ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു. ഇവരെ തേടിവരുന്ന പുരുഷന്മാര് ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്. ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര് മാത്രമാണ് എന്നാണ്. സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല…
Read More