മലയാളികളെ ആകെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രമുഖ സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. ബുദ്ധിക്കുറവുള്ള ആ പെണ്‍കുട്ടിയ്ക്ക് എന്തിന് ഇത്രയധികം സ്ത്രീധനം നല്‍കിയെന്നും ആ തുക ഫിക്‌സഡ് ഡിപ്പോസിറ്റായി ഇട്ടാല്‍ പോരായിരുന്നോ എന്നും കല മോഹന്‍ ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല മോഹന്‍ ഇക്കാര്യം പറഞ്ഞത്. കലമോഹന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം… ബുദ്ധികുറവുള്ള ആ പെണ്‍കുട്ടിക്ക് ഇത്രയും കനത്ത സ്ത്രീധനം എന്തിനു കൊടുത്തു, അവള്‍ക്കു ഫിക്സിഡ് ഡിപ്പോസിറ് ആയി ഇട്ടാല്‍ പോരായിരുന്നോ എന്ന് ചോദ്യങ്ങള്‍.. നമ്മള്‍ വെറുതെ കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ മനസ്സിലാകാത്തത്. വെറുതെ കേള്‍ക്കുന്നത് കൊണ്ടാണ്.. ഉത്കണു തുറന്നു കണ്ടാല്‍, ഹൃദയം തുറന്നു കേട്ടാല്‍ എല്ലാം വ്യക്തമാകും.. IQ, E Q, മാത്രമാണ് പുറകോട്ട്.. ഹോര്‍മോണ്‍ എല്ലാം യാഥാസ്ഥിതിയില്‍ തന്നെയാണ്.. ഒരമ്മയ്ക്ക് മനസ്സിലാകും, മകള്‍ക്കു ഇനി ഒരു ആണ്‍തുണ വേണമെന്ന്.. അഭ്യസ്തവിദ്യര്‍ എങ്കിലും, ഒരു…
Read More