മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2009 ല്‍ തുടങ്ങിയ സായ്കുമാറിന്റെ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997ലായിരുന്നു നടന്നത്. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. കല്യാണി എന്നാണ് പേര്. സോഷ്യല്‍മീഡിയയിലെല്ലാം ഒത്തിരി സജീവമായ കല്യാണി അമ്മയുടെ പാരമ്പര്യം പിന്തുടര്ന്ന് സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയത്തിന് മറുപടി നല്‍കുകയാണ് ബിന്ദു പണിക്കര്‍. മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും ഡിഗ്രി കഴിഞ്ഞുവെന്നും വിദേശത്താണെന്നും വീണ്ടും അവിടെ പഠിക്കണമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് തന്നെ പോയിരിക്കുകയാണെന്നും ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളായിരിക്കുമല്ലോ എന്നും ബിന്ദു പണിക്കര്‍ പറയുന്നു. അവിടെ നിന്നും പഠനം…
Read MoreTag: kalyani
ഒരു കമ്പൈന്‍ സ്റ്റഡിയില്‍ പൂത്തുലഞ്ഞ പ്രണയം ! നടന് മിഥുന് മുരളി വിവാഹിതനാവുന്നു…
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മിഥുന് മുരളി വിവാഹിതനാവുന്നു. നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന് മുരളി. നാളെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ചാണ് വിവാഹം. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന് ആണ് വധു. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞതെന്ന് മൃദുല മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മൃദുല നിറസാന്നിധ്യമായിരുന്നു. ഇന്നലെ നടന്ന സംഗീത് പരിപാടിയില്‍ മൃദുലയും കൂട്ടുകാരികളും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവും ഉണ്ടായിരുന്നു. മിഥുനും കല്യാണിയും ചേര്‍ന്ന് ചുവടുവച്ചതും ഏറെ ഹൃദ്യമായിരുന്നു. നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ജീവ തുടങ്ങിയ താരങ്ങളും പങ്കെടുത്തു. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മിഥുന്റെ മറ്റ് പ്രധാന സിനിമകള്‍.
Read Moreദൈവം സമ്മാനിച്ച മഹത്തായ നിമിഷങ്ങളിലൊന്ന് ! സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയദര്ശന്…
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയില്‍ മകള്‍ കല്യാണി അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് സംവിധായകന് പ്രിയദര്ശന്. പ്രിയ സുഹൃത്തായ ലാലിനൊപ്പം കല്യാണി വേഷമിടുന്നതിന്റെ സന്തോഷമാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയദര്ശന് പങ്കുവച്ചത്. ‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്. എന്റെ മകള്‍ കല്യാണി എന്റെ ഏറ്റവും വലിയ അനുഗ്രഹമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.. പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ പ്രിയദര്ശന് കുറിച്ചു പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. മീന, കനിഹ, മുരളി ഗോപി, സൗബിന്, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അഭിനന്ദന് രാമാനുജം ഛായഗ്രഹണം…
Read Moreഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത് ! അപ്പുച്ചേട്ടന് ലാലങ്കിളിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുണ്ട് ; പ്രണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്…
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന് പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന് ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന് അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ…
Read Moreഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു പണ്ട് ! ആളുകള്‍ പറയുന്നു നടിയാകാന്‍ വേണ്ടിയാണ് വണ്ണം കുറച്ചതെന്ന്; എന്നാല്‍ സത്യവസ്ഥ അതല്ലെന്നു വ്യക്തമാക്കി കല്യാണി…
മലയാള സിനിമയിലെ പുതിയ നായികയാണ് പ്രിയദര്ശന്-ലിസി ദമ്പതികളുടെ മകള്‍ കല്യാണി. തെലുങ്കിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് താരം അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള അരങ്ങേറ്റം. ചിത്രം വന്‍വിജയമായി പ്രദര്‍ശനം തുടരുകയാണ്. പിതാവ് പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. മരക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അനൂപ് സത്യന് ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയില്‍ കല്യാണി എത്തിയത്. ഇപ്പോള്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാണെങ്കിലും പണ്ട് താനൊരു തടിച്ചിയായിരുന്നുവെന്ന് കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ” ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല.…
Read More