തൃശൂര്‍: കല്യാണ്‍ ജ്യൂവല്ലറിയുടെ ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നതായി കരുതുന്ന കൊള്ളസംഘത്തിന്റെ തലവന്‍ ശ്രീധരന്‍ ചില്ലറക്കാരനല്ല. ചുമട്ടുതൊഴിലാളിയായിരുന്ന ശ്രീധരന്‍ ഹൈവേക്കൊള്ളക്കാരനിലേക്ക് വളര്‍ന്നത് ഉറ്റ സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു. കേരളത്തില്‍മാത്രം നാല്‍പതോളം കേസുകളുണ്ട്. തമിഴ്നാട്ടില്‍ ഒമ്പത് കേസുകളും കര്‍ണാടകയില്‍ അരഡസന്‍ കേസുകളും ശ്രീധരനെതിരേ രജിസ്റ്റര്‍ ചെയ്തവയില്‍ ഉണ്ട്. പല കവര്‍ച്ചകളും പരാതിയായി പോലീസിന്റെ മുന്നില്‍ എത്താറുപോലുമില്ല. അതാണ് കൊടകരയ്ക്കുസമീപം മൂന്നുമുറി പഞ്ചായത്തിലെ കോടാലിയില്‍ ജനിച്ച ശ്രീധരന്‍ കുടുംബം പുലര്‍ത്താന്‍ ചെറുപ്പത്തിലെ തന്നെ ചുമട്ടുതൊഴിലാളിയായി. അങ്ങനെ ജീവിതം തള്ളിനീക്കിയിരുന്ന ശ്രീധരന്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന കോടാലി ശ്രീധരനായി വളര്‍ന്നത് കണ്ണടച്ചു തുറക്കുംവേഗത്തിലായിരുന്നു. ഹവാല പണം, സ്വര്‍ണാഭരണങ്ങള്‍, അനധികൃത സ്പിരിറ്റ് ഇതൊക്കെയാണ് കോടാലി ശ്രീധരന്‍ കൈവയ്ക്കുന്നതും കവരുന്നതും. കോതമംഗലത്ത് കൊട്ടാരസദൃശ്യമായ വീട്ടില്‍ കഴിഞ്ഞിരുന്ന കോടാലി ശ്രീധരനെ പിടികൂടാന്‍ കഴിഞ്ഞ ഏപ്രിലില്‍ തമിഴ്നാട് പോലീസ് സംഘം വീടു വളഞ്ഞെങ്കിലും വളര്‍ത്തുനായ്ക്കളുടെ കൂട്ടത്തെ…
Read More