റെനീഷ് മാത്യു ഏപ്രിൽ 24 ന് പുലർച്ചെ 4.50 ഓടെ റഫീക്കും ഷംസീറും അരുൺ കുമാറും അടുക്കളയിൽ ജോലിക്കായി എത്തി. ഇവരെ കൂടാതെ മൂന്നു തടവുകാരും ഉണ്ടായിരുന്നു അടുക്കളയിൽ. നാലു ഗുളിക പൊടിച്ച പൊടി റഫീക്ക് എടുത്തു. പൊടിക്കാത്ത ഒരു ഗുളിക ഷംസീർ പോക്കറ്റിലാക്കി. അര ലിറ്റർ പാലിൽ 10 പേർക്കുളള ചായ എടുക്കലായിരുന്നു ഇവരുടെ ആദ്യത്തെ ജോലി. ഗുളികയുടെ രുചി ചായയിൽ അരുചി സൃഷ്ടിക്കാതിരിക്കുവാൻ ചായയിൽ ഇടാൻ അടുക്കളയിലുണ്ടായിരുന്ന ഏലക്കായ പൊടിച്ചു. ഏലക്കായും ഗുളികപൊടിയും തമ്മിൽ മിക്സാക്കി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിനാൽ ഏലക്കായും ഗുളിക പൊടിയും ചായയിൽ കലർത്തി ജയിൽ ജീവനകാർക്ക് റഫീക്ക് തന്നെയാണ് കൊണ്ടുപോയി കൊടുത്തത്. ഗുളിക കലർത്തിയ ചായ അടുക്കളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് തടവുകാർക്കും കൊടുത്തു.…
Read MoreTag: kannur jail chattam
ലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂർ ജയിൽ ചാടാൻ തടവുകാർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലും; “ഏപ്രിൽ 24ന് എന്ത് സംഭവിച്ചുവെന്ന് നാളെ ….
റെനീഷ് മാത്യു ചെയ്ത കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ല. ജാമ്യത്തിനായി പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യം നില്ക്കുവാൻ ആരെയും കിട്ടിയില്ല. വീട്ടുകാരും സ്വന്തക്കാരുമെല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. പിന്നെ അവർ മൂവരും തടവറയ്ക്കുള്ളിൽ നിന്നും പുറത്തു കടക്കുവാൻ തീരുമാനിച്ചു. പണി പാളിയെങ്കിലും അവർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന ചിത്രത്തിലെ ജയിൽചാട്ടത്തെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു കണ്ണൂർ ജില്ലാ ജയിലിൽ കഴിഞ്ഞ ഏപ്രിൽ 24ന് നടന്നത്. ഇ ബ്ലോക്കിൽ നടന്നത് കണ്ണൂർ ജില്ലാ ജയിലിലെ ഇ ബ്ലോക്കിലെ തടവുകാരായിരുന്നു മുഹമ്മദ് റഫീഖും അഷ്റഫ് ഷംസീറും അരുൺ കുമാറും. ഒരേ ബ്ലോക്കിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ചങ്ങാതിമാരായി. തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന് ഉടനെയൊന്നും ജാമ്യം ലഭിക്കില്ലെന്ന് മൂവരും ചങ്ങാത്ത സംഭാഷണത്തിനിടെ തിരിച്ചറിഞ്ഞു.…
Read More