ചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…

Read More

അന്നു കുഞ്ഞുമായി ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞു ! ഇന്ന് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ജീവിതങ്ങളെ രക്ഷപ്പെടുത്താന്‍ പുത്തുമലയില്‍; കനയ്യകുമാര്‍ കനിവിന്റെ ആള്‍രൂപം…

രൗദ്രരൂപം പൂണ്ടുവന്ന മലവെള്ളപ്പാച്ചിലിനെ കൂസാതെ പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞ യുവാവിനെ ഓര്‍മയില്ലേ ? കേരളീയരെല്ലാം ശ്വാസമടക്കി കണ്ട ആ രംഗങ്ങളിലെ നായകന്‍ കനയ്യകുമാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുത്തുമലയിലാണ്. അവിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജീവന്റെ തുടിപ്പിനായി പരതുകയാണ്. ദേശീയ ദുരന്ത നിവാരണസേനയുടെ നാലാം ബറ്റാലിയന്‍ അംഗമായി ചെന്നൈ ആര്‍ക്കോണത്തുനിന്നാണ് ഇത്തവണ കനയ്യ കേരളത്തില്‍ വീണ്ടുമെത്തിയത്. ബിഹാര്‍ സ്വദേശിയാണ്. കനയ്യയുടെ നേതൃത്വത്തിലാണു പുത്തുമലയിലെ 3 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു പുറത്തെടുത്തത്. നൂറ്റാണ്ടിലെ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷവും, ചെറുതോണിയിലെ സ്‌കൂള്‍ കുട്ടികള്‍ കനയ്യയെയും അദ്ദേഹത്തിന്റെ വീരഗാഥയും മറന്നിട്ടില്ല. അവര്‍ക്ക് അയാള്‍ ‘സൂപ്പര്‍മാന്‍’ ആണ്. അതിന്റെ കാരണം കനയ്യ കുട്ടിയുമായി ചെറുതോണി പാലത്തിന് കുറുകെ ഓടുന്നതിന്റെ വിഖ്യാതമായ ചിത്രം സൂക്ഷിച്ചുനോക്കിയാല്‍ മനസിലാകും: കനയ്യ ധരിച്ചിരിക്കുന്നത് സൂപ്പര്‍മാന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പ്, നീല ഉടുപ്പുകളായിരുന്നു. 2018 ഓഗസ്റ്റ്…

Read More