സംസ്ഥാനത്തുടനീളമായി കഴിഞ്ഞ കുറേ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സഹകരണബാങ്ക് അഴിമതി നിര്‍ബാധം തുടരുകയാണ്. സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. കണ്ണമ്പ്ര റൈസ് പാര്ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…
Read More