വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 എന്ന സിനിമ ദക്ഷിണേന്ത്യയില്‍ വന്‍ തരംഗമായിരുന്നു. സിനിമ എത്തുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ‘കാതലേ കാതലേ’ എന്ന ഗാനം ആസ്വദക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. ചിന്‍മയിയുടെ ആലാപനവും ഗോവിന്ദ് വസന്തയുടെ സംഗീതവും വിജയ് സേതുപതിയുടെയും തൃഷയുടെയും മത്സരിച്ചുള്ള അഭിനയവും ചേര്‍ന്നപ്പോള്‍ ‘കാതലേ, കാതലേ’ എന്ന ഗാനം എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോള്‍ ചിത്രത്തിന്റെ കന്നട പതിപ്പായ ’99’ ലെ ‘നവിലുഗരി’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടുകയാണ്. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം കന്നടയില്‍ ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണ്. വിജയ് സേതുപതിക്കു പകരം ഗണേഷ് എത്തുന്നു. കാതലേ കാതലേ പോലെ തന്നെ മനോഹരമായ മെലഡിയായാണ് നവിളുഗരിയും എത്തുന്നത്. ശ്രേയ ഘോഷാലിന്റെ അതി മനോഹരമായ ആലാപനം. കവിരാജിന്റേതാണു വരികള്‍. അര്‍ജുന്‍ ജന്യയുടെ സംഗീതം. മികച്ച പ്രതികരണമാണു…
Read MoreTag: kannada
അന്ന് 300 രൂപയുമായി ഒളിച്ചോടിയ ഞാന്‍ എത്തിപ്പെട്ടത് ആ മഹാനഗരത്തിലായിരുന്നു;എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്; കെജിഎഫിലൂടെ ഇന്ത്യയില്‍ തരംഗമായ യാഷിന്റെ ജീവിതകഥയും സിനിമയ്ക്കു തുല്യം…
സിനിമയോട് അമിത അഭിനിവേശമുള്ളവര്‍ പലതും ഉപേക്ഷിച്ചാണ് ഈ മേഖലയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പലരുടെയും ജീവിതവും ഏതാണ്ട് സിനിമക്കഥയോടു കിടനില്‍ക്കുന്നതുമായിരിക്കും. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയില്‍ തരംഗമായി മാറിയ മെല്‍വിന്‍ യാഷ് എന്ന നടന്റെ ജീവിതവും സിനിമയിലേക്കുള്ള യാത്രയും ഏതാണ്ട് സമാനമാണ്. നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടില്‍ നിന്ന് ഒളിച്ചോടി ഇപ്പോള്‍ സൂപ്പര്‍താരമായ യാഷിനും ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ‘എങ്ങനെയും നടനാവുക’. ഇന്ത്യയില്‍ തന്നെ ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇന്‍ഡസ്ട്രി. പേര് സാന്‍ഡല്‍വുഡ്. നിലവാരമില്ലാത്ത സിനിമകള്‍ എന്ന് പറഞ്ഞ് പരിഹസിച്ച് തളളുകയായിരുന്നു നാം ഇതുവരെ. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങള്‍ വിരിയുമ്പോള്‍ എന്നും തട്ടുപൊളിപ്പന്‍ സൃഷ്ടികള്‍ മാത്രമേ കന്നട സിനിമയില്‍ നിന്ന് ഉണ്ടാകൂെവന്ന മുന്‍വിധികള്‍ മാറ്റിയെഴുതുകയാണ് കെജിഎഫ് എന്ന ചിത്രം. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകന്‍ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാര്‍…
Read Moreവിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡച്ചിത്രം സൂപ്പര്‍ഹിറ്റ്; സിനിമയുടെ വിജയത്തില്‍ നടിയ്ക്ക് നിര്‍മാതാവ് നല്‍കിയത് കിടിലനൊരു സമ്മാനം…
വിവാഹശേഷം ഭാവന അഭിനയിച്ച ആദ്യ കന്നഡ സിനിമയായ തഗരു കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച മുന്നേറുകയാണ്. ഇതിനിടയില്‍ ചിത്രത്തിന്റെ വിജയത്തില്‍ സന്തുഷ്ടനായ നിര്‍മാതാവ് നായികയായ ഭാവനയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തിങ്കളാഴ്ച ബംഗളൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സന്തോഷസൂചകമായി ഭാവനയ്ക്ക് വെള്ളി കൊണ്ടുള്ള ഉടവാളാണ് സമ്മാനിച്ചത്. വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ‘ജാക്കി’ ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഡെന്റിസ്റ്റിന്റെ വേഷമാണ് ഭാവനയ്ക്ക്. പ്രജ്വല്‍ ദേവരാജിനൊപ്പം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഭാവന ഇപ്പോള്‍. മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍…
Read More