തലോടാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയായ യുവതിയെ ഓടിച്ചിട്ട് തല്ലുന്ന കംഗാരുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്വരയില് വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തൊടാന്‍ ശ്രമിച്ചപ്പോള്‍ കംഗാരു തിരിഞ്ഞ് നോക്കുകയും ഒട്ടും പ്രതീക്ഷിക്കാതെ യുവതിക്ക് നേരെ തിരിയുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുല്മേട്ടില് തട്ടി വീണതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് ദേഷ്യം തീര്‍ത്തത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവന് തിരിച്ചുകിട്ടിയത്. യുവതിയുടെ ദേഹത്ത് വീണ്ടും വീണ്ടും കംഗാരു ചാടി ചവിട്ടുന്നത് ദൃശ്യത്തില്‍ കാണാം കംഗാരുവിന്റെ കാല് നഖം കൊണ്ടതടക്കമുള്ള പരുക്കുകള്‍ യുവതിയുടെ ശരീരത്തിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പീറ്റര്‍ ഈഡ്സ് എന്ന 77കാരന് പശ്ചിമ ഓസ്ട്രേലിയയില്‍ കംഗാരുവിന്റെ ആക്രമണത്തില്‍…
Read MoreTag: kangaroo
കണ്ണില്ലാത്ത ക്രൂരത ! മൃഗശാലയില്‍ എത്തിയ സന്ദര്‍ശകരുടെ കല്ലു കൊണ്ടുള്ള ഏറില്‍ ഒരു കങ്കാരു ചത്തു; മറ്റൊരു കങ്കാരു ഗുരുതരാവസ്ഥയില്‍…
ബീജിങ്: മനുഷ്യന് പലപ്പോഴും മൃഗങ്ങളേക്കാള്‍ ക്രൂരന്മാരാകാറുണ്ട് എന്നു പറയാറുണ്ട്. യഥാര്‍ഥത്തില്‍ ആ പ്രയോഗം തന്നെ ഒരു ക്ലീഷെയാണ്. കാരണം മനുഷ്യന്റെ അത്ര ക്രൂരന്മാരാകാന് മൃഗങ്ങള്‍ക്ക് കഴിയില്ലെന്നതു തന്നെ. ഇത്തരത്തില്‍ മനുഷ്യരുടെ നിഷ്ഠൂരതയുടെ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്നു പുറത്തു വരുന്നത്. ഫ്യൂജിയാന്‍ പ്രവിശ്യയിലെ ഫുസോവു മൃഗശാലയിലെ 12 വയസുള്ള കങ്കാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.കല്ലേറില്‍ കാലിനും കിഡ്നിക്കും ഗുരുതരമായി പരുക്കേറ്റാണ് കങ്കാരു മരിച്ചത്. കഴിഞ്ഞ മാസമാണ് കങ്കാരുവിന് ദാരുണാന്ത്യം ഉണ്ടായതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തിന് ശേഷം മറ്റൊരു കങ്കാരുവിനേയും സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. വലത് കാലിന് പരുക്കേറ്റ കങ്കാരുവിന് മൃഗശാലാ അധികൃതര്‍ ചികിത്സ നല്കി. ഉറങ്ങിക്കിടക്കുന്ന കങ്കാരുക്കളെ ഉണര്‍ത്താനാണ് സന്ദര്‍ശകര്‍ കല്ലെറിയുന്നത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് അനുവദിച്ച പ്രദേശങ്ങളില്‍ നിന്നും കല്ലുകള്‍ നീക്കം ചെയ്യുകയും സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമീപങ്ങളില്‍…
Read More