പ്രണയരംഗങ്ങളും ചുംബന രംഗങ്ങളുമൊക്കെ സിനിമയില്‍ സാധാരണയാണ്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇപ്പോൾ ഇന്റിമസി ഡയറക്ടറുടെ സഹായം തേടാറുണ്ട്. ഒരു പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താരങ്ങളെ എങ്ങനെ തയാറാക്കണം, അവരെ കംഫര്‍ട്ടബിള്‍ ആക്കേണ്ടത് എങ്ങനെ എന്നതിനൊക്കെയാണ് ഇന്റിമസി ഡയറ്കടറുടെ സഹായം തേടുന്നുത്. മുമ്പ് ഇങ്ങനെയായിരുന്നില്ല. സംവിധായകന്റെ മാത്രം നിയന്ത്രണത്തിലായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ചിലപ്പോഴൊക്കെ താരങ്ങള്‍ പോലും അങ്ങനൊരു രംഗം ഉണ്ടെന്ന് അറിയുന്നതുതന്നെ അവസാന നിമിഷമായിരിക്കും. തങ്ങളോട് പറയാതെ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിനും സമാന അനുഭവമുണ്ടായിട്ടുണ്ട്. ബോളിവുഡില്‍ വച്ചാണ് കാജലിന് അത്തരത്തിലൊരു അനുഭവമുണ്ടാകുന്നത്. രണ്‍ദീപ് ഹുഡയും കാജലും പ്രധാന വേഷത്തിലെത്തിയ ദോ ലഫ്സോം കി കഹാനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തിരക്കഥയിലില്ലാതിരുന്ന ലിപ് ലോക്ക് രംഗമാണ് താരത്തിന് ചെയ്യേണ്ടി വന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ രണ്‍ദീപ് പെട്ടെന്നു കാജലിനെ…
Read MoreTag: kajal agarwal
നന്ദി ലോക്ക് ഡൗണ്‍ നന്ദി ! ലോക്ക് ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍; നടി ഇങ്ങനെ പറയാനൊരു കാരണമുണ്ട്…
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിയമമനുസരിക്കുന്ന എല്ലാവരും വീടിനുള്ളില്‍ തന്നെ അടച്ചിരിക്കുകയാണ്. സമയം പോകാന്‍ പലരും പുതുവഴികളും തേടുന്നുണ്ട്. സിനിമാ താരങ്ങളുടെ നേരംപോക്കുകളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനിടയില്‍ നടി കാജല്‍ അഗര്‍വാള്‍ തന്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതോടൊപ്പം ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നന്ദി പറയുകയും താരം ചെയ്യുന്നുണ്ട്. താന്‍ ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാന്‍ പഠിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ കാജല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. തന്റെ ‘മാസ്റ്റര്‍ ഷെഫ് മമ്മിയില്‍’ നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജല്‍ കുറിപ്പില്‍ പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ്…
Read More