സ്വന്തം ലേഖകൻ കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം. ഇരുപതു വർഷം മുന്‍പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു. നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്. കോണ്‍ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.…
Read MoreTag: kalapashalakal
ഇരകളെ സൃഷ്ടിക്കുന്ന കലാലയരാഷ്ട്രീയം
ജോണ്സണ് വേങ്ങത്തടം 1845ൽ കൊച്ചി സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഇംഗ്ലീഷ് വിദ്യാലയമാണ് ഇന്നു കാണുന്ന മഹാരാജാസ് കോളജായി വളർന്നത്. ആ വളർച്ചയും കീർത്തിയുമൊന്നും പെട്ടെന്നുണ്ടായതല്ല. നല്ല അധ്യാപകരും നല്ല വിദ്യാർഥികളും അവരുടെയെല്ലാം മികച്ച പ്രവർത്തനങ്ങളും മഹാരാജാസിന്റെ യശസ് ഉയർത്തുന്നതിന് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. 1875 ൽ കോളജായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിന് 1925 ജൂണിൽ മഹാരാജാസ് കോളജ് എന്ന പേരു ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു അന്നു മഹാരാജാസ്. അന്നുമുതൽ തന്നെ കോളജിൽ ഹോസ്റ്റൽ സൗകര്യമുണ്ടായിരുന്നു. ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു ശാസ്ത്ര, സാഹിത്യസംഘടനകളുടെ പ്രവർത്തനം. പ്രശസ്തരായ പല സാഹിത്യകാരന്മാരും ഹോസ്റ്റലിൽ വന്നു തങ്ങുന്നതു പതിവായിരുന്നു. മഹാരാജാസിന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓർമകളാണിതെല്ലാം. മുൻകാലങ്ങളിൽ അവിടെ പഠിച്ചിട്ടുള്ളവരെല്ലാം ഇത്തരം മധുരസ്മരണകൾ കൊണ്ടുനടക്കുന്നവരാണ്. വാക്കുതർക്കങ്ങൾക്കും രാഷ്ട്രീയ ചേരിപ്പോരിനുമെല്ലാം അന്നും കോളജ് സാക്ഷിയായിട്ടുമുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പുറംകുപ്പായമിട്ട അക്രമികൾ കോളജിന്റെ സല്പേരു നശിപ്പിച്ചതു പിന്നീടാണ്. ബ്രിട്ടോയും അഭിമന്യുവും കേരളത്തിലെ…
Read Moreകസേര കത്തിച്ച് ഗുരുദക്ഷിണ! ഇത് എറണാകുളം മഹാരാജാസ് കോളജ്; പ്രിന്‍സിപ്പല്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാര്‍ഥികളും ഒരുപറ്റം അധ്യാപകരും
ജോൺസൺ വേങ്ങത്തടം ഇത് എറണാകുളം മഹാരാജാസ് കോളജ്. സമരങ്ങളും കലാപവും ലാത്തിച്ചാർജും മഹാരാജാസ് കോളജിനു പുത്തരിയല്ല. എന്നാൽ കോളജ് പ്രിൻസിപ്പലിന്റെ കസേര അധ്യാപകർ തന്നെ എടുത്തു വിദ്യാർഥികൾക്കു കത്തിക്കാൻ കൊടുക്കുന്നതു മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ജീവനെടുക്കുന്നതിനു തുല്യമായ പ്രവൃത്തി. പ്രിൻസിപ്പൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാർഥികളും ഒരുപറ്റം അധ്യാപകരും പറയുന്നു. കേരളത്തിൽ സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളജാണു മഹാരാജാസ്. എന്നാൽ, മഹത്തായ ഈ കലാലയം ഇന്നു വാർത്തകളിൽ നിറയുന്നത് അക്കഡെമിക് മികവിന്റെ പേരിലല്ല, അക്രമങ്ങളുടെയും ഗുരുനിന്ദയുടെയുമെല്ലാം പേരിലാണ്. എസ്എഫ്ഐയുടെ തേർവാഴ്ച നടക്കുന്ന ഇവിടെ അവർക്കെതിരേ നിന്നാൽ പ്രിൻസിപ്പലിനുപോലും രക്ഷയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന ചുവരെഴുത്തു നടത്താൻപോലും മടിക്കാത്തവരുമുണ്ട് ഇവർക്കിടയിൽ. എസ്എഫ്ഐയുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കാൻ ഒരു വിഭാഗം അധ്യാപകരുമുണ്ട്. പാരന്പര്യപ്പെരുമപേരുപോലെ രാജകീയമാണു മഹാരാജാസ് കോളജിന്റെ പാരന്പര്യ പെരുമ. മഹാരഥന്മാരായ അധ്യാപക പ്രമുഖരുടെ നീണ്ട…
Read Moreഎസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാൻ പ്രത്യേക സംവിധാനം! 2001-2002 കാലയളവിൽ യൂണിവേഴ്സിറ്റി കോളജില്‍ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർക്കു കോപ്പിയടിക്കാനായി മെയിൻ ബ്ലോക്കിനു പിന്നിലെ ഗാലറിയിൽ പ്രത്യേക സംവിധാനമൊരുക്കുമായിരുന്നെന്ന് 2001-2002 കാലയളവിൽ അവിടെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസ്. ഇടത് അധ്യാപക സംഘടനയാണ് അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രഫ. എസ്. വർഗീസിന്റെ ഓർമകളിലൂടെ: പ്രിൻസിപ്പലും അധ്യാപകരും എസ്എഫ്ഐക്കാരുടെ ആജ്ഞാനുവർത്തികളായിരുന്ന ഒരു കാലത്താണ് ഞാൻ 2001 ൽ അവിടെ പ്രിൻസിപ്പലായി ചാർജെടുത്തത്. അവർക്കെതിരേ പ്രവർത്തിച്ചാൽ അവരുടെ കണ്ണിലെ കരടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമാണു പ്രവർത്തിച്ചത്. കോളജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്തു മോശം പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമായിരുന്നു. അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർക്കു ലഭിക്കുന്നു. യുജിസി നൽകിയ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലാണ് എസ്എഫ്ഐയുടെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നത്. ക്ലാസ് സമയത്തും ഈ ഓഫീസ് സജീവം. ഒരിക്കൽ ക്ലാസ് സമയത്തുള്ള യൂണിയൻ ഓഫീസിന്റെ…
Read Moreകലാപശാലകള്‍! നിഖില പ്രതികരിച്ചു; കേരളം ഞെട്ടി
ഡി. ദിലീപ് ആറ്റിങ്ങൽ സ്വദേശിയായ നിഖില എന്ന പെണ്‍കുട്ടി ഒരുപാട് ആഗ്രഹിച്ചാണു യൂണിവേഴ്സിറ്റി കോളജിലേക്ക് പഠനത്തിനായി എത്തിയത്. വീടിനടുത്തുള്ള കോളജിലെ പഠനം വേണ്ടെന്നു വച്ചാണ് ആറ്റിങ്ങലിൽ നിന്നു ദിവസവും ഒരു മണിക്കൂർ യാത്ര ചെയ്ത് തലസ്ഥാനത്തെ കോളജിലെത്തിയത്. ഉന്നതമായ പാരന്പര്യം പേറുന്ന തന്റെ സ്വപ്നകലാലയത്തിൽ പക്ഷേ ആ കുട്ടിക്ക് സഹിക്കേണ്ടി വന്നത് എസ്എഫ്ഐ നേതാക്കളിൽ നിന്നുള്ള അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും. പഠനമുപേക്ഷിച്ചു സമരപരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പേരിലാണിതെല്ലാം. ക്ലാസുപേക്ഷിച്ച് സമരപരിപാടികൾക്കിറങ്ങാൻ നേതാക്കൾ നിർബന്ധിച്ചപ്പോൾ അവൾ പ്രിൻസിപ്പലിനു പരാതി നൽകി. അക്കാരണത്താൽ അവർ നിഖിലയെ ഒറ്റപ്പെടുത്തി. സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയത് പ്ലസ്ടുവിന് ഉന്നത മാർക്കു നേടി വിജയിച്ചെത്തിയ കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു. അതിനുപുറമെ സമരത്തിനിറങ്ങാനുള്ള നേതാക്കളുടെ സമ്മർദം ചെലുത്തലും അതിന്റെ പേരിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും. കോളജിലെ ഒന്നാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർഥിയായ ആ…
Read More