മലപ്പുറം: യാത്രക്കാരെ മര്‍ദ്ദിച്ച വിവാദത്തിന്റെ ചൂടാറും മുമ്പേ കല്ലട ബസ് വീണ്ടും വിവാദത്തില്‍. ഇത്തവണ മര്‍ദ്ദനത്തിനു പകരം പീഡനശ്രമമാണെന്ന് മാത്രം.കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് ബസ് പിടിച്ചെടുത്തു. രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്സണ് ജോസഫിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് യുവതിയാണ് പരാതി നല്കിയതും. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ യാത്രക്കാര്‍ ഈ രീതിയില്‍ യാത്ര നടത്തേണ്ടതില്ലെന്നും തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് വിട്ടത്. നേരത്തേ യാത്രക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടിയതിന് വലിയ വിവാദം ഉയര്‍ത്തിയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് തന്നെയാണ് ഇതും. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക്…
Read MoreTag: kallada bus
അവന് സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്സിഡന്റ് അത്രെയുള്ളൂ! യാത്രക്കാരനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം ബസ് ജീവനക്കാരനോട് കല്ലട ബസിന്റെ ഡ്രൈവര്‍ പറഞ്ഞതിങ്ങനെ…
കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിരവധി ആളുകളാണ് തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ആറ് ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ സുജിത് നായരുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.തന്റെ സുഹൃത്തിനുണ്ടായ ഒരനുഭവമാണ് സുജിത്ത് ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. സുജിത്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്….. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോമേട്ടന്റെ(ഇ .സോമനാഥ്) ഒരനുഭവകഥ കേട്ടിട്ട് ഞെട്ടിത്തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ. സോമന് എഫ്ബിയില്‍ സജീവമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ കുറിക്കട്ടെ. കുറേ നാളുകള്‍ക്കു മുമ്പെങ്കിലും പുറത്തറിയുന്നത് ഈ സമയത്തെങ്കിലും ആവശ്യമാണ്. കോഴിക്കോട്ടുനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു കല്ലട ട്രാവല്സില് വരുമ്പോള്‍ മുന്നില്‍ ചെറിയ കശപിശ. ഡ്രൈവറും മുന്‍സീറ്റുകളിലൊന്നില്‍ വിന്‍ഡോ സൈഡിലിരിക്കുന്ന യാത്രക്കാരനുമായിട്ടാണ്. തൃശൂര്‍ കഴിഞ്ഞപ്പോള്‍ ആ ഒച്ചകേട്ടാണ് സോമന് ഉണര്‍ന്നത്. അല്പം വൈകാതെ അതൊന്ന് ഒതുങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ബസ് ജീവനക്കാരിലൊരാള്‍ മുന്നിലെത്തിയപ്പോള്‍ അയാളോടു…
Read Moreസുരേഷ് കല്ലട ബസിൽ യാത്രക്കാർ ക്രൂരമർദനത്തിന് ഇരയായ സംഭവം: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: “സുരേഷ് കല്ലട’ ബസിൽ യാത്രക്കാർക്ക് നേരെയുണ്ടായ മർദ്ദനം സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടി. സംസ്ഥാന ഗതാഗത കമ്മീഷണറോട് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കുമെന്നും വിവരങ്ങളുണ്ട്. പെർമിറ്റ് റദ്ദാക്കാൻ ഇതിനോടകം നിർദേശം നൽകിയെന്നാണ് സൂചനകൾ.
Read Moreകല്ലട ബസിനെതിരെ വ്യാപക പ്രതിഷേധം; ഉച്ചയ്ക്ക് മുൻപ് ബസ് ഹാജരാക്കാൻ നിർദേശം
കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട കല്ലട ബസ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം. യാത്രക്കാരുടെ പരാതിയേത്തുടർന്ന് ബസ് തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പോലീസ് നിർദേശം നല്കി. രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചതായാണ് വിവരം. യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയ അജയ് ഘോഷ് എന്ന യുവാവിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഞായറാഴ്ച അർധരാത്രിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ച രാത്രി ഹരിപ്പാട് വച്ച് ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. ഇതേത്തുടർന്ന്…
Read More