പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ ഇരുമ്പുകളാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരുക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജിന്റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ്. പകലും രാത്രിയും എന്ന ഭേദമില്ലാതെ നിത്യേന നൂറുകണക്കിനാളുകൾ സൂക്ഷിച്ചുനടന്നുപോയില്ലെങ്കില് ശരീരത്തില്‍ തുരുമ്പെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ കുത്തിക്കയറും. സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വഴിയാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകൽ പോലും വേണ്ടത്ര വെളിച്ചമില്ലാത്ത ഈ ഭാഗത്ത് രാത്രിയും വെളിച്ചം കുറവാണ്. മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടി ടമാലിന്യങ്ങള് കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍…
Read MoreTag: kannur medical college
കാട്ടുവള്ളിയിൽ ചുറ്റപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി; കുട്ടികളുടെ ഐസിയു വാർഡിന് സമീപത്തെ ശുചിമുറിയിൽ പാമ്പ്; വാർഡുകളിൽ കഴിയുന്നത് ഭീതിയോടെയെന്ന് രോഗികൾ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും പാമ്പ് കയറി. 503-ാം നമ്പര്‍ സ്പെഷൽ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വിഷമില്ലാത്ത കാട്ടുപാമ്പിനെ കണ്ടത്. വാർഡിലെ രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. സെപ്റ്റംബർ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവിന് പുറത്ത് നിന്നും കാട്ടുപാമ്പിനെ കാണുകയും രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. രണ്ടുമാസം മുൻപ് കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രിക്കുചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറിയെന്നാണ് കരുതുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും മെഡിക്കല്‍ കോളജിനകത്ത് പൊളിച്ച് കളഞ്ഞ വസ്തുക്കളും നിർമാണ വസ്തുക്കളും പൈപ്പുകളും മാസങ്ങളായി കെട്ടിടത്തിനകത്ത് പലയിടങ്ങളായി കൂട്ടിയിട്ട നിലയിലാണ്. ഇതിനകത്ത് കയറിക്കൂടുന്ന പാമ്പുകളടക്കമുള്ള ഇഴജന്തുക്കളാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.
Read Moreരാഷ്ട്രദീപിക വാർത്ത “കൊള്ളേണ്ടിടത്ത് കൊണ്ടു’; മോഷ്ടിക്കപ്പെട്ട ഉപകരണം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി; ഉപകരണം ഫോറൻസിക് പരിശോധനക്ക് ; പ്രതികളെക്കുറിച്ച് സൂചന
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും മോഷ്ടിക്കപ്പെട്ട മെഡിക്കല്‍ ഉപകരണം തിരിച്ചെത്തി. മെഡിക്കല്‍ കോളജിലെ അവിഹിത ഇടപെടലുകളുടെ വാര്‍ത്തകള്‍ രാഷ്ട്രദീപികയിലൂടെ പുറത്തുവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ഉപകരണം കണ്ടുകിട്ടിയത്. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണം മോഷണം പോയതായി കണ്ടെത്തിയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന videolaryngoscopy എന്ന ഉപകരണമാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ആറാം നിലയിലെ ഓപ്പറേഷന് തിയേറ്ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ ഉപകരണം. അലമാരയുടെ താക്കോല്‍ ഓപ്പറേഷന് തീയേറ്ററില്‍ ഉള്ള ഒരു ബോക്സിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. പിജി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇതിനിടയില്‍ ഉപകരണം എങ്ങനെ മോഷണം പോയെന്ന് വ്യക്തമായിരുന്നില്ല. സ്ഥലത്ത് സിസിടിവി ഇല്ല എന്നു മനസിലാക്കിയ ആളായിരുന്നു വിദഗ്ദമായി മോഷണം നടത്തിയതെന്നും വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ പ്രതിയിലേക്ക് എത്താന്‍ പോലീസിന് ബുദ്ധിമുട്ടേറെയായിരുന്നു. അന്വേഷണത്തിനായി പരിയാരം പോലീസ് പ്രത്യേക…
Read Moreഒറ്റ രാത്രി കൊണ്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടച്ചിട്ട ചായക്കട നീതി മെഡിക്കൽ സ്റ്റോർ; അനധികൃത മെഡിക്കൽ സ്റ്റോറിനെതിരേ നടപടിയെന്ന് പ്രിൻസിപ്പൽ
പരിയാരം: മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയില്ലാതെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിനകത്ത് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി. കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്കാണ് ഇന്ന് രാവിലെ മുതൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. മുൻ സി പി എം ഭരണ സമിതി മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ അനുമതി നൽകിയിരുവെന്നും അതു പ്രകാരമാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങിയതെന്ന് ബാങ്ക് പ്രസിഡന്റും കോൺഗ്രസ് എസ് നേതാവുമായ ടി.രാജൻ പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ ഫലത്തിൽ മുൻ ഭരണ സമിതിയുടെ തീരുമാനം മരവിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ മെഡിക്കൽ കോളജും കാമ്പസും പൂർണമായി മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ അധീനതയിലാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാകട്ടെ ഇതുവരെ അനുമതി നൽകിയിട്ടുമില്ല. നാല് തവണ കടന്നപ്പള്ളി – പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ…
Read More