മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്… അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ വരെ അയാള്‍ ആവശ്യപ്പെട്ടു;പഹലാജ് നിഹലാനിയ്‌ക്കെതിരേ ആഞ്ഞടിച്ച് കങ്കണ…

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലാജ് നിഹലാനിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി നടി കങ്കണ റണൗത്ത് രംഗത്ത്. സിനിമയില്‍ തന്റെ തുടക്കകാലത്ത് താന്‍ അനുഭവിച്ച യാതനകളെക്കുറിച്ച് പറയുമ്പോഴായിരുന്നു കങ്കണയുടെ ഈ വെളിപ്പെടുത്തല്‍. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ കുറ്റപ്പെടുത്തി. സിനിമയില്‍ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളും ഇഷ്ടംപോലെ ഉണ്ടായിരുന്നെങ്കിലും അക്കാലത്ത് താന്‍ വീട്ടു തടങ്കലിലായ അവസ്ഥയിലായിരുന്നുവെന്നും നടി പറയുന്നു.”അന്ന് ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലാജ് നിഹലാലി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക്…

Read More

കങ്കണയുടെ വാക്കുകള്‍..! ‘ ഇതു തന്നെയല്ലേ അത്’ എന്ന സംശയവുമായി മലയാളികള്‍

നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തു വന്നു. ഹൃതിക്കുമായി അടുപ്പതിലായിരുന്ന സമയത്ത് കങ്കണ നടന് അയച്ച മെയിലുകള്‍ ഇരുവരും പിരിഞ്ഞതിനു ശേഷം ഹൃത്വിക് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കങ്കണയുടെ വിമര്‍ശനം. തന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി. വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ…

Read More

നിങ്ങള്‍ കണ്ടെത്തുന്ന പുരുഷന്‍ ഒരു പക്ഷെ വിവാഹിതനായിരിക്കാം എന്നിരുന്നാലും അയാളെ വിട്ടുകളയരുത്; നടി കങ്കണയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡിലെ സൂപ്പര്‍നായിക കങ്കണ എന്നും വിവാദങ്ങളുടെ ഉറ്റതോഴിയാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയുന്നതാണ് കങ്കണയെ പലപ്പോഴും വിവാദ നായികയാക്കിയത്. ബോളിവുഡിലെ മികച്ച അഭിനേത്രി എന്ന നിലയില്‍ അവാര്‍ഡുകള്‍ പലതും കങ്കണയെ തേടിയെത്തിയിട്ടുണ്ട്. ഹൃതിക് റോഷനുമായുള്ള പ്രണയം തകര്‍ന്നതിനെക്കുറിച്ചുള്ള കങ്കണയുടെ വെളിപ്പെടുത്തലുകള്‍ ബോളിവുഡിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. തങ്ങളുടെ പ്രണയത്തിനിടയില്‍ വില്ലത്തിയായി വന്നത് കത്രീനാ കൈഫ് ആണെന്നായിരുന്നു കങ്കണ പറഞ്ഞത്. മനാലിയില്‍ ചില നടിമാരോടൊപ്പം ഹൃത്വിക് ഷൂട്ടിംഗിലായിരുന്നപ്പോഴാണ് ഞാന്‍ ഹൃത്വിക്കിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിയുന്നത്. അന്നൊരു വാലന്റൈന്‍സ് ഡേ ആയിരുന്നു. അന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചില്ല. എന്താ വിളിക്കാത്തതെന്ന ചോദ്യത്തിന് ഞാന്‍ എന്തിനു നിന്നെ വിളിക്കണമെന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. നമ്മള്‍ കല്യാണം കഴിക്കാന്‍ പോകുന്നതു കൊണ്ടാണെന്നു പറഞ്ഞപ്പോള്‍ കല്യാണം മറക്കാന്‍ ഹൃത്വിക്ക് പറഞ്ഞതായി കങ്കണ വെളിപ്പെടുത്തുന്നു. അച്ഛനേക്കാള്‍ പ്രായമുള്ള ആദിത്യ പഞ്ചോളിയുമായുള്ള…

Read More

നാലര വര്‍ഷം എന്റെ ഭര്‍ത്താവിനെ കൈയ്യടക്കി വച്ചവളെ ഞാന്‍ എങ്ങനെ മകളായി കാണണം; കങ്കണ റണൗത്തിനെതിരേ ആഞ്ഞടിച്ച് നടി സറീനാ വഹാബ്

  നടി കങ്കണ റണൗത്താണ് ഇപ്പോള്‍ ബോളിവുഡിലെ താരം. സിനിമയല്ല കങ്കണയുടെ ജീവിതമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ച. അടുത്തിടെ താരം നടത്തിയ ഒരു വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിക്കാന്‍ പോന്നതായിരുന്നു.കൗമാര പ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയാണ് തന്നെ ലൈംഗികമായയി പീഡിപ്പിച്ചതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കങ്കണയ്ക്ക് ഭ്രാന്താണെന്നു പറഞ്ഞ് ആദിത്യ പഞ്ചോളി രംഗത്ത് വരുകയും ചെയ്തു. ആ സംഭവത്തിന് ശേഷം സഹായം അഭ്യര്‍ത്ഥിച്ച് താന്‍ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ കൈയ്യൊഴിയുകയുമാണ് സംഭവിച്ചതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കങ്കണയ്ക്കു മറുപടിയുമായി സറീനാ വഹാബ് രംഗത്തെത്തിയിരിക്കുകയാണ്. കങ്കണ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്. നാലര വര്‍ഷമായി കങ്കണ…

Read More