മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ശക്തിധരന് ചോദിക്കുന്നത്. സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ന് കേരളം അറിയാതെ പോകുന്ന വസ്തുതയെന്നും ശക്തിധരന് പറയുന്നു. സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും…
Read More