കണ്ണൂർ: കഴിഞ്ഞ നാലു വർഷക്കാലം കൊണ്ട് കണ്ണൂർ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടത്തിയതായി മുൻ മേയർ ഇ.പി. ലത. ഈ അവസരത്തിലാണ് ഭരണസമിതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി യുഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇതുവരെ എൽഡിഎഫിനൊപ്പം നിന്ന ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് യാതൊരു രാഷ്ട്രീയ മാന്യതയും കാണിക്കാതെ മറുകണ്ടം ചാടുകയായിരുന്നുവെന്നും അവർ ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി. ലത. ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുതന്നെയാണ് അധികാരത്തിൽനിന്ന് വിടവാങ്ങുന്നത്. വികസനപ്രവർത്തനങ്ങൾക്കെല്ലാം തുരങ്കം വയ്ക്കുന്ന നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചിരുന്നത്. അവർ അതിന് ജനങ്ങളോട് കണക്ക് പറയേണ്ടി വരും. സെൻട്രൽ മാർക്കറ്റ് കോംപ്ലക്സ്, മരക്കാർകണ്ടി എസ്സി ഫ്ളാറ്റ് തുടങ്ങിയവയുടെ പൂർത്തീകരണം, അരിബസാർ ഭവനസമുച്ചയം, പിഎംഎവൈ പ്രകാരമുള്ള വിവിധ പദ്ധതികൾ തുടങ്ങിയവയെല്ലാം എൽഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.
Read MoreTag: kannur corporation
കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ്;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി തീരുമാനിക്കും; വീതം വയ്പ് ചർച്ചയുമായി ലീഗും കോൺഗ്രസും
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായതിനെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും. തുടർന്ന് കമ്മീഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കും. പുതിയ മേയർക്കുവേണ്ടിയുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കും. വരണാധികാരിയെ ചുമതലപ്പെടുത്തിയതിനാൽ ഏഴുദിവസത്തെ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് നടത്തും. എല്ലാ നടപടികളും മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. നിലവിൽ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആണ് ആക്ടിംഗ് മേയറായി തുടരുന്നത്.കോൺഗ്രസിലെ സുമാ ബാലകൃഷ്ണനാണ് മേയർ സ്ഥാനാർഥി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഔദ്യോഗികമായി സ്ഥാനാർഥിയെ തീരുമാനിക്കും. പിന്നീട് യുഡിഎഫ് യോഗം ഇത് അംഗീകരിക്കും.രണ്ടാം ടേമിൽ ലീഗിനാണ് മേയർസ്ഥാനം. ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും. അഞ്ചു വനിതകളാണ് സിപിഎം കൗൺസിലർമാരായുള്ളത്. മേയർ തെരഞ്ഞെടുപ്പിൽ ഇ.പി. ലതയെ ഇനി മത്സരിപ്പിക്കില്ല. അവിശ്വാസപ്രമേയം പാസാക്കാൻ 28…
Read Moreഅവിശ്വാസം പാസായി; എല്ഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു; കണ്ണൂർ കോർപറേഷൻ യുഡിഎഫിന്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. കോർപറേഷൻ ഭരണം യുഡിഎഫിനു ലഭിച്ചു. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ പിന്തുണയോടെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. യുഡിഎഫിന് 28 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 26 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ മൂന്നുവർഷവും ഒൻപതുമാസവും പിന്നിട്ട എൽഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു. മൂന്നാഴ്ചകൾ കഴിഞ്ഞാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആക്ടിംഗ് മേയറായി തുടരും. യുഡിഎഫിൽ ആദ്യ ടേം മേയർ സ്ഥാനം കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. കോൺഗ്രസിലെസുമാ ബാലകൃഷ്ണൻ മേയറാകും. രണ്ടാം ടേമിൽ ലീഗിനാണ് മേയർ സ്ഥാനം. എന്നാൽ ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും.’ കണ്ണൂർ കളക്ടറുടെ അധ്യക്ഷതയിലാണ് ഇന്നു രാവിലെ ഒൻപതോടെ അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച ആരംഭിച്ചത്. 54 കൗൺസിലർമാരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ…
Read Moreഇനി എങ്ങോട്ടെന്ന് തിങ്കളാഴ്ച അറിയാം; കണ്ണൂർ കോർപറേഷൻ ഭരണ കാര്യത്തിൽ കെ.സുധാകരൻ എംപിയും മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ചയ്ക്ക്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ കൂടെ നിർത്തി മേയർ സ്ഥാനം പിടിക്കാനുള്ള നീക്കത്തിൽ വിഘടിച്ചുനിൽക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്- മുസ്ലിം ലീഗ് നേതാക്കളുടെ ചർച്ച തിങ്കളാഴ്ച നടക്കും. കെ. സുധാകരൻ എംപി അദ്ദേഹത്തിന്റെ വീട്ടിലാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ ഇന്നു രാവിലെ പത്തിന് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഈ യോഗത്തോടെ പ്രശ്നത്തിന് പരിഹാരമാകാനാണ് സാധ്യത. ഭരണം യുഡിഫിന് ലഭിച്ചാൽ മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്കു വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമായത്. കോർപറേഷൻ ഭരണ സമിതിയുടെ കാലാവധി 2020 നവംബറോടെ തീരാനിരിക്കെയാണ് കോർപറേഷൻ ഭരണം യുഡിഎഫ് കൈപ്പിടിയിലാക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഇനിയുള്ള ആറ് മാസം വീതം കോൺഗ്രസും ലീഗും മേയർ സ്ഥാനം…
Read More