നടന് കാളിദാസ് ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള പ്രണയ ചിത്രമാണ് കാളിദാസ് പങ്കുവച്ചത്. തരിണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തില്‍ കാണാം. ദുബായില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ചിത്രം തരിണിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, ഗായത്രി ശങ്കര്‍, നൈല ഉഷ, നമിത, സഞ്ജന, മിഥുന്‍ രമേശ് തുടങ്ങി നിരവധിപേര്‍ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് ചിത്രത്തിന് മാളവിക കമന്റ് ചെയ്തതത്. ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തിനു താഴെ ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാര്‍വതി…
Read MoreTag: kalidas jayaram
കാളിദാസന്റെ ഡയലോഗ് കേട്ട് നാണിച്ച് മുഖം പൊത്തി ഐശ്വര്യ ലക്ഷ്മി ! ഐശ്വര്യ കൂടെയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട; അടിപൊളി വീഡിയോ വൈറലാകുന്നു
കാളിദാസ് ജയറാമിന്റെ ഡയലോഗ് കേട്ട് നടി ഐശ്വര്യ ലക്ഷ്മി നാണത്താല്‍ മുഖം മറയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസിന്റെ ഡയലോഗ്.ഐശ്വര്യ ലക്ഷ്മി അടിപൊളി നായികയാണെന്നും ഐശ്വര്യ കൂടെ ഉണ്ടെങ്കില്‍ ചിത്രം ഹിറ്റാണെന്നാണ് സിനിമാക്കാരുടെ വിശ്വാസമെന്നുമായിരുന്നു കാളിദാസിന്റെ കമന്റ്.കാളിദാസനെയും ഐശ്വര്യയെയും പ്രധാനകഥാപാത്രങ്ങളാക്കി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് ഫ്രം കാട്ടൂര്‍ക്കടവ്. അര്‍ജന്റീനയ്ക്ക് ഒന്നുരണ്ട് പ്രത്യേകതകള്‍ ഉണ്ടെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ഇത്തവണ ഷാന്‍ റഹ്മാനു പകരം ഗോപിസുന്ദറായിരിക്കും സംഗീതമൊരുക്കുക എന്നതാണ് ആദ്യ പ്രത്യേകത. അജു വര്‍ഗീസും സണ്ണി വെയ്‌നും സൈജു കുറുപ്പമില്ലാതെ നിനക്കൊരു സിനിമയില്ലല്ലോ എന്ന് കളിയാക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് ഈ ചിത്രമെന്നും മിഥുന്‍ പറഞ്ഞു. ‘കാളിദാസിനെയും ഐശ്വര്യയെയും സഫര്‍ എന്നൊരു നടനെയും മാറ്റിനിര്‍ത്തിയാല്‍ മുപ്പതോളം പുതുമുഖങ്ങളാണ്…
Read More