കാട്ടാക്കട : പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് വി. സുരേഷ് കുമാർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ. സുരേഷ്കുമാർ മലയിൻകീഴ് ഗോവിന്ദമംഗലം സ്വദേശിയാണ്. നാട്ടിൽ അധികം സാന്നിധ്യമില്ല. പത്തു വർഷമായി വീട് പണി നടക്കുന്നുണ്ടെങ്കിലും സുരേഷ്കുമാർ നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണെന്ന് നാട്ടുകാർ പറയുന്നു. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്റെ വീട്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്. ആരോടും ഇടപഴകാറില്ലെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു. രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും…
Read MoreTag: kaicooly
ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന എന്തും കൈക്കൂലി വാങ്ങും… സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. സുരേഷ്കുമാറിനെ അറിയാം
പാലക്കാട്: സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥന്റെ കൈക്കൂലി സന്പാദ്യം കണ്ട് അന്പരന്നു നിൽക്കുകയാണ് പോലീസും നാട്ടുകാരും. ഇന്നലെ താലൂക്കുതല പരാതിപരിഹാര അദാലത്തിനിടെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റുചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ്കുമാറിന്റെ കൈക്കൂലി സന്പാദ്യം സ്വന്തമായി വീട് വയ്ക്കാനെന്ന “ന്യായമായ’ ആവശ്യത്തിനായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ് കുമാറിന്റെ വീട് പരിശോധിച്ചപ്പോഴാണ് പണം മാത്രമല്ല ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സാധനങ്ങളുണ്ടെന്ന് വിജിലൻസ് കണ്ടെത്തുന്നത്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ ഇന്നലെ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും…
Read More