ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്. 2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്. ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു. എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍…
Read MoreTag: kamal
കമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ ഭാവിയില്ല ! ‘ഉലകനായക’നെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് ഗൗതമി…
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മക്കള്‍ നീതിമയ്യത്തിന്റെ(എംഎന്‍എം) സ്ഥാപകന്‍ കമല്‍ഹാസനെതിരേ പ്രചാരണത്തിനിറങ്ങുമെന്ന് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ജനവിധി തേടുന്നത്. കമലിന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും ഗൗതമി ഒരു മാധ്യമത്തോടു പറഞ്ഞു. ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി സംസാരിച്ചത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് ഗൗതമി. സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നു രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിയോടുള്ള അകല്‍ച്ച കുറഞ്ഞുവെന്ന് ഗൗതമി അവകാശപ്പെട്ടു. നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മത്സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അണ്ണാ ഡിഎംകെ…
Read Moreനവോത്ഥാനം ചവനപ്രാശമല്ല; സർക്കാരിന്റെ നവോത്ഥാന പരിപാടികളെ വിമർശിച്ച ശ്രീനിവാസന് മറുപടിയുമായി കമൽ
കളമശേരി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവോത്ഥാന പരിപാടികളെ വിമർശിച്ച നടൻ ശ്രീനിവാസന് മറുപടിയുമായി സുഹൃത്തും സംവിധായകനുമായ കമൽ. നവോത്ഥാനം എന്നത് ചവനപ്രാശമല്ലെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും കമല്‍ പറഞ്ഞു. കളമശേരിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. ഉടനടി ഫലം കാണുന്നതല്ല സാംസ്കാരിക പ്രവർത്തനങ്ങൾ എന്ന് വ്യക്തമാക്കാനാണ് ചവനപ്രാശ പ്രയോഗം കമൽ നടത്തിയത്. ചില സിനിമാ സുഹൃത്തുക്കള്‍ അരാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതിനെയും സംവിധായകന് കമല്‍ വിമര്‍ശിച്ചു. കിഴക്കമ്പലത്തെ ട്വന്റി -20 രാഷ്ട്രീയ പ്രസ്ഥാനത്തെ നടൻ ശ്രീനിവാസൻ ,സംവിധായകൻ സിദ്ദിഖ് എന്നിവർ പിന്തുണച്ചതിനോട് പ്രതികരിക്കുകയായിരുന്നു കമൽ.
Read Moreഅത് വെറും കോമഡിയായിരുന്നു; മേളയിൽ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞത്; വീണ്ടും വിശദീകരണവുമായി കമൽ
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡീഷൻ വിവാദത്തിൽ വിശദീകരണവുമായി വീണ്ടും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് നടൻ ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇതു പിന്നീട് വിവാദമാകുകയായിരുന്നുവെന്നും കമൽ പറഞ്ഞു.മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നു. അത് മനസിലാക്കാതെയാണ് സലിം പ്രതികരണം നടത്തിയത്. സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു. ചെയ്യാത്ത തെറ്റിനാണ് താൻ പഴി കേൾക്കേണ്ടി വന്നത്. വൻ അപവാദ പ്രചരണങ്ങൾ ഉണ്ടായെന്നും കമൽ പറഞ്ഞു.
Read Moreസംവിധായകന് കമല്‍ ലൈംഗികമായി ഉപയോഗിച്ചെന്ന് യുവനടി ! ചൂഷണം ചെയ്തത് പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികാ പദവി വാഗ്ദാനം ചെയ്ത്; യുവതി കമലിന് അയച്ച വക്കീല്‍ നോട്ടീസ് പുറത്ത്…
പ്രമുഖ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരേ ലൈംഗിക ആരോപണവുമായി യുവനടി.കൊച്ചി സ്വദേശിയും മോഡലുമായ പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സംവിധായകനെതിരേ നടി വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്തു. ഒരു മലയാളം ന്യൂസ് ചാനല്‍ ബ്രേക്കിംഗ് ന്യൂസായി വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പില്‍ എത്തിയിട്ടില്ലെന്നും ഒതുക്കി തീര്‍ത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. 2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് മുഖേന നടി കമലിന് വക്കീല്‍ നോട്ടീസയച്ചത്. ഈ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ചാനല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ചലച്ചിത്ര അക്കാദമി…
Read Moreഎനിക്ക് ഒരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട് ; എന്നുവെച്ച് ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടി സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല; ശ്രുതിഹാസന് മനസു തുറക്കുന്നു
ഒരു പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചു കൂത്താടാന്‍ തന്നെ കിട്ടില്ലെന്ന ് തെന്നിന്ത്യന്‍ താരസുന്ദരിയും ഉലകനായകന് കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്. എന്റെ നാലുപടങ്ങള്‍ 100 കോടി കളക്ഷന്‍ നേടിയത് ശരിയാണ്. പക്ഷേ നൂറുകോടി നിര്‍മ്മാതാവിന് കിട്ടിയിട്ട് എനിക്കെന്തു ഫലം? അതെനിക്കു കിട്ടിയിരുന്നെങ്കില്‍ ഭയങ്കര സന്തോഷമാകുമായിരുന്നു. ഇതൊക്കെ ഒരു നമ്പരാണ്. ജയവും പരാജയവും. സിനിമയില്‍ സഹജമാണ്. അതൊക്കെ ഒരു ആനക്കാര്യമായി ഞാന്‍ ചിന്തിക്കാറില്ല. എന്റെ തൊഴിലില്‍ ഞാന്‍ തുടരുന്നു. പടം ഹിറ്റായാല്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തി കുടിച്ചും കൂത്താടിയും സന്തോഷം പങ്കിടാന്‍ എന്നെക്കിട്ടില്ല കിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ടുതന്നെ എല്ലാ സൂപ്പര്‍ സ്റ്റാറുകളോടൊപ്പം അഭിനയിച്ചതില്‍ അഭിമാനം ഉണ്ടെന്നും ശ്രുതി പറയുന്നു. പല നായികനടിമാരെക്കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. കാരണം ഒരാള്‍തന്നെ എല്ലാ ഭാഷകള്‍ക്കും പെര്‍ഫെക്ടായി സമയം ഒതുക്കി ശരിക്കുള്ള ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു. ആരോട് എങ്ങനെ…
Read Moreഅധികാരം കിട്ടുമ്പോഴല്ല ആവിഷ്കാര സ്വാതന്ത്യത്തെക്കുറിച്ച് പ്രസംഗിക്കേണ്ടത്; കമലിനെതിരേ ആഞ്ഞടിച്ച് ടി.പി 51ന്റെ സംവിധായകന് മൊയ്തു താഴത്ത്
കമല്‍ ഒളിച്ചിരിക്കുന്ന ആമയെന്ന് സംവിധായകന് മൊയ്തു താഴത്ത്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു സിനിമയെടുത്ത ആളാണ് മൊയ്തു. താന്‍ സംവിധാനം ചെയ്ത ടി.പി. 51 എന്ന റിലീസ് തയ്യാറാന് തയ്യാറായ തിയറ്ററുകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയും താന്‍ തെരുവിലേക്കു വലിച്ചിയക്കപ്പെടുകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ഇപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്യം പ്രസംഗിക്കുന്ന കമല്‍ എന്നാണു മൊയ്തു ചോദിക്കുന്നത്. 34 സ്വകാര്യ തിയറ്ററുകള്‍ സിപിഎം ഭീഷണിയെത്തുടര്‍ന്നു അവസാന നിമിഷം ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കമലിന്റെ നയം ഇരട്ടത്താപ്പാണെന്നും മൊയ്തു പറയുന്ന മൊയ്തുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഇന്നു ചാനലുകളില്‍ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആര്‍ത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാന്‍. ഓര്‍ക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട മലയാളി പൊതുസമൂഹം ഫാസിസ്റ്റുകളാല്‍ 51 വെട്ടുകള്‍…
Read More