ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിലൊരാളാണ് കജോള്‍. തന്റെ സിനിമാ വിശേഷവും കുടുംബവിശേഷവും നടി ആരാധകരോടു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ നൈസയെ കുറിച്ചു പറയുകയാണ് കജോള്‍. മകളെ കുറിച്ചു പറയുമ്പോള്‍ അഭിമാനമുണ്ടെന്നും എവിടെ പോയാലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മകളെന്നും കജോള്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…മകളെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസ്സുകാരിയാണവള്. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്, ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും.’ കജോള്‍ പറഞ്ഞു. മകള്‍ നൈസയ്ക്ക് ലഭിക്കുന്ന താരപദവിയെ എങ്ങനെ നോക്കി കാണുന്നു? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. മാതാപിതാക്കളെ പിന്തുടര്ന്ന് നൈസയും സിനിമയിലെത്തുമെന്നാണ് ആരാധകരുടെ…
Read MoreTag: kajol
ഒച്ചിനെ കണ്ടാല്‍ അപ്പോള്‍ തന്നെ പിടിച്ച് കറിയാക്കും ! തവളയുടെ കാര്യം പറയേണ്ട; അജയ്‌ദേവ്ഗണ്‍-കാജോള്‍ ദമ്പതികളുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഇങ്ങനെ…
ബോളിവുഡിലെ നമ്പര്‍വണ്‍ താരദമ്പതികളാണ് കാജോള്‍-അജയ്‌ദേവ്ഗണ്‍ ദമ്പതികള്‍. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ഈ ദമ്പതികള്‍. പാചകകാര്യത്തില്‍ താന്‍ വട്ടപ്പൂജ്യമാണെന്നും അജയ് മികച്ച കുക്കാണെന്ന് കജോള്‍ സമ്മതിക്കുന്നുമുണ്ട്. ഇപ്പോള്‍ തിരക്കായതിനാല്‍ അജയ് ഒന്നും ചെയ്യാറില്ലെന്നും കജോള്‍ പറയുന്നു. എന്നാല്‍ ഭാര്യ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണെന്നാണ് അജയ് പറയുന്നത്. ഭക്ഷണത്തോട് പ്രിയമുള്ളവരാണ് രണ്ടുപേരുമെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ വീട്ടില്‍ മിക്കവരും ഡയറ്റിങ് തുടങ്ങിയതു കൊണ്ട് പരീക്ഷണങ്ങള്‍ കുറവാക്കി ആരോഗ്യകരമായ ഭക്ഷണമാണ് കൂടുതലെന്നും ഇവര്‍ പറയുന്നു. മുമ്പ് പഞ്ചാബി ഭക്ഷണങ്ങളാണ് ഉണ്ടാക്കിയിരുന്നതെന്നും കജോള്‍ പറയുന്നു. അജയ് യുടെ അമ്മയ്ക്കും തനിക്കും ഞണ്ട് ഒറുപോലെ പ്രിയപ്പെട്ടതാണെന്നും കജോള്‍ പറയുന്നു.മീനും തനിക്ക് അതുപോലെ പ്രിയപ്പെട്ടതാണെന്നും കാജോള്‍ പറയുന്നു. മകള്‍ക്ക് സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് പ്രിയമെന്നും, മകന്…
Read Moreഒരു തോക്ക് കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്ക് ! അതിനാല്‍ തന്നെ അത്തരം സംശയങ്ങള്‍ മകള്‍ എന്നോടാണ് ചോദിക്കുക; കജോള്‍ തുറന്നു പറയുന്നു…
പ്രണയത്തെക്കുറിച്ചും ആണ്‍സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ മകള്‍ തുറന്നു സംസാരിക്കുന്നത് തന്നോടാണെന്ന് ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍. കരീന കപൂറിന്റെ റേഡിയോ ഷോ ആയ വാട്ട് വുമണ്‍ വാണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും കജോള്‍ മനസ്സു തുറന്നത്. മകള്‍ നൈസയും മകന്‍ യുഗും പ്രണയസംബന്ധിയായ വിഷയങ്ങളില്‍ ആരോടാണ് അഭിപ്രായം ചോദിക്കുകയെന്ന കരീനയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് കജോള്‍ ഇപ്രകാരം പറഞ്ഞത്. പ്രണയ സംബന്ധമായ വിഷയങ്ങള്‍ മകള്‍ നൈസ തന്നോടാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും കാരണം ഒരു തോക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്കെന്നും ആയിരുന്നു കജോളിന്റെ മറുപടി. ” നൈസ തീര്‍ച്ചയായും എന്റെ അരികിലേ വരൂ. യുഗ് അവന്റെ അച്ഛന്റെ അരികിലേക്കും. കാരണം അച്ഛന്‍ കൂളാണ് എന്ന മനോഭാവമാണ് അവന്. ഇത്തരം ആണ്‍കാര്യങ്ങള്‍ അവര്‍ തമ്മിലാകും ചര്‍ച്ച ചെയ്യുക. അജയ് ഒരു പ്രൊട്ടക്റ്റീവ്…
Read Moreഎന്നെ ചതിച്ചത് അജയ്‌ദേവ് ഗണ്‍ ! പത്തുവര്‍ഷം ഒരുമിച്ചു താമസിച്ച ശേഷം കൈയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി; താന്‍ വിവാഹം ഉപേക്ഷിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് നടി തബു
തബുവിന് എല്ലായ്‌പ്പോഴും ഒരേ പ്രായമാണെന്ന് പലരും പറയാറുണ്ട്. ഷാഹിദ് കപൂറിന്റെ അമ്മയായി അഭിനയിച്ചിട്ടുപോലും ആ സൗന്ദര്യത്തിന്റെ പ്രഭ മങ്ങിയിട്ടില്ല. ഇന്നും ചെറുപ്പക്കാരുടെ നായികയായി അഭിനയിക്കാനുള്ള ഗ്ലാമര്‍ തബുവിനുണ്ടെന്നാണ് ബോളിവുഡിലെ അടക്കംപറച്ചില്‍. ഹിന്ദി,മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലെല്ലാം തബു ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു. ഇപ്പോള്‍ പ്രായം 46 ആയെങ്കിലും നാല്‍പതിനു മുകളില്‍ ആരും പറയില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് കൗതുകം. ഒറ്റയ്ക്കു ജീവിക്കുന്നത് പ്രത്യേകസുഖമാണെന്നാണ് താരം പറയുന്നത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല മലയാളത്തില്‍ കാലാപാനിയിലാണ് തബു ആദ്യമായി അഭിനയിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയുമായി. കാര്യമിതൊക്കെയാണെങ്കിലും താന്‍ വിവാഹം കഴിക്കാത്തതിനു കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് താരം ആരോപിക്കുന്നത്. അജയ് ദേവ് ഗണും താനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ പത്തുവര്‍ഷത്തിലധികം താമസിച്ചുവെന്നും തനിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളൊന്നും അയാള്‍ക്ക് മറക്കാനാവില്ലെന്നും തബു പറയുന്നു.…
Read Moreഅന്ന് ഞാന്‍ നിര്‍മാതാവിനോടു തീര്‍ത്തു പറഞ്ഞു എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന്; കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ കജോള്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം
ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു.1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’ വന്‍ ഹിറ്റായി. പിന്നീടങ്ങോട്ട് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍. 25 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. മകള്‍ നൈസയ്ക്ക് സുഖമില്ലാതിരുന്ന ദിവസമായിരുന്നു അത്. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകന്‍ കൂടി കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്. .@KajolAtUN says her biggest guru are her children. pic.twitter.com/jfIkPLJVav — Ahmedabad Times…
Read More