കാഞ്ഞങ്ങാട്: കലാകൗമാരത്തിന്റെ വസന്തോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. ഇനി നാലുദിനം നഗരത്തിന്റെ മണ്ണും മനസ്സും നാദവിസ്മയങ്ങളും നൂപുരധ്വനികളും കേട്ടുണരും. കലയിലും സാഹിത്യത്തിലും പുതുനാമ്പുകളുടെ സര്‍ഗവസന്തം വിരിയും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കാസര്‍ഗോഡ് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്നു രാവിലെ മുഖ്യവേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിൽ 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തുടക്കംകുറിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിൽ 60 അധ്യാപകർ ചേർന്ന് ആലപികച്ച സ്വാഗതഗാനത്തിന് 120 വിദ്യാർഥികൾ ദൃശ്യഭാഷയൊരുക്കി. രാവിലെ 7.30 മുതൽ ദൃശ്യവിസ്മയ കമ്മിറ്റിയുടെ കലാപരിപാടികൾ മുഖ്യവേദിയിൽ അരങ്ങേറി. എല്ലാ വേദികളിലും രാവിലെ മുതൽ തന്നെ മത്സരങ്ങൾ ആരംഭിച്ചു. 28…
Read More