തുറവൂര്‍: തീരദേശത്തെ ഭീതിയിലാഴ്ത്തി കടലിളക്കം. വന്‍ തിരമാലകളാണ് കരയിലേയ്ക്ക് ആഞ്ഞടിക്കുന്നത്. കടലിന്റെ അടിത്തട്ടിളകി ചെളിയോടു കൂടിയുള്ള തിരമാലയാണ് കരയിലേക്ക് അടിച്ചു കയറുന്നത്. കഴിഞ്ഞ രാത്രി നിലവധി സ്ഥലങ്ങളില്‍ കടല്‍ കരയിലേയ്ക്ക് കയറി. വേലിയേറ്റ സമയങ്ങളില്‍ കൂറ്റന്‍ തിരമാലയാണ് ഉണ്ടാകുന്നത്. പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, അഴിക്കല്‍, ഒറ്റമശേരി, തൈക്കല്‍ ഭാഗങ്ങളിലാണ് കടല്‍കയറിയത്. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലും ശക്തമായ തിരമാല കരയിലേയ്ക്ക് ഇരച്ചുകയറുന്നുണ്ട്. ഇതുവരെ കാണാത്ത പ്രതിഭാസമാണ് കടലില്‍ കാണുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി മത്സ്യതൊഴിലാളികള്‍ കടലില്‍ പോയിട്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മത്സ്യതൊഴിലാളികളെയാണ്. മാസത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് മത്സ്യ ബന്ധനത്തിന് പോകുവാന്‍ സാധിക്കുന്നത്. ഇതു മൂലം തീരം വറുതിയിലേയ്ക്ക് നീങ്ങുകയാണ്.
Read MoreTag: kadalshobam
‘മഹാ’യോടൊപ്പം കനത്ത മഴയും..! സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കടൽക്ഷോഭം; എറണാകുളത്ത് നിന്ന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു
കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നായരന്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. നായരന്പലത്ത് അന്‍പതിലേറെ കുടുംബങ്ങളെയാണ് ക്യാന്പിലേക്ക് മാറ്റിയിരിക്കുന്നത്. താന്തോന്നി തുരത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ ഫോർട്ട് കൊച്ചിയിൽ 15ലേറെ മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More