അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് ജീവിതം മാറിയ നടനാണ് വിജയ് ദേവരകൊണ്ട. അര്ജുന് റെഡ്ഡി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജനപ്രീതി ബോളിവുഡും കടന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘കബീര്‍ സിങ്’ കാണില്ലെന്നാണ് വിജയ് പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ ഫിലിം ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?’ വിജയ് ചോദിച്ചു. ിമര്ശനങ്ങള്ക്കിടയിലും ബോക്സ്ഓഫീസില്‍ പണം വാരുന്ന കബീര്‍ സിങ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം വാരിയ ബോളിവുഡ് ചിത്രമായി. 260 കോടിയിലധികമാണ് ചിത്രം ഇതുവരെ നേടിയത്. ഷാഹിദ്…
Read More