അനുമോൾ ജോയ് കണ്ണൂർ തോട്ടടയിൽ വിവാഹ വീടുകളില് അരങ്ങേറിയ ദുരന്ത സംഭവത്തിന്റെ ഞെട്ടലിൽനിന്നു കേരളം ഇതുവരെ മുക്തരായിട്ടില്ല. വരന്റെ രണ്ട് സ്ഥലങ്ങളിലെ കൂട്ടുകാർ തമ്മിൽ വിവാഹത്തലേന്നു നൃത്തം ചെയ്യാനായി പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന്റെ പേരിൽ വിവാഹദിവസം പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. വിവാഹ ദിവസം സ്വന്തമായി നിർമിച്ച ബോംബുമായാണ് ഒരു കൂട്ടം ചെറുപ്പക്കാർ വിവാഹ പന്തലിലെത്തിയത്. ബോംബ് എറിയുമ്പോൾ സ്വന്തം ടീമിലെ തന്നെ ആളിന്റെ തലയിൽ തട്ടി പൊട്ടി തെറിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രതീക്ഷിക്കാത്ത കാര്യം നടന്നത് കൊണ്ട് അവർ ആകെ പരിഭ്രാന്തരായി. ചിതറിയോടി. ഒടുവിൽ പോലീസിലെത്തി കീഴടങ്ങി. ഇപ്പോൾ ജയിലറയിൽ കഴിയുന്നു. പറഞ്ഞു തീർക്കാവുന്ന ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ പൊലിഞ്ഞു പോയത് ഒരു വീടിന്റെ പ്രതീക്ഷയാണ്. സ്വയം കുറ്റം സമ്മതിച്ചു കീഴടങ്ങിയ പ്രതി അക്ഷയിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞതു…
Read MoreTag: kalyana sorakal
ക്ഷീണിച്ചെത്തിയ വധൂവരന്മാർക്ക് സുഹൃത്തുക്കൾ ഇളനീർ നൽകി;ആശുപത്രിയിൽ കിടന്നത് രണ്ടുനാൾ; കല്യാണ സദ്യയിൽകൊടുത്ത് ഒന്നൊന്നര പണിയായിപ്പോയി !!
അനുമോൾ ജോയ് വിവാഹ ദിവസം വധുവരൻമാർക്ക് പണികൊടുക്കാൻ ഭക്ഷണത്തിലും കൂട്ടുകാർ വെറൈറ്റി തേടാറുണ്ട്. കണ്ണൂരിലെ ക്രിസ്ത്യൻ കല്യാണത്തിലാണ് വധുവരൻമാരെ വെറൈറ്റി ജ്യൂസ് കഴിപ്പിച്ചു കൂട്ടുകാർ ആശുപത്രിയിലാക്കിയത്. അത് എന്ത് ജ്യൂസന്നല്ലേ.. നല്ല ഒന്നാന്തരം കാന്താരി ജ്യൂസ്. വധുവരൻമാർ പരസ്പരം ഇളനീര് കഴിക്കുന്ന ഒരു ചടങ്ങുണ്ട്. മധുരം വയ്ക്കൽ ചടങ്ങാണ്.. ഇളനീർ വെള്ളത്തിനു പകരം അതിൽ കാന്താരി ജ്യൂസ് ഒഴിച്ചു വച്ചു. ബാക്കി ചടങ്ങുകളെല്ലാം കഴിഞ്ഞ് ഇളനീർ കുടിക്കുന്ന സമയമെത്തി. ഈ സമയം സ്റ്റേജിലേക്കു വരന്റെ ഒരു കൂട്ടം കൂട്ടുകാർ ആർപ്പ് വിളിച്ച് ഇളനീരുമായെത്തി. അത് വധൂവരൻമാർക്കു നൽകി. ഫോട്ടോ ഗ്രാഫർമാരുടെ ഫോട്ടോയെടുപ്പ് കഴിഞ്ഞ് ഇരുവരും ജ്യൂസ് വലിച്ചു കുടിച്ചു. കല്യാണത്തിന്റെ ക്ഷീണം കാരണം ദാഹിച്ചു നിന്ന അവർ ഇളനീരെന്നു കരുതി ജ്യൂസ് കുടിച്ചതു മാത്രമേ ഓർമയുള്ളു. വധൂവരൻമാരുടെ നിലവിളി കേട്ട് എന്താ കാര്യമെന്ന് ആർക്കും മനസിലായില്ല. കൂട്ടുകാർ…
Read Moreവരന്റെ വീട്ടിലോട്ട് വലതുകാൽ വച്ചപ്പോഴെ കേട്ടത് ആ ചോദ്യം; സുഹൃത്തുക്കൾക്കൊപ്പം നിന്ന് അമ്മായിയമ്മയും ചേർന്ന് കൊടുത്ത പണിഅൽപം കടന്നുപോയില്ലേ….
അനുമോൾ ജോയ് “വീട്ടിൽ വന്ന് കയറിയ പെണ്ണിന് പണി വല്ലോം അറിയുമോന്ന് നോക്കേണ്ടേ…’ വരന്റെ കൂട്ടുകാരന്റെ വക കമന്റ്.. വരന്റെ വീട്ടിലോട്ട് വലതുകാൽ വച്ച് കയറാൻ തുടങ്ങിയ വധുവൊന്ന് ഞെട്ടി. ഇവര് ഇനി എന്ത് പണിയാണോ തരുന്നതെന്നോർത്ത്. ഒട്ടും അമാന്തിക്കാതെ കൂട്ടുകാർ പണിയുമായെത്തി. ഒരു തേങ്ങയും കൂടെ ഒരു വാക്കത്തിയും. പെണ്ണിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.. ഇരുന്ന് തേങ്ങ പൊതിച്ചോളാൻ. വധുവിന് ഇത് വല്ലോം അറിയോ.. കൂട്ടുകാർ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇതിലും വലിയ പണി കിട്ടുമെന്ന് ഭയന്ന് വധു വേഗം തന്നെ സാരിയെല്ലാം മടക്കി കുത്തി വാക്കത്തിയുമെടുത്ത് തേങ്ങ പൊതിക്കാൻ തുടങ്ങി. എത്ര കൊത്തിയിട്ടും തേങ്ങ പൊതിഞ്ഞു വരുന്നില്ല. ചുറ്റും വരന്റെ ബന്ധുക്കളും. കൂട്ടുകാരുടെ കമന്റ് കൂടി വന്നതോടെ പെണ്ണ് ഇപ്പോ കരയും എന്ന അവസ്ഥയിലായി കാര്യങ്ങൾ. വരൻ കൂട്ടുകാരോട് ഞാൻ ഹെൽപ് ചെയ്യട്ടെയെന്ന് ചോദിച്ചെങ്കിലും അതിനും…
Read Moreമണിയറയിൽ കൊടുക്കും എട്ടിന്റെ പണി !!! പരസ്പരം ഇരുന്ന് ചൊറിഞ്ഞും ആലാറം ഓഫ് ചെയ്തും പടക്കം പൊട്ടലും എല്ലാം കൂടി ആദ്യരാത്രി ഉറക്കമില്ലാത്ത രാത്രിയായി കടന്നു പോകും…
അനുമോൾ ജോയ് വിവാഹം കഴിക്കാൻ പോകുന്ന വരന്റെ മണിയറ ഒരുക്കൽ സുഹൃത്തുക്കളുടെ അവകാശമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ, കൂട്ടുകാരെ മണിയറ ഒരുക്കാൻ വിട്ടാൽ പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്… ചെക്കന്റെയും പെണ്ണിന്റെയും മണിയറ ഒരുക്കുന്നതിൽ കാസർഗോഡ് മുതൽ മലപ്പുറംവരെയുള്ളവർ ഒട്ടും പിന്നിലല്ല. മണിയറയിൽ നായ്ക്കരുണ പൊടി വിതറുക, ഫാനിൽ മുളകുപൊടി, കിടപ്പറയിൽ പടക്കം, അലാറാം തുടങ്ങി നിരവധി പണികളാണ് ഇവർ വധുവരൻമാർക്ക് കൊടുക്കുക. കൂട്ടുകാരുടെ ഈ പണികളിൽ പൊറുതി മുട്ടി പലരും റൂമുകൾ വരെ മാറി കിടക്കാറുണ്ടത്രേ. ചൊറിഞ്ഞ് മധുവിധു ആഘോഷം കല്യാണ സൊറകൾ അത്ര കേട്ട് കേൾവിയില്ലാത്ത കണ്ണൂരിലെ മലയോരത്തെ ഒരു ഗ്രാമത്തിൽ 2005ൽ നടന്ന സംഭവമാണ്. ഇതരസംസ്ഥാനത്തു പോയി പഠിച്ച് തിരിച്ചു വന്ന വരന്റെ കൂട്ടുകാർ വരന് കൊടുത്തത് എട്ടിന്റെ പണിയാണ്. വിവാഹത്തിന് ഇതരസംസ്ഥാനത്ത് കൂടെ പഠിച്ച സഹപാഠികളാണ് വിവാഹം കളർഫുൾ ആക്കാൻ നോക്കിയത്. ആട്ടവും…
Read Moreമലബാറുകാർ ഒട്ടും പിന്നിലല്ല, എന്നാൽ..! വരൻ ശവപ്പെട്ടിയിൽ എത്തിയപ്പോൾ…
അനുമോൾ ജോയ് വിവാഹ ആഘോഷങ്ങൾക്കിടയിൽ കൗതുകമൊരുക്കുന്നതിൽ മലബാറുകാർ ഒട്ടും പിന്നിലല്ല. എന്നാൽ, ചിലപ്പോൾ ഈ കൗതുകങ്ങൾ കാര്യമാകാറും ഉണ്ട്. കോവിഡ് ചൂടുപിടിക്കുന്നതിന് മുന്പ് കണ്ണൂർ സിറ്റിയിലെ ഒരു മുസ്ലിം വിവാഹമാണ് അവസാനം പൊല്ലാപ്പായി മാറിയത്. നിക്കാഹ് കഴിഞ്ഞ് വധുവിനെയും കൂട്ടി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തി. എന്നാൽ, അവിടെയെത്തിയപ്പോൾ വരനെ കാണാനില്ല. കൂട്ടുകാരുമൊത്ത് എവിടെയെങ്കിലും പോയതാണെന്ന് കരുതി ആദ്യമൊന്നും കാര്യമാക്കിയില്ല. എന്നാലും സ്വന്തം വിവാഹമല്ലേ.. പുതുപെണ്ണ് വീട്ടിലെത്തുമ്പോൾ പുയ്യാപ്ല ഇവിടെ വേണ്ടേയെന്ന് വധുവിന്റെ വീട്ടുകാർ അടക്കം പറയാൻ തുടങ്ങി. ഇത് കേട്ട് എന്ത് പറയണമെന്ന് അറിയാതെ വരന്റെ വീട്ടുകാരും. സമയം വൈകുംതോറും വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്. അറിയാവുന്ന കൂട്ടുകാരുടെ നമ്പർ തപ്പി പിടിച്ച് വിളിച്ചപ്പോൾ അവരും ഫോൺ എടുക്കുന്നില്ല. മണിക്കൂറുകൾ പിന്നിട്ടിട്ടും വരനെക്കുറിച്ചുയാതൊരു വിവരവും ഇല്ല.…
Read Moreകല്യാണത്തലേന്ന് വരനുമായി മുങ്ങി ! മകനെ കാണാതെ പരാതി നൽകിയപ്പോൾ പുറത്ത് വന്നത് സുഹൃത്തുക്കളുടെ കല്യാണ സൊറ; കലിപൂണ്ട് അമ്മാവനും…
അനുമോൾ ജോയ് കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുണ്ടായ കല്യാണ സൊറ ശരിക്കും പൊല്ലാപ്പായി മാറുകയായിരുന്നു. കല്യാണത്തലേന്ന് വരന്റെ അടുത്ത സുഹൃത്തുക്കൾ വരന്റെ വീട്ടിലെത്തി. വരനോട് ഒന്ന് പുറത്തു പോയി കറങ്ങി വന്നാലോ എന്നുസുഹൃത്തുക്കൾ ചോദിച്ചു. ചങ്കുകൾ വിളിച്ചതല്ലേ..നാളെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെയുള്ള കറക്കം നടക്കില്ലല്ലോ.. വരൻ ഒട്ടും അമാന്തിക്കാതെ ബൈക്കിനടുത്തേക്കുനടന്നു. എന്നാൽ,സുഹൃത്തുക്കൾ അടുത്തെത്തി പറഞ്ഞു.. എല്ലാർക്കും കൂടെ ഒരുമിച്ച് ഇതിൽ പോകാമെന്ന് പറഞ്ഞു. വരൻ നോക്കുമ്പോൾ ഒരു ചെറിയ ട്രാവലർ. നമ്മൾ ഇതെങ്ങോട്ടാ പോകുന്നതെന്ന് വരൻ ചോദിച്ചപ്പോ ബാച്ചിലർ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കൾ. എവിടെയാണെന്ന് ചോദിച്ചപ്പോൾ.. നീ വാ ഒന്ന് കറങ്ങിയിട്ട് വരാമെന്നായിരുന്നു മറുപടി. അടുത്തെവിടെയെങ്കിലും ആണെന്നുകരുതിയ വരൻ വണ്ടിയിൽ കയറി. വണ്ടി ചെന്നു നിർത്തിയ സ്ഥലം കണ്ട് ഞെട്ടി. മൂന്നാറിലെ ഒരു റിസോർട്ടിലായിരുന്നു. വരൻ ആകുന്നത്ര തിരിച്ച് കൊണ്ടുപോകാൻ സുഹൃത്തുക്കളോട് ആവശ്യപെട്ടെങ്കിലും…
Read Moreദമ്പതിമാരെ കോരിയെടുത്ത് ജെസിബി; ബ്രേക്കില്ലാത്ത സൈക്കിളിൽ ആദ്യയാത്ര; വരന് പണികൊടുത്തുകൊണ്ടുള്ള സുഹൃത്തുകളുടെ കലാപരിപാടികൾ തുടർന്നു കൊണ്ടേയിരിക്കുന്നു
അനുമോൾ ജോയ് കണ്ണൂരിലെ മലയോരത്തെിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വരൻ ജെസിബി ഡ്രൈവറാണ്. അതുകൊണ്ടു തന്നെ വിവാഹ യാത്ര കെങ്കേമമാക്കാൻ കൂട്ടുകാർ കണ്ടുപിടിച്ച വാഹനവും ജെസിബി തന്നെ. വരൻ ഡ്രൈവറാണെങ്കിലും ഇത്തവണ വരൻ ജെസിബി ഓടിക്കേണ്ടന്നു കൂട്ടുകാർ പറഞ്ഞു. ഇതുകേട്ടപ്പോൾ വരനു പകുതി ആശ്വാസമായി. വലിയ പണികൾ പ്രതീക്ഷിച്ചെത്തിയതായിരുന്നു വരൻ. കൂട്ടുകാർക്കിടയിൽനിന്നുള്ള ഒരാൾത്തന്നെ കയറി ജെസിബി സ്റ്റാർട്ടാക്കി. തന്റെ പ്രിയതമയെയും കൂട്ടി ജെസിബിയിലേക്കു കയറാൻ പോയപ്പോഴാണ് കൂട്ടുകാർ തടഞ്ഞു നിർത്തിയത്. അങ്ങനെ സീറ്റിൽ കയറി ഇരിക്കേണ്ട എന്നു കൂട്ടുകാർ തീരുമാനിച്ചു. വരനെയും വധുവിനെയും ജെസിബിയുടെ ബക്കറ്റിലാണ് കൂട്ടുകാർ ഇരുത്തിയത്. ഇവിടിരുന്നു പോകാമെന്നു വിചാരിച്ചപ്പോഴാണ് രണ്ടു പേരെയും ഡ്രൈവറായി കയറിയ കൂട്ടുകാരൻ ഇതുമുകളിലേക്ക് ഉയർത്തിയത്. വധു പേടിച്ചുനിലവിളിച്ചു. വരന് എന്താണ് ചെയ്യേണ്ടതെന്ന ഒരു രൂപം കിട്ടുന്നുണ്ടായിരുന്നില്ല.കൂട്ടുകാർ ഇത്ര വലിയ പണി തരും എന്ന് വിചാരിച്ചിരുന്നില്ല. തലമുതിർന്ന കാർന്നവൻമാർ ഇതുതടയാൻ…
Read Moreഎന്താ വെറൈറ്റിയല്ലേ…! അതിരുവിട്ട കല്യാണ നടത്തം; ശ്രീകണ്ഠാപുരത്തിനടുത്ത മലയോര പ്രദേശത്തു നടന്ന സംഭവം ഇങ്ങനെ…
അനുമോൾ ജോയ് വിവാഹം അലങ്കോലമാക്കൽ കല്യാണ സൊറയിൽ പങ്കെടുക്കുന്നവർക്കു പുത്തരിയല്ല. ശരിക്കും പറഞ്ഞാൽ കല്യാണ സൊറയുള്ള നാട്ടിൽ കല്യാണം കഴിക്കാൻ പോകുവാണെന്നറിയുന്പോൾ യുവാക്കളുടെ ചങ്കിടിപ്പ് കൂടും. വ്യത്യസ്തമായ ഒരു കല്യാണ സൊറയാണ് ശ്രീകണ്ഠാപുരത്തിനടുത്ത മലയോര പ്രദേശത്തു വരൻറെ സുഹൃത്തുക്കൾ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ വരനെയും വധുവിനെയും നടത്തിക്കുകയെന്നതാണ്. നടത്തിക്കുകയെന്നു പറയുന്പോൾ ചില്ലറ നടത്തമൊന്നും അല്ല. തലശേരിയിലാണ് വധുവിന്റെ വീട്. ഇവിടെനിന്നു കുറച്ചു ദൂരം കാറിൽ വധുവരൻമാരെ കൊണ്ടുവന്നു. പിന്നീട് കുന്നുള്ള പ്രദേശമെത്തിയപ്പോൾ നൈസായി കാറ് സൈഡാക്കി കൂട്ടുകാർ പറഞ്ഞു; ഇറങ്ങിക്കോളാൻ…കാറിന് എന്തോ തകരാറ് പറ്റിയെന്നു വിചാരിച്ചു വധുവരൻമാർ ഇറങ്ങി. അവർ ഇറങ്ങിയ പാടെ കാറുമെടുത്തു കൂട്ടുകാരൻ ഒറ്റ പോക്ക്. വധുവരൻമാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു പോയി. പിന്നീട് പിറകിൽ വന്ന കൂട്ടുകാരാണ് പറഞ്ഞത്… മെല്ലെ പാട്ടും പാടി കൈകോർത്തു പിടിച്ചു കുന്ന് കയറിയിറങ്ങ് അവിടെ ഞങ്ങളുണ്ടാകുമെന്ന്…നിവൃത്തിയില്ലാതെ വധൂവരൻമാർ…
Read Moreകല്യാണ സൊ(ചൊ)റകൾ..! കണ്ണൂരല്ലേ, ബോംബാണ് ട്രെൻഡ്;ഗൃഹപ്രവേശം നടക്കവേ വെറൈറ്റിക്ക് സുഹൃത്തുക്കൾ പൊട്ടിച്ചത് ബോംബ്; നവവധു കണ്ണുതുറന്നത് ആശുപത്രികിടക്കയിൽ…
അനുമോൾ ജോയ് കണ്ണൂർ തലശേരിക്കടുത്ത് ഒരു കല്യാണവീടാണ് വേദി. വധുവിന്റെ വീട്ടിലെ താലികെട്ടും യാത്ര പറച്ചിലും കഴിഞ്ഞ് വരന്റെ വീട്ടിലേക്കെത്തിയതാണ് വധു. സ്വന്തം വീട്ടിൽ നിന്നും എല്ലാവരേയും വിട്ടു വന്ന സങ്കടം വധുവിന് നന്നായുണ്ട്. വിവാഹ പന്തലിലേക്കാണ് വരന്റെ ഒരു പറ്റം സുഹൃത്തുക്കളുടെ കടന്ന് വരവ്. ഓരോ കാര്യം പറഞ്ഞ് വധുവിനെ റാഗിംഗ്. ഇതൊക്കെ കേട്ട് പേടിച്ച് ഒരു വിധം വരന്റെ വീട്ടിലെത്തിയപ്പോഴാണ് അടുത്ത പൊല്ലാപ്പ്. അവിടെയും ഓരോന്ന് പറഞ്ഞ് സുഹൃത്തുക്കൾ വട്ടം കൂടി. വധു വിളക്കുമേന്തി ഭർത്തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കലും കാതടപ്പിക്കും വിധം ഒരു ശബ്ദം കേട്ടു. കൂടെ നിന്ന നാട്ടുകാർക്ക് ഇതൊരു പുത്തരിയല്ലെങ്കിലും ഇതര ജില്ലക്കാരിയായ വധുവിന് ഇതൊരു ഷോക്കായി. ആ നിലവിളക്കുമായി വധു അവിടെ ബോധം കെട്ടുവീണു. പടക്കം പൊട്ടിക്കുമെന്ന് സുഹൃത്തുക്കൾ വരനോട് പറഞ്ഞിരുന്നെങ്കിലും ഒരു വെറൈറ്റിക്ക് കൂട്ടുകാർ കൊണ്ടുവന്നത് ബോംബായിരുന്നു.…
Read More