ചെന്നൈ: “ജയിലർ’ സിനിമയുടെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ, നായകൻ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം.
Read More