ദിലീപ് നായകനായി എത്തിയ വിഷു റീലീസ് ചിത്രം കമ്മാരസംഭവത്തെ പുകഴ്ത്തി എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭന്. കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍ ഇതാദ്യമാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ തമിഴിലോ ആയിരുന്നുവെന്നും കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അനന്തപത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ…ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകര്ഷിച്ചതിനു പിന്നില്‍ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമര്‍ശിക്കാനുള്ള ഒരു ആര്‍ജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങള്‍ അടുപ്പക്കാരായി തുടരുന്നത്. മാത്യു അര്‍ണോള്‍ഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തില്‍ വരാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്തലും എഫ്ബി പോസ്റ്റും ആണിത് കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തില്‍…
Read More