അമ്മ കാന്റീനെ വെട്ടാന്‍ കലൈഞ്ജര്‍ കാന്റീന്‍ വരുന്നു ! പ്രഖ്യാപനം കാന്റീനുകളുടെ പേരുമാറ്റിയേക്കുമെന്ന പ്രചരണത്തിനിടെ

മുന്‍ മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട്ടില്‍ ആരംഭിച്ച വിപ്ലവകരമായ പദ്ധതികളിലൊന്നായിരുന്നു അമ്മ കാന്റീന്‍. തുച്ഛമായ വിലയ്ക്ക് തമിഴ്മക്കള്‍ക്ക് ഭക്ഷണം എന്നതായിരുന്നു ജയലളിതയുടെ ഈ ആശയത്തിനു പിന്നില്‍. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന്‍ വരികയാണ്. സംസ്ഥാനത്തൊട്ടാകെ 500 കന്റീനുകള്‍ തുറക്കുമെന്നു ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ കാന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വപ്ന പദ്ധതിയായ അമ്മ കാന്റീനുകള്‍. ഒരു രൂപയ്ക്കു ഇഡ്ലിയും അഞ്ചുരൂപയ്ക്കു പൊങ്കലും കിട്ടുന്ന കാന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴേല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചെന്നൈയിലെ കാന്റീന്‍ ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുള്ളരെത്തി മാപ്പു പറഞ്ഞാണ് തടിയൂരിയത്. കാന്റീനുകളുടെ പേരു മാറ്റുെമന്നു വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ തുടങ്ങുെമന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം. മാതൃകാ കമ്യൂണിറ്റി…

Read More