ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചു. കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്. രണ്ടരവർഷമായിട്ടും ഇരട്ടക്കൊലപാതകം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 2016 നവംബർ 15നാണ് കടന്പഴിപ്പുറം കണ്ണൂകുറിശി വടക്കേക്കര ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയേയും വീട്ടിനുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദന്പതിമാരുടെ കൊലപാതകം എന്തിനുവേണ്ടിയായിരുന്നുവെന്ന് പോലീസിന് ഇനിയും കണ്ടെത്താനായില്ല. ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല. കടന്പഴിപ്പുറത്തെ കണ്ണൂകുറിശി വീട്ടിൽ രാവിലെ ആളനക്കമില്ലാത്തതു കണ്ട് റബർവെട്ടാൻ എത്തിയ സമീപവാസി ആണ് നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്ന് ശ്രീകൃഷ്ണപുരം പോലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ്…
Read More