ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന ഹിജാബ് സമാനമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ ആവശ്യം തികച്ചും ന്യായമെന്ന് എംഎസ്എഫ്. വിഷയം വിവാദവല്‍ക്കരിക്കുന്നത് സംഘപരിവാറാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്കിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന് നല്കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിനി എഴുതിയ കത്തില്‍ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാര്‍ത്ഥിനികളുടെ ഒപ്പുമുണ്ട്. ഓപ്പറേഷന് തിയേറ്ററിനുള്ളില്‍ ശിരസ്സ് മറയ്ക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ…
Read More