ബാക്ക് ലെസ്‌ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ‘അയ്യോ അച്ഛനെന്ത് പറയും’ എന്നായിരുന്നു ചിലരുടെ ചോദ്യം ! എന്നാല്‍ അച്ഛന്റെ കമന്റ് കണ്ട്‌ അവരൊക്കെ ഞെട്ടിയെന്ന് കനി കുസൃതി…

മലയാളികളുടെ സദാചാരബോധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു ബിരിയാണി. മലയാളി സിനിമാ പ്രേക്ഷകരുടെ സദാചാരമൂല്യങ്ങള്‍ക്ക് അത്ര ദഹിക്കാത്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു ഇത്. കനികുസൃതി തകര്‍ത്തഭിനയിച്ച ബിരിയാണി എന്ന സിനിമ സമൂഹത്തില്‍ നടക്കുന്ന ചില പ്രശ്‌നങ്ങളെ പുറത്ത് കൊണ്ട് വന്ന് എന്നുള്ളത് വാസ്തവമാണ. സ്ത്രീകള്‍ വീടുകളിലും സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി കൊണ്ട് പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയുടെ വിജയം വിരല്‍ ചൂണ്ടുന്നതും ചില മാറ്റങ്ങളിലേക്കാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ ഇതിനെതിരെ വന്നെങ്കിലും, സിനിമ വന്‍ വിജയം ആവുകയാണ് ചെയ്തത്. ഈ സിനിമയില്‍ നായികവേഷത്തില്‍ തകര്‍ത്തു അഭിനയിച്ച കനികുസൃതിയുടെ നഗ്നതാ പ്രദര്‍ശനമാണ് ഏവരെയും ഞെട്ടിച്ചത്. പലരും കനിയുടെ പ്രകടനത്തെ പ്രശംസിച്ചപ്പോഴും ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് താരത്തിനു ലഭിച്ചിരുന്നു. അന്തര്‍ദേശീയ തലത്തിലും ചിത്രവും കനിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.…

Read More