഡിയോ വൈറലാകുന്നു…
കടുത്ത പോരാട്ടത്തിനാണ് ഇക്കുറി തവനൂര്‍ നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി കെ ടി ജലീലും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. സൈബര്‍ ഇടങ്ങളിലും പോരു കടുത്തതാണ്. ഫിറോസിനെ കള്ളനെന്നു വിളിച്ചുള്ള ട്രോളുകള്‍ക്ക് ഫിറോസ് തന്നെ മറുപടി പറഞ്ഞിരുന്നു. താന്‍ കള്ളനെങ്കില്‍ ഇത്രനാളായും അറസ്റ്റ് ചെയ്യാത്തത് എന്തെന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം. ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ കെ.ടി ജലീല്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
Read Moreസ്വര്‍ണം, ഈന്തപ്പഴം, ഡോളര്‍, അടുത്തത് ചുക്കായിരിക്കും; കസ്റ്റംസിനെതിരേ മന്ത്രിയുടെ സൈബര്‍ അറ്റാക്ക്;കേസന്വേഷണത്തെ പരിഹസിച്ച് മന്ത്രി കെ.ടി.ജലീല്‍; ആനയെ തുമ്മിയ സിദ്ധന്റെ കഥയുമായി പ്രതികരണം…
സ്വന്തം ലേഖകന്‍ കോഴിക്കോട്: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണത്തിനൊരുങ്ങുന്ന കസ്റ്റംസിനെതിരേ മന്ത്രിയുടെ സൈബര്‍ “അറ്റാക്ക്’. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ പരസ്യമായി സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി കെ.ടി.ജലീല്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നുപേര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുള്‍പ്പെടെ കസ്റ്റംസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധന് ആനയെ തുമ്മിയ കഥയുമായി മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ കസ്റ്റംസിനെതിരേ ആഞ്ഞടിച്ചത്. സിദ്ധൻ ആനയെ തുമ്മിയ കഥകസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍ വായിച്ചപ്പോള്‍ ഓര്മ വന്നത് വടകരയിലെ ഒരു സിദ്ധന് ആനയെ തുമ്മിയ കഥയാണ്. വാര്‍ത്ത കേട്ട് മലപ്പുറത്തെ ഒരു നാട്ടിന്പുറത്തുകാരന് കഥാനായകനായ മഹാനെ കാണാന്‍ വടകരയ്ക്ക് പുറപ്പെട്ടു. ഫറോക്കിലെത്തി കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞത് ആനയല്ല കറുത്ത ഒരു പോത്തിനെയാണ് സിദ്ധന് തുമ്മിയതെന്നാണ്. കോഴിക്കോട്ടങ്ങാടിയിലെത്തി അന്വേഷിച്ചപ്പോള്‍ അവിടെ പറഞ്ഞുകേട്ടത് കറുത്ത ഒരു ആടിനെയാണ് ഉപ്പാപ്പ തുമ്മിയതെന്നാണ്.…
Read More‘നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം’; അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും;ന്യായീകരണ ക്യാപ്സൂളുകള് തയ്യാറാണ്; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍…
മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ.ജയശങ്കര്‍. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടു കൂടി ജലീല്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകള് തയ്യാറാണ്. നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രമാണെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ”പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും.…
Read More