കളമശേരി എസ്ഐ അമൃത് രംഗനും സിപിഎം നേതാവ് സക്കീര്‍ ഹുസൈനുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നേതാവ് പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും അതിന് എസ്ഐ നല്കുന്ന മറുപടിയുമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. ഇതിന് പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി എടുക്കാന്‍ സേനയില്‍ സമ്മര്‍ദ്ദം ശക്തമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീര്‍ ഹുസൈന്. സിപിഎം കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും. രണ്ടു വര്‍ഷം മുമ്പ് ഒരു ജനകീയ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച സഖാവ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലില്‍ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആ കേസ് തീര്‍ന്നിട്ടില്ല…
Read More