നാദാപുരത്ത് കാസര്‍ഗോഡ് സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും അപകടമരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത്…
Read MoreTag: kannur
മങ്കിപോക്സ്, കേരളത്തിന് ആശങ്കയേറുന്നു ! വിദേശത്തു നിന്നു വന്ന കണ്ണൂര്‍ സ്വദേശിയില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍…
മങ്കിപോക്സ് ഭീതി സംസ്ഥാനത്ത് വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കു പിന്നാലെ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരത്തുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസുള്ള കൊല്ലം സ്വദേശി ആയിരുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്.…
Read Moreഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തു ! യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; സംഭവം കണ്ണൂരില്‍…
ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂരിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടത്. ബംഗാള്‍ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫേസ്്ബുക്കില്‍ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം കൂട്ടുംമുഖം സ്വദേശിയായ യുവതി ചുരിദാറിന് ഓര്‍ഡര്‍ ചെയ്തതു. 299 രൂപ ഓണ്‍ലൈനായി നല്‍കുകയും ചെയ്തു. ഓര്‍ഡര്‍ നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിച്ചില്ല. തുടര്‍ന്നാണ് പരസ്യത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നത്. പരിശോധനക്കായി യുവതിയോട് ബാങ്ക് അക്കൗണ്ട് നമ്പര്‍ ചോദിച്ചു. യുവതി അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. ഫോണില്‍ ലഭിച്ച സന്ദേശം, സ്ഥാപനത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് തിരിച്ചയക്കാന്‍ പറഞ്ഞു. എസ്എംഎസ് തിരിച്ചയച്ച ഉടനെ പണം നഷ്ടപ്പെട്ടു. ആറു തവണയായി അക്കൗണ്ടില്‍ നിന്നും ഒരു…
Read Moreകണ്ണൂരിലെ സിനിമാത്തട്ടിപ്പില് നായികനടിയും പെട്ടു ! ചോദിച്ചത് 10 ലക്ഷം നല്‍കിയത് ഒരു ലക്ഷം; സിനിമയെ വെല്ലുന്ന തട്ടിപ്പ് ഇങ്ങനെ…
കണ്ണൂര്‍ പേരാവൂരില്‍ മൂന്നംഗസംഘം നടത്തിയ സിനിമത്തട്ടിപ്പില് പണം നഷ്ടപ്പെട്ടവരില്‍ നായികനടിയും. കോയമ്പത്തൂര്‍ കോളേജിലെ ഒരു അസി. പ്രൊഫസറും ഇപ്പോള്‍ സിസ്റ്റം അനലിസ്റ്റുമായ എറണാകുളം വാഴക്കാല സ്വദേശിയായിരുന്നു സിനിമയിലെ നായിക. മുമ്പേ സിനിമാമോഹം ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഇവര്‍ ഓഡീഷന് നടക്കുന്നുണ്ടെന്നറിഞ്ഞാണ് മനോജ് താഴെപ്പുരയിലിന്റെ പേരാവൂരിലെ വീട്ടിലെത്തിയത്. സിനിമാത്തട്ടിപ്പിനും വഞ്ചാനാക്കുറ്റത്തിനും മനോജിനും കൂട്ടാളികളായ മോദി രാജേഷ്, ചോദി രാജേഷ് എന്നിവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഓഡീഷന് കഴിഞ്ഞശേഷം തന്നെ നായികയായി തിരഞ്ഞെടുത്തതായും പുതുമുഖ നായകനാണ് അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ നായികയാക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് തട്ടിപ്പ് സംഘം പറയുകയായിരുന്നു. 10 ലക്ഷം എന്നു കേട്ടപ്പോള്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി അധ്യാപിക പറയുന്നു. പക്ഷേ, സംഘം വിടാന്‍ തയ്യാറായില്ല. നിര്‍ബന്ധം പിടിച്ചു. അഞ്ചുലക്ഷം വേണമെന്നായി. അവസാനം ഒരുലക്ഷത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു. 2020 ഫെബ്രുവരിയില്‍ പേരാവൂരില്‍ വച്ചായിരുന്നു ആദ്യ ഷൂട്ടിംഗ്്.…
Read Moreഭര്‍ത്താവില്ലാത്ത യുവതി കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ചത് ‘ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ്’ ! പോയതാവട്ടെ കാമുകന്റെ കൂടെയും; പിന്നെ നടന്നത് അറസ്റ്റും വിവാഹവും; സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…
ലോക്ക്ഡൗണ്‍ കാലത്തും പ്രണയങ്ങള്‍ പൂവിടുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല. കല്യാണം കഴിച്ചിട്ടില്ലാത്ത യുവതി ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ് കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ച് പോയത് കാമുകന്റെ കൂടെ. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക്ക്ഡൗണ്‍ തീരുന്നതു കാത്തിരുന്നെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ പണിപാളി. തുടര്‍ന്ന് ഒരു രക്ഷയുമില്ലാതെ വന്നതോടയാണ്…
Read Moreഅയല്പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ചത് ചുള്ളന്മാരുമായി സംസാരിക്കാനുള്ള മോഹം കൊണ്ട് ! ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ ഇങ്ങനെ…
അയല്പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം. നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും…
Read Moreഅഞ്ചു ലക്ഷം രൂപ വീടു പണിയാനായി വായ്പയെടുത്തു ! തുക തിരിച്ചടയ്ക്കാന്‍ വഴിയില്ലാഞ്ഞ് വലഞ്ഞപ്പോള്‍ ഭാഗ്യദേവത തേടിയെത്തി; ക്രിസ്മസ്-പുതുവത്സര ബംബര്‍ അടിച്ച കൂലിപ്പണിക്കാരന്റെ ജീവിതം ഇങ്ങനെ…
വീട് പണിയാന്‍ വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ നട്ടം തിരിഞ്ഞപ്പോഴാണ് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനെ തേടി ഭാഗ്യദേവത എത്തിയത്. ഫലമോ 12 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബംബറും. ജപ്തി ഒഴിവാക്കാന്‍ പരക്കം പായുന്നതിനിടെയാണ് ബംബറടിച്ചതെന്നത് വിധിയുടെ വിളയാട്ടം എന്നേ പറയാനാകൂ. കൂത്തുപറമ്പ് പയ്യന് ലോട്ടറി സ്റ്റാളില്‍നിന്നു വാങ്ങിയ എസ്.ടി. 269609 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് രാജനും ഭാര്യ രജനിയും മക്കളായ അക്ഷര, വിജില്‍ എന്നിവര്‍ ചേര്‍ന്ന് കേരള ബാങ്കിന്റെ കണ്ണൂര്‍ മുഖ്യശാഖയിലേല്പ്പിച്ചു. ”ദൈവാനുഗ്രഹം” എന്നാണു രാജന്റെ ആദ്യ പ്രതികരണം. അഞ്ചു ലക്ഷം രൂപ കടമുണ്ട്. സമ്മാനമടിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ടിക്കറ്റെടുക്കും. ഇടയ്ക്ക് 5,000 രൂപ വരെ സമ്മാനം കിട്ടിയിട്ടുമുണ്ട്. നമ്പറിലെ ചെറിയ വ്യത്യാസത്തിന് അര ലക്ഷം രൂപ സമ്മാനം അകന്നുപോയിട്ടുമുണ്ട്. കടം തീര്‍ക്കണം. പ്ലസ് ടുവിനു…
Read Moreസുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കും ! എങ്ങാണും കെണിയില്‍ വീണുപോയാല്‍ പിന്നെ പണം പോകുന്ന വഴി കാണില്ല;കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ…
സുന്ദരികളുടെ ഫോട്ടോ കാട്ടി തല്പര കക്ഷികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരിലും വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്. സുന്ദരികളുടെ അഴകളവുകള്‍ ഒത്ത പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളവുമാകുന്നു. പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന് വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്.…
Read Moreതലശേരിയിലെ യുവ അഭിഭാഷകയുടെ മരണം: പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ? ഇവരുടെ മംഗലാപുരം യാത്രകളും അന്വേഷിച്ച് പോലീസ്
തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ആണെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രിയയെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെടുത്തിയ ഈ അഭിഭാഷകനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. തലശേരിക്കടുത്തുള്ള ഈ അഭിഭാഷകന്റെ വസതിയിൽ വച്ചാണ് പ്രിയ സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മംഗലാപുരം യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രിയക്ക് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് വ്യാജ രേഖ ചമച്ച് നല്കിയ തലശേരിയിലെ നോട്ടറി അഭിഭാഷകന് കേസില്‍ പ്രതി സ്ഥാനത്തേക്ക് എത്തുമെന്ന സൂചനയും പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് തലശേരി ബാറിലെ അഭിഭാഷകരുള്‍പ്പെടെ പത്ത് അഭിഭാഷകരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത്…
Read Moreകണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ! സംഭവത്തില്‍ ദുരൂഹത; ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് നിര്‍ണായക വിവരങ്ങള്‍
കണ്ണൂര്‍ ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അഞ്ജലിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ച വരെ ഇരുവരും സ്കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി. എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്ക്കുന്ന…
Read More