തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കൽ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ. കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നൽകിയ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിപിഐ രംഗത്തെത്തിയത്. കൈയേറ്റമൊഴിപ്പിക്കൽ തുടരും. മൂന്നാറിൽ വേണ്ടത് ജെസിബിയല്ല, നിശ്ചയദാർഢ്യമാണ്. പാപ്പാത്തിച്ചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല, കൈയേറ്റത്തിന്റെയാണ്. ഇത് ഒഴിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ പരാജയപ്പെട്ടെന്ന ആരോപണങ്ങളും വാർത്തകളും തെറ്റാണ്- കാനം പറഞ്ഞു. പാപ്പാത്തിച്ചോലയിൽ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സർക്കാരിനുനേർക്കുള്ള വെല്ലുവിളിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കാനം വ്യക്തമാക്കി. നേരത്തെ, മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് തള്ളി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ മുന്നണി ഭരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയിൽ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാൻ…
Read More