എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ക്കേ​ണ്ട​ത് അ​ങ്ങ​നെ​യൊ​രാ​ളെ ! ത​ന്റെ സ്വ​പ്‌​ന​പു​രു​ഷ​നെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ക​ല്യാ​ണി

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ചേ​ക്കേ​റി​യ താ​ര​മാ​ണ് ക​ല്യാ​ണി പ്രി​യ ദ​ര്‍​ശ​ന്‍. ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ പ്രി​യ​ദ​ര്‍​ശ​ന്റെ മ​ക​ള്‍ കൂ​ടി​യാ​ണ് ക​ല്യാ​ണി. താ​ര​പു​ത്രി എ​ന്ന ലേ​ബ​ലി​ല്‍ നി​ന്നും തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും ക്യൂ​ട്ട് നാ​യി​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ല്യാ​ണി. മ​ല​യാ​ള​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ച​തി​ന് പി​ന്നാ​ലെ നാ​യി​ക​യാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് ക​ല്യാ​ണി അ​ഭി​ന​യി​ച്ച​ത്. പ്ര​ണ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ഇ​നി താ​ര​ത്തി​ന്റെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രം. ഇ​പ്പോ​ഴി​താ ത​ന്റെ വി​വാ​ഹ​സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലെ ബി​ബി​ഷി​ന്റെ വ്യ​ക്ത​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഹൃ​ദ​യ​ത്തി​ലെ അ​രു​ണി​ന്റെ നി​ഷ്‌​ക​ള​ങ്ക​ത​യും ബ്രോ ​ഡാ​ഡി​യി​ലെ ഈ​ശോ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും ത​ല്ലു​മാ​ല​യി​ലെ വ​സീ​ഗി​ന്റെ സ്വാ​ഗും ഉ​ള്ള ഒ​രാ​ളെ കി​ട്ടി​യാ​ല്‍ കെ​ട്ടു​മെ​ന്ന് ക​ല്യാ​ണി പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ താ​ന്‍ വി​വാ​ഹ​ത്തെ കു​റി​ച്ചൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ടു​ത്തി​ടെ​യാ​യി​രു​ന്നു അ​നി​യ​ന്‍ ച​ന്തു​വി​ന്റെ വി​വാ​ഹ​മെ​ന്നും യു​എ​സി​ല്‍ നി​ന്നു​ള്ള മെ​ലാ​നി​യാ​ണ് ച​ന്തു​വി​ന്റെ ഭാ​ര്യ​യെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. ക​രി​യ​റാ​യാ​ലും…

Read More

മരക്കാര്‍ ഒന്നു വേഗം റിലീസ് ചെയ്യൂ എന്ന് വിനീത് ശ്രീനിവാസന്‍ !കിടിലന്‍ മറുപടിയുമായി കല്യാണി പ്രിയദര്‍ശനും…

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മികച്ച ചിത്രം, സ്പെഷ്യല്‍ എഫക്ട്‌സ്, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് സ്പെഷ്യല്‍ എഫക്ട്‌സ് നിര്‍വഹിച്ചിരിക്കുന്നത്. അച്ഛനും സഹോദരനും ആശംസകള്‍ അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പങ്ക് വെച്ചിരുന്നു. അതില്‍ വിനീത് ശ്രീനിവാസന്‍ ഇട്ട കമന്റും അതിന് കല്യാണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രിയദര്‍ശനും ചന്തുവിനും ആശംസകളേകിയ വിനീത് മരക്കാറിനായി കാത്തിരിക്കാന്‍ വയ്യ.. ഒന്നു വേഗം റിലീസ് ചെയ്യൂവെന്നാണ് കമന്റ് ഇട്ടത്. ഇതിന് മറുപടിയായി മെയ് 13ന് സിനിമ എത്തുമെന്നാണ് കല്യാണി റിപ്ലൈ കൊടുത്തത്. കല്യാണിയേയും പ്രണവിനേയും നായകരാക്കി വിനീത് ഒരുക്കിയ ഹൃദയത്തിന്റെ ഷൂട്ടിംഗ്…

Read More

പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്നേ രക്ഷപ്പെട്ടേനെ ! താന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് കട്ടായം പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍…

താന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞ് നടി കല്യാണി പ്രിയദര്‍ശന്‍. തെലുങ്കില്‍ സജീവമായ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം ‘വരനെ ആവശ്യമുണ്ട്’ വന്‍ വിജയമാണ് നേടിയത്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രണയിച്ചേ താന്‍ വിവാഹം കഴിക്കൂവെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്യാണി മനസ്സ് തുറന്നത് ” പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്…” കല്യാണി പറയുന്നു.

Read More

ചന്തുവിനേക്കാള്‍ കൂടുതല്‍ ഫോട്ടോകള്‍ അപ്പുവിനൊപ്പം;പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ…

ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയുടെയും മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെയും സൗഹൃദം ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. പറഞ്ഞ് പറഞ്ഞ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നു വരെയാക്കി അത്. എന്നാല്‍ ഇരുവരും അത് നിഷേധിച്ചതോടെ അത് അവസാനിച്ചു. എങ്കിലും കുട്ടിക്കാലം തൊട്ടു കളിച്ചു വളര്‍ന്ന കട്ട സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചു കല്യാണി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മനസു തുറന്നു. ”അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാന്‍സ് ഉണ്ടെങ്കിലും ഞങ്ങളെ വളര്‍ത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോള്‍ ചെന്നൈയിലെ സ്‌കൂളില്‍ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു. മോഹന്‍ലാലങ്കിളിന്റെയും ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അനിയും (അനി ശശി) കീര്‍ത്തിയുമാണ് (കീര്‍ത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്.…

Read More

എനിക്കിപ്പോള്‍ വേണ്ടത് അച്ഛന്റെയും അമ്മയുടെയും പിന്തുണയാണ് ; മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ…

മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ വിവാഹ മോചനം. വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ വിഷയങ്ങളില്‍ ഇരുവരും അതീവ ശ്രദ്ധാലുക്കളാണ്. അതിന് ഉദാഹരണം താരദമ്പതികളുടെ പുത്രി കല്യാണിയുടെ വാക്കുകള്‍ തന്നെയാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് കല്യാണി. ചിത്രം ഹിറ്റായ സന്തോഷത്തിലാണ് മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ച് കല്യാണി മനസു തുറക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ കല്യാണിക്ക് വിഷമമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് കല്യാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘എനിക്കിപ്പോള്‍ വേണ്ടത് അമ്മയുടെയും അച്ഛന്റെയും പിന്തുണയാണ്. അതെനിക്ക് കിട്ടുന്നുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്‌നേഹമുണ്ട്.’അതുപോലെതന്നെ കരുതലുമുണ്ട്. അവരെ മാതാപിതാക്കളായി കിട്ടിയത് ഭാഗ്യമായി കരുതുന്നു. എന്റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചുകൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നെ അത്രയും…

Read More

അപ്പുച്ചേട്ടനും ഞാനും തമ്മില്‍ ! പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന വാര്‍ത്തയോടു മനസു തുറന്ന് കല്യാണി പ്രിയദര്‍ശന്‍

താരങ്ങളുടെ മക്കള്‍ പുതിയ താരങ്ങളായി മാറുന്നതാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയില്‍ കണ്ടുവരുന്ന കാഴ്ച. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധാകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനാണ് ഈ പട്ടികയില്‍ അവസാനമായി ഇടം പിടിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രിയന്റെ ഉറ്റസുഹൃത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ കല്യാണി ഈ വാര്‍ത്തയെ ചിരിച്ചു തള്ളുകയാണ് പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പറയുന്നതിങ്ങനെ… ലാലങ്കിളിന്റെ മകന്‍ അപ്പുച്ചേട്ടന്‍( പ്രണവ് മോഹന്‍ലാല്‍) ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടന്‍ ജീവിക്കുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും…

Read More