തൃശൂര്‍: യാത്രക്കാരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന കല്ലട ബസിന് ഒടുവില്‍ കിട്ടേണ്ടത് കിട്ടി. സുരേഷ് കല്ലടയെ രക്ഷിക്കാന്‍ ഉന്നതര്‍ അഹോരാത്രം പരിശ്രമിച്ചപ്പോള്‍ അവയെയെല്ലാം തച്ചുതകര്‍ത്തത് കളക്ടര്‍ ടിവി അനുപമയുടെ നിശ്ചയദാര്‍ഢ്യം. യാത്രക്കാര്‍ ആക്രമത്തിനിരയായ ബസിന് ഒരു വര്‍ഷത്തേക്ക് ഇനി ഷെഡില്‍ കിടക്കാം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായത്. ഇതോടെ അനുപമ ഇടപെട്ടു. ഇതോടെ അതിവേഗ തീരുമാനവും വന്നു. ശക്തന്റെ നാടാണ് തൃശൂര്‍. ഇവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം നീതി ഉറപ്പാക്കുകയാണ് അനുപമ. ഇതാണ് കല്ലട സുരേഷിനും പണിയാകുന്നത്. കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. യോഗത്തില്‍…
Read MoreTag: kallada
നിനക്ക് ഇനിയും മതിയായില്ല അല്ലേ ! ബൈക്കുകാരനെ തട്ടിയിടുക മാത്രമല്ല ചീത്തവിളിക്കുകയും ചെയ്തു; കുതിച്ചു പാഞ്ഞ ബസിനെ ചേസ് ചെയ്ത് ചില്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാര്‍; വീണ്ടും വില്ലത്തരം കാട്ടിയ ‘കല്ലട ബസി’നെ കൈകാര്യം ചെയ്ത് നാട്ടുകാര്‍…
വിവാദങ്ങള്‍ പുത്തരിയല്ലാത്ത കല്ലട ബസ് വീണ്ടും വിവാദത്തില്‍. ബൈക്ക് യാത്രികനെ തട്ടിയിട്ട ശേഷം അസഭ്യം പറയുകയും ശേഷം കുതിച്ചു പായുകയും ചെയ്ത ബസിന്റെ ചില്ല് ഒടുവില്‍ നാട്ടുകാര്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പൊലീസ് പറഞ്ഞു. ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തുനിന്ന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസര്‍വ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡില്‍നിന്നു മാറ്റിയത്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന്…
Read Moreകല്ലടക്കഥകള്‍ തുടരുന്നു…ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷം എന്റെ ഫോണിലേക്ക് തുടരെ തുടരെ കോളുകള്‍ വരുന്നു ഒപ്പം ഫേസ്ബുക്കിലൂടെ ലൈംഗികാവയങ്ങളുടെ ചിത്രങ്ങളും; യുവതി പറയുന്നത്…
കല്ലടബസില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പുറത്തു വന്നതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത്.കല്ലട ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു യുവതിയാണ്. തന്നെ ലക്ഷ്യസ്ഥാനത്തിറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം വരെ കുറിപ്പിലൂടെ തുറന്നുപറയുകയാണ് അപര്‍ണ എന്ന യുവതി. കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ##Boycott_kallada_travells???? ഒരുപാട് മുമ്പൊന്നും അല്ല. ചെന്നൈയില് നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ള കല്ലട ബസ്ലെ സ്ഥിരം യാത്രക്കാരി ആയിരുന്നു ഞാനും. സീന്‍ ഒന്ന്: ആദ്യമായ് കല്ലട ബസ്ല് പോയപ്പോ ഉള്ള അനുഭവം. പ്രായം 18. ഇതുവരെ കോഴിക്കോട് ടൗണ്‍ വരെ ഒറ്റക് പോയിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒറ്റക്ക് പോണ്ടിച്ചേരി പോവുന്നു. 2014. കോഴിക്കോട് നിന്നും പി ആര്‍ ടി സി അല്ലാതെ…
Read Moreയാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴുന്നതായി അഭിനയിച്ച് ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ചു ! ‘തല്ലെടീ…’ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി; കല്ലട ബസില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലട ബസാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ബസ് യാത്രയ്ക്കിടെ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കഥ പുറത്തു വന്നതിനു പിന്നാലെ നിരവധി ആളുകളാണ് കല്ലടയില്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തു വന്നിരിക്കുന്നത്. അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്‌കരന്‍ എന്ന യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയത് യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴുന്നതായി അഭിനയിച്ച് തന്റെ ശരീരത്തില്‍ ജീവനക്കാരന്‍ സ്പര്‍ശിച്ചു. ശരീരത്തില്‍ പുഴു കേറിയ പോലെ അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി. ‘തല്ലെടീ…’ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച്…
Read More