സഹോദരി കല്പ്പനയുമായി നിലനിന്നിരുന്ന പിണക്കത്തെക്കുറിച്ച് മനസ്സു തുറന്ന് ഉര്‍വശി. കല്‍പ്പനയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും ഉര്‍വശി പറയുന്നു. ഒരു ചാനല്‍ പരിപാടിയിയ്ക്കിടെയാണ് ഉര്‍വ്വശി ഇക്കാര്യം പറഞ്ഞത്. ‘കൊച്ചിലേ മുതലേ തന്നെ അവള് എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവള്‍ക്ക് ദൈവം നല്കിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. അവള് പറഞ്ഞത് കേള്‍ക്കാതെയായിരുന്നു ഞാന്‍ ആ തീരുമാനമെടുത്തത്. കല്പന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകള്‍ കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവള് തന്നെ. അങ്ങനെയുള്ള ഞാന്‍ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ചെറിയ അകല്‍ച്ച വന്നു.’ ഉര്‍വ്വശി പറയുന്നു. 25-ാം തിയതി കല്പന ചേച്ചി മരിക്കുന്നു. 23-ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാന്‍ തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക്…
Read More