കണ്ണൂർ: “സാർ, സ്ത്രീകൾക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാൻ പോയ്ക്കോടീ, കുഞ്ഞിനെ പോറ്റാൻ കഴിയില്ലെങ്കിൽ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാർക്ക് നിന്റെ കുഞ്ഞിനെ കൊടുത്തൂടെ…’ ഇത് രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണ്. കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിൽ കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തിയ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യിൽ കടപ്പുറത്ത് കൊണ്ടുവന്നപ്പോൾ ഏറെ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്. ഇന്നുരാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ പറഞ്ഞുകൊടുത്തു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടൽക്കരയിൽ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു. ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാൻ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികൾ രൂക്ഷമായപ്പോൾ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാൻ പോലീസ് ശ്രമിച്ചു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ശരണ്യയുടെ…
Read MoreTag: kannur kid murder
കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ’; യുവതിയുടെ കാമുകൻ ഭർത്താവിന്റെ സുഹൃത്ത്; കുറ്റം സമ്മതിച്ച് ശരണ്യ; പൊട്ടിത്തെറിച്ച് നാട്ടുകാർ
കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോൾ അക്രമാസക്തരായി നാട്ടുകാർ കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടൽതീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസിനെ തെറ്റുധരിപ്പിക്കാനായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കള്ളക്കഥയുണ്ടാക്കിയതെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കേസിൽ ശരണ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഞായറാഴ്ച രാവിലെ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.…
Read Moreകൊന്നതുതന്നെ! മാതാപിതാക്കള്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത്; മരണകാരണം തലയ്ക്കേറ്റ ക്ഷതം; അച്ഛനും അമ്മയും പോലീസ് കസ്റ്റഡില്
കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ്. തലയ്ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലാണുള്ളത്. അച്ഛന്റെയും അമ്മയുടെയും വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെ അംശം പറ്റിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കുഞ്ഞിനെ ജീവനോടെ കടലിൽ എറിഞ്ഞതാണോ, കൊലപ്പെടുത്തിയശേഷം മൃതദേഹം കടലിൽ തള്ളിയതാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകണം. കുഞ്ഞ് മാതാപിതാക്കളോടൊപ്പം കിടന്ന ബെഡ്ഷീറ്റ്, രാത്രി വെള്ളം കുടിച്ച പാൽകുപ്പി എന്നിവയിൽ അസ്വാഭാവികമായ അടയാളങ്ങളോ വസ്തുക്കളോ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഇന്നലെ രാവിലെ…
Read Moreതയ്യിൽ കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ- പ്രണവ് ദന്പതികളുടെ മകൻ വിയാനെ (ഒന്നര) യാണ് മരിച്ചനിലയിൽ കണ്ടത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്നു രാവിലെ കുട്ടിയുടെ പിതാവ് പ്രണവ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിറ്റി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വരുകയാണ്.
Read More