ലോകമാകമാനമുള്ള അമ്മമാര്‍ക്ക് കനിഹ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘മാ’ എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്. ജീവിതത്തിന്റെ വിവിധതുറകളില്‍ പെട്ട അമ്മമാരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ ഈ ഹ്രസ്വചിത്രത്തിലൂടെ കനിഹ കാണിച്ചു തരുന്നു. ഏറ്റവുമൊടുവില്‍ എന്നാണ് നിങ്ങള്‍ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഈ ഷോര്‍ട്ട്ഫിലിം അമ്മയോട് ഉണ്ടാവേണ്ട കരുതലിനെ കുറിച്ചുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഈ ഹ്രസ്വചിത്രം ഒരുക്കാനുള്ള പ്രചോദനത്തെപ്പറ്റി കനിഹ പറയുന്നതിങ്ങനെ…”ലോക്ക്ഡൗണിനു തൊട്ടുമുന്‍പാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ എന്നാല്‍ ഇതൊക്കെ കഴിഞ്ഞിട്ട് കൊടുക്കാം എന്നു വിചാരിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടുപോവുകയും മദേഴ്സ് ഡേ അടുത്തെത്തുകയും ചെയ്തപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെ തീര്‍ത്ത് മാതൃദിനത്തില്‍ തന്നെ ലോഞ്ച് ചെയ്യുകയായിരുന്നു,” കനിഹ പറഞ്ഞു. സംവിധാനം തന്റെ സ്വപ്നമായിരുന്നില്ലെന്നുംഎന്നാല് മാതൃത്വം എന്ന…
Read MoreTag: kaniha
പെട്ടെന്നൊരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് മുഖത്ത് നിറയെ പാടുകള്‍ ആയിരുന്നു ! അതെന്റെ ആത്മവിശ്വാസത്തെയാകെ തകര്‍ത്തു കളഞ്ഞു; നടി കനിഹയുടെ വെളിപ്പെടുത്തല്‍…
ശരീരത്തിന്റെ സൗന്ദര്യത്തിലല്ല മനസ്സിന്റെ സൗന്ദര്യത്തിലാണ് വിശ്വസിക്കേണ്ടതെന്ന് നമ്മള് പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് നടി കനിഹ. ഫേസ്ബുക്ക് ലൈവിലൂടെയാണ് കനിഹ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പങ്കുവെച്ചത്. കനിഹയുടെ വാക്കുകള്‍ ഇങ്ങനെ… ”പെട്ടെന്നൊരുദിവസം ഞാന്‍ ഉണരുന്നത് മുഖക്കുരുവിന്റെ ലോകത്തേക്കാണ്. ഇതിനുമുന്‍പ് ഇങ്ങനെ വന്നിട്ടേയില്ല. ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു. എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് ഡോക്ടറിന്റെ അടുത്തേക്കോടി. അദ്ദേഹം മരുന്നുകള്‍ തന്നു. ”വളരെ നിരാശയിലായിരുന്നുവെങ്കിലും ഞാന്‍ ഒരു പാഠം പഠിച്ചു. നമ്മളെല്ലാവരും ബാഹ്യസൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ വസ്ത്രത്തിന്, ചര്‍മ്മത്തിന് അങ്ങനെ എല്ലാത്തിനും. അത് പ്രധാനം തന്നെയാണ്. പക്ഷേ ഇവയ്ക്കെല്ലാം അമിതപ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. കനിഹ പറയുന്നു. തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ്…
Read Moreഇതാ നോക്കൂ ഒന്നര മാസം കൊണ്ട് കുറഞ്ഞത് അഞ്ച് കിലോ ! മെലിഞ്ഞ സന്തോഷം പങ്കുവച്ച് കനിഹ; ചിത്രങ്ങള്‍ വൈറലാകുന്നു…
ശക്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കനിഹ. വിവാഹശേഷവും സിനിമകളില്‍ സജീവമായ കനിഹ സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഇപ്പോള്‍ വണ്ണം കുറച്ചതിന്റെ വിശേഷം പങ്കുവച്ചാണ് താരം ആരാധകര്‍ക്കു മുമ്പിലെത്തിയത്. താരത്തിന്റെ പുതിയ ലുക്കിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ആറ് ആഴ്ചയെടുത്ത് അഞ്ച് കിലോ കുറച്ചിരിക്കുകയാണ് താരമിപ്പോള്‍. സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പുതിയ ഫോട്ടോയും വിശേഷവും താരം പങ്കുവെച്ചത്. ഹെല്‍ത്തിയും ഫിറ്റ്നസുമായിരിക്കുവാനാണ് എന്നും താന്‍ ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബിക്കിനി ധരിച്ച് ബീച്ചില്‍ പോയതിന്…
Read Moreടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് റസ്റ്ററന്റില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു ‘കടക്ക് പുറത്ത്’ ! പാരീസില്‍ വച്ചുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി കനിഹ…
വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തതിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കനിഹ. വിവാഹശേഷം സിനിമയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന താരങ്ങളുടെ ഗണത്തില്‍ കനിഹയെ പെടുത്താനാവില്ല. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹന്‍ലാലിന്റെ ഇന്നലെ പുറത്തിറങ്ങിയ ഡ്രാമയിലും നായികയാവുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തനിക്ക് പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിമ്പിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. ഇറങ്ങിപോകാന്‍ പറഞ്ഞ് അവര്‍ ചൂടായി.ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ്…
Read More