കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാവിട്ട വാക്ക് പൊന്നാക്കാന്‍ ബിജെപി. ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രിതന്നെ തുറന്നുപറഞ്ഞതാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണായുധമാക്കുന്നത്. ശബരിമല വിഷയം പ്രചാരണ വിഷയമാക്കിയ കോണ്‍ഗ്രസിനും മന്ത്രിയുടെ വാക്കുകള്‍ സുവര്‍ണാവസരമാണ് ഒരുക്കിയത്. അതേസമയം ഖേദ പ്രകടനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അമര്‍ഷമുണ്ട്. ഇക്കാര്യം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളില്‍ വരെ അഭിപ്രായമായി ഉയര്‍ന്നുവന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തില്‍ വിവാദമാവുന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസാണ്. ശബരിമല വിധി ഐശ്വര്യകേരള യാത്രയില്‍ ഉന്നയിച്ചിരുന്നു. ശബരിമലയില്‍ കൈപൊള്ളിയ എല്‍ഡിഎഫ് വര്‍ഗീയത ആരോപിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടിയായിരുന്ന കോണ്‍ഗ്രസ് ശബരിമല വീണ്ടും ചര്‍ച്ചയാക്കി മാറ്റിയത്. ഇതോടെ ബിജെപിയും വിഷയം ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കടകംപളളിയും രംഗത്തെത്തിയത്. ശബരിമല…
Read MoreTag: kadakampally
ഞാൻ ഇത്രയേ പറഞ്ഞുള്ളു..! അവരുടെ മുഖത്ത് കണ്ടത് യൂത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും കളിപ്പാവയായതിന്റെ കുറ്റബോധമെന്ന് കടകംപള്ളി
തിരുവനന്തപുരം: ഉദ്യോഗാർഥികളോടു മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്നു ഉറപ്പുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു. നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നു ഞാൻ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവർ ചെയ്തത്- മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഉദ്യോഗാർഥികളുടെ സങ്കടം കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച, ബിജെപി എന്നിവരുടെ കളിപ്പാവയായതിന്റെ കുറ്റബോധമാണ് താൻ അവരുടെ മുഖത്ത് കണ്ടതെന്നും കടകംപള്ളി പറഞ്ഞു. തന്നോട് അനുവാദം വാങ്ങാതെയും താൻ ക്ഷണിക്കാതെയുമാണ് ഉദ്യോഗാർഥികൾ തന്നെ വന്ന് കണ്ടത്. ഉദ്യോഗാർഥികളുടെ സംഘടനാ നേതാക്കളാണ് വന്നതെന്ന് അറിയില്ലായിരുന്നു. ഉദ്യോഗാർഥികൾ ആണെന്നാണ് താൻ കരുതിയതെന്നും…
Read Moreകേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത് ! അല്ലാതെ പൊതു പ്രവര്‍ത്തനത്തില്‍ എത്തിയ ശേഷം ‘ജോലി’കിട്ടിയതല്ല; കടകംപള്ളിയെ തേച്ചൊട്ടിച്ച് കുമ്മനം…
കുമ്മനടിയെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി കടകംപള്ളിയ്ക്ക് ചുട്ടമറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം കടകംപള്ളിയ്ക്ക് മറുപടി കൊടുത്തത്. മുമ്പ് വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശയിലാണ് കുമ്മന്‍ രാജശേഖരന് എന്നും ഗവര്‍ണര്‍ സ്ഥാനം കൊണ്ട് തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട് രാജി വെച്ച് നാണം കെട്ടിട്ടും വീണ്ടും മത്സരമോഹവുമായി വന്ന തന്നെപ്പോലെയാണ് എല്ലാവരും എന്നാണ് കുമ്മനം കരുതുന്നതെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. വി.കെ പ്രശാന്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുറപ്പായപ്പോള്‍ കുമ്മനം വിദ്വേഷപ്രചരണവുമായി ഇറങ്ങിയിരിക്കുകയാണെന്നുമായിരുന്നു കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഇതിനു മറുപടിയായാണ് കുമ്മനം ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തിരുവനന്തപുരം മേയറെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് താങ്കളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍…
Read Moreസരിത തന്റേടമുള്ളവള്‍ ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; സോളാര്‍ നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…
സോളാര്‍ നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള്‍ വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്ഷന് 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍…
Read More