ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാളില്ലാത്ത താരമാണ് ഉലകനായകന് കമല്ഹാസന്. എന്തും ഏതും വഴങ്ങുന്ന ഒരു ഓള്‍റൗണ്ടര്‍ എന്ന് താരത്തെ വിശേഷിപ്പിക്കാം. ദശാവതാരം എന്ന ചിത്രത്തില്‍ 10 വ്യത്യസ്ത വേഷങ്ങളില്‍ എത്തിയാണ് കമല്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചത്. പ്രണയ നായകനായും ആക്ഷന്‍ ഹീറോയായും ക്യാരക്ടര്‍ വേഷങ്ങളിലും എല്ലാം എന്നും വിസ്മയം ആണ് കമല്‍ ഹാസന്. ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം സര്‍വ്വകാല വിജയം ആണ് നേടിയിരിക്കുന്നത്. അതേ സമയം താന്‍ ഏറെയും പ്രായം കുറഞ്ഞ നടിമാര്‍ക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച മുമ്പ് ഒരിക്കല്‍ കമല്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. അദ്ദേഹത്തിന്റെ നായികമാര്‍ക്ക് പ്രായം തീരെ കുറവാണെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനം…
Read MoreTag: kamal hassan
ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ നടപടി ജനാധിപത്യ വിരുദ്ധം ! ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണമെന്ന് കമല്ഹാസന്…
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്ഹാസന്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നടപടി ജനാധിപത്യത്തിന് എതിരായ ആക്രമണമാണെന്ന് കമല്ഹാസന് പറഞ്ഞു.’ഇത് അങ്ങേയറ്റം പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ നടപടിയാണ്. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയ്ക്ക് ഒരു ഉത്ഭവമുണ്ട്. ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകണം,’ മക്കള്‍ നീതി മയം പ്രസിഡന്റ് കമല്ഹാസന് പറഞ്ഞു. പ്രതിപക്ഷവുമായി ആലോചിക്കാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എഴുത്ത് നടപ്പിലാക്കുകയാണെന്നും വോട്ടിന് മുമ്പായി ആവശ്യമായ ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടക്കുന്നില്ലെന്നും കമല്ഹാസന് ആരോപിച്ചു. തീരുമാനങ്ങള്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും കമല്ഹാസന് വിമര്‍ശിച്ചു. അതേസമയം ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ…
Read Moreകമല്‍ഹാസനും അഭിരാമിയും കടുത്ത പ്രണയത്തില്‍, ഉടന്‍ വിവാഹിതരാകുന്നു, ഗൗതമിയുമായി പിരിഞ്ഞത് പുതിയ ബന്ധം മൂലമെന്ന് തമിഴ് മാധ്യമങ്ങള്‍, മനസുതുറക്കാതെ താരങ്ങള്‍
ഉലകനായകന് കമല്ഹാസന് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. മലയാളത്തിലുള്‍പ്പെടെ നായികയായി തിളങ്ങിയ അഭിരാമിയെ വിവാഹം കഴിക്കാനാണ് ഗൗതമിയുമായി പിരിഞ്ഞതെന്നാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത കാട്ടുതീ പോലെ പടരുന്നത്. കമലിന്റെയും ഗൗതമിയുടെയും വേര്‍പിരിയലിനുശേഷം വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വാര്‍ത്തയ്ക്ക് വ്യാപക പ്രചരണം ലഭിച്ചത്. കമലും അഭിരാമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സവിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിരാമി അമേരിക്കയിലാണ് സ്ഥിരതാമസം. അവസാനം അഭിനയിച്ചത് അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ്. കഴിഞ്ഞവര്‍ഷം ഒരു മലയാളം ചാനലിനായി റിയാലിറ്റി ഷോയുടെ അവതാരകയുമായി. കമലുമായി കൂട്ടിച്ചേര്‍ത്ത് അഭിരാമിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം വീരുമാണ്ടി എന്ന ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. 2009ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. കമലും അഭിരാമിയും…
Read More