ബോളിവുഡിലെ പ്രമുഖ താരമാണ് കല്‍ക്കി കൊച്ച്ലിന്‍. പലപ്പോഴും താരത്തിന്റെ പല തുറന്നു പറച്ചിലുകളും ശ്രദ്ധേയമായിട്ടുണ്ട്. കല്‍ക്കിയുടെ മാതാപിതാക്കള്‍ ഫ്രഞ്ചുകാരാണ്. താന്‍ ഒമ്പതാമത്തെ വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടതായും കല്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഈ അനുഭവം പങ്കുവെക്കുന്നത് തന്നോട് ആര്‍ക്കും സഹതാപം തോന്നാന്‍ വേണ്ടിയല്ല. മാതാപിതാക്കളും കുട്ടികളും ഈ വിഷയത്തെ കുറിച്ച് തുറന്നുസംസാരിക്കണമെന്നും എന്നാല്‍ തങ്ങളുടെ കുട്ടികളെ ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ കഴിയുമെന്നും കല്‍ക്കി പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരം അമ്മയായത്. വിവാഹിതയാവും മുമ്പായിരുന്നു താരം അമ്മയായത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കല്‍ക്കി. വിവാഹം കഴിക്കേണ്ടെന്ന് താന്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും തന്റെ പങ്കാളിയും വിവാഹത്തില്‍ താത്പര്യമുള്ള ആളല്ലെന്നും കല്‍ക്കി പറയുന്നു. തങ്ങള്‍ ഒന്നിച്ച് ഗോവയിലാണ് താമസം. മകള്‍ പച്ചപ്പൊക്കെയുള്ള സ്ഥലത്ത് വളരണം. അതുകൊണ്ടാണ്…
Read More