സ്വന്തം ലേഖകന്‍ കോഴിക്കോട്: തൃശൂരില്‍ തെരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കില്‍പ്പെടാത്ത പണമെത്തിച്ചത് മംഗലാപുരത്തുനിന്നെന്ന് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസമാണ് കോടികളുടെ കള്ളപ്പണം മംഗലാപുരത്തുനിന്ന് കേരളത്തിലെത്തിയതെന്നാണ് ആരോപണം. പണവുമായെത്തിയ സംഘം കോഴിക്കോട്ടെ ഹോട്ടലില്‍ തങ്ങുകയും ചെയ്തു. പത്തു കോടി രൂപയോളം ഈ സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായും ഇവ രണ്ടാക്കി മാറ്റി യാത്ര തുടരാനുമായിരുന്നു തീരുമാനം. ഇപ്രകാരം കാറില്‍ പണവുമായി പോകുന്നതിനിടെയാണ് ഗുണ്ടാസംഘം തട്ടിയെടുത്തതെന്നാണ് ആരോപണം. പരാതി കൊച്ചിയിലേക്ക്ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വെളിപ്പെടുത്തി. ഇന്നലെ കോഴിക്കോട് ഓഫീസിലെത്തിയാണ് വിവരം കൈമാറിയത്. സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പരാതി ഇ-മെയില്‍ ചെയ്തിരുന്നു. നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനായാണ് ഇന്നലെ കോഴിക്കോട് ഓഫീസില്‍ എത്തിയത്. അതേസമയം പരാതി കൊച്ചിയിലെ ഓഫീസിലേക്കു…
Read MoreTag: kallappanam bjp
കൊടകര പണം കവർച്ച; വെട്ടിൽ നിന്നു പുറത്തുകടക്കാൻ പാടുപെട്ട് ബിജെപി;സിപിഎം ഗൂഢാലോചനയെന്ന് ബിജെപി ജില്ലാ നേതൃത്വം;പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടമായിട്ടില്ല
സ്വന്തം ലേഖകൻതൃശൂർ: തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന പണം തൃശൂർ-എറണാകുളം ദേശീയപാതയിൽ കൊടകരയിൽവച്ച് അക്രമിസംഘം കവർന്ന സംഭവത്തിൽ വെട്ടിൽനിന്നു പുറത്തുകടക്കാൻ പാടുപെട്ടു ബിജെപി നേതൃത്വം. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണമാണ് അതേ പാർട്ടിയിലെ ചിലരുടെ ഒത്താശയോടെ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കവർന്നതെന്ന ആരോപണം നേരിടാൻ പാർട്ടി സർവശക്തിയുമെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഷയം സിപിഎം ഏറ്റെടുത്തതോടെയാണ് കഥയുടെ ഗതി മാറിയത്.കൊടകര കവർച്ചയെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഏതു രാഷ്ട്രീയപാർട്ടിക്കു വന്ന ഫണ്ടാണിതെന്നു വ്യക്തമല്ല എന്നാണ് പരാമർശിച്ചിട്ടുള്ളതെന്നറിയുന്നു. നേതൃത്വം പ്രതിക്കൂട്ടിലായതോടെ തങ്ങളെ ഈ കേസിൽ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചനയാണെന്ന പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, പണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ബിജെപി അനുഭാവികളടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളുണ്ടെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ…
Read More