കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശാനുസരണം എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് എംഡിഎംഎ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന വേയിംഗ് മെഷീൻ, ചെറിയ പോളിത്തീൻ കവറുകൾ എന്നിവ പിടികൂടി. മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽനിന്നാണ് എടക്കാട് എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലുഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം പോലീസ് പിടികൂടിയത്. എന്നാൽ പോലീസ് വരുന്നതറിഞ്ഞ് പ്രതി മുഹമ്മദ് റിസ്വാൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എടക്കാട് പോലീസിൽ മാത്രം ഇയാൾക്കെതിരേ രണ്ടു മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
Read MoreTag: kannur
ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read Moreകണ്ണൂരില്‍ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി ! കുതറിയോടി രക്ഷപ്പെട്ടെന്ന് പെണ്‍കുട്ടി
കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വെച്ച് കറുത്ത നിറമുള്ള വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. വാഹനത്തിലെത്തിയവര്‍ കൈയില്‍ പിടിച്ച് ബലമായി വാഹനത്തിനുള്ളിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയെന്നും കൈ തട്ടിമാറ്റി കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയെത്തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി സ്ഥിരമായി സ്കൂളില്‍ പോകുന്ന ഇടവഴിയാണിത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിപ്പള്ളിയില്‍ പതിനാറുകാരനെ കാണാതായിരുന്നു. ജൂലൈ 16ന് വീട്ടില്‍ നിന്ന് മുടി മുറിക്കാന്‍ തൊട്ടടുത്ത കടയില്‍ പോയ മുഹമ്മദ് ഷൈസിനെയാണ് കാണാതായത്. ഇതുവരെയായും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreകാടാച്ചിറ സഹകരണബാങ്ക് തട്ടി ! അന്വേഷണം ബാങ്ക് അധികൃതരിലേക്കും
പി. ജയകൃഷ്ണൻകണ്ണൂര്: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ബാങ്ക് അധികൃതരിലേക്കും. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതിയും മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രവീണ്‍ പനോന്നേരിയെ നാളെ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ കസ്റ്റഡിയിൽ വാങ്ങും. വർഷങ്ങളായി തുടർന്ന തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഭരണ സമിതിയിൽ ഉള്ളവർക്കോ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർക്കോ അറിവുണ്ടായിരുന്നില്ല എന്നത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചിലരുടെ സഹായവും മൗനാനുവാദവും പ്രവീണിന് തട്ടിപ്പ് ആവർത്തിക്കാൻ തുണയായെന്നാണ് സൂചന. ആരെയും വശത്താക്കാനുള്ള വാക്ചാതുരിയും ഭക്തിയുടെ മറവിലുള്ള മുതലെടുപ്പും പ്രവീൺ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. പ്രവീൺ പറയുന്നത് വിശ്വസിച്ചതാണ് പല ഇടപാടുകാർക്കും തിരിച്ചടിയായത്. നേരത്തെ ബാങ്ക് സെക്രട്ടറിയായിരുന്ന പ്രവീണിനെ പിന്നീട് മാനേജരാക്കി തരംതാഴ്ത്തിയതും ഇയാളുടെ ജോലി യിലെ വീഴ്ചയുടെ ഭാഗമായാണെന്ന് ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അറിയാമായിരുന്നു. എന്നാൽ,ഇയാൾക്കെതിരേ…
Read Moreപുറത്തീല്‍ പള്ളി സാമ്പത്തിക ക്രമക്കേട് ! ലീഗ് നേതാവില്‍ നിന്ന് 1.58 കോടി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ്
കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്. സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക. പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ്…
Read Moreബസിലെ നഗ്നതാ പ്രദര്‍ശനം വൈറലായി ! ഒളിവിലായിരുന്ന പ്രതി പിടിയില്‍
കണ്ണൂര്‍ ചെറുപുഴയിലെ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത് മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം…
Read Moreഎക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീവയ്പ്പ് ! ഏലത്തൂര്‍ ബന്ധമെന്ന് സംശയം; എന്‍ഐഎ രംഗത്ത്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു.…
Read Moreകണ്ണൂര്‍ സിറ്റിയില്‍ സദാചാര സംഘം അറസ്റ്റില്‍
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാര്‍ഥിയായ അക്ഷയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലില്‍ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാന്‍ എത്തിയതായിരുന്നു അക്ഷയ്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreഉപരാഷ്ട്രപതി ഇന്ന് കണ്ണൂരില്‍ ! സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയത് വന്‍ ബോംബ് ശേഖരം…
കൂത്തുപറമ്പ്: ഉപരാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി. കണ്ണവം എസ്ഐ ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പട്രോളിംഗിനിടെയാണ് എട്ടു നാടന്‍ ബോംബുകള്‍ കണ്ടത്. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ വൈകുന്നേരമായിരുന്നു ഇവ കണ്ടെത്തിയത്. ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നാണ് കണ്ണൂരില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ യാത്രാപാതയിലല്ല ബോംബുകള്‍ കണ്ടതെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.05 ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17 ന് റോഡ് മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും. രാജസ്ഥാന് സൈനിക സ്കൂളില്‍ തന്റെ അധ്യാപികയായിരുന്ന രത്ന…
Read Moreകെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കു നേരെ പീഡന ശ്രമം ! കണ്ണൂര്‍ സ്വദേശി പിടിയില്‍…
മലപ്പുറം: വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരേ പീഡന ശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വേങ്ങാട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്നു ബസില്‍ കയറിയ യുവതിക്കുനേരേയാണ് പീഡനശ്രമമുണ്ടായത്. ഷംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോള്ത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. പിന്നീടും ഉപദ്രവം തുടര്‍ന്നതോടെ യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നല്‍കിയത്. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തെന്നു യുവതി പോലീസിനോട് പറഞ്ഞു.
Read More