തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്തതിനു പിന്നാലെ ഈ കുടുംബത്തിന്റെ അഞ്ഞൂറു പവന് സ്വര്‍ണാഭരണവും തട്ടിയെടുത്തു. ഡോക്ടര്‍ ദമ്പതികളുടെ ബംഗളൂരുവിലുള്ള മകന് തന്നെയാണ് തന്റേതുള്‍പ്പെടെ മമ്മിയുടെ കൈവശമുണ്ടായിരുന്ന 500 പവന് സ്വര്‍ണാഭരണവും തട്ടിയെടുക്കപ്പെട്ടതായി രാഷ്ട്രദീപികയോട് വ്യക്തമാക്കിയത്. മമ്മിയുടെ സഹായി നിന്ന സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് സ്വര്‍ണം തട്ടിയെടുത്തത്. വീട് വിട്ടിറങ്ങിയ ശേഷം ദീര്‍ഘ കാലം മമ്മി ലോഡ്ജ് മുറിയില്‍ കിടപ്പിലായിരുന്നു. നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ 400 ഗ്രാം സ്വര്‍ണം പണയം വെച്ചതായി അറിഞ്ഞ് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ സ്വര്‍ണം അവിടെയുള്ളതായി അറിഞ്ഞു. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ബാങ്കിനെ സമീപിച്ചപ്പോള്‍ സ്വര്‍ണം വില്പന നടത്തിയിട്ടുളളതായും വ്യക്തമായി. ഇത് സംബന്ധിച്ച് മമ്മിയുടെ സഹായിയായ യുവതിയോട് ചോദിച്ചപ്പോള്‍ എന്റെ പേരില്‍ വെച്ച സ്വര്‍ണം ഞാന്‍ ഇഷ്ടം…
Read MoreTag: kannur
കണ്ണൂരിലെ ചെന്താരകം മായുന്നു ! കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയില്‍ പി ജയരാജന്; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റത്തിന് കളമൊരുങ്ങുന്നു…
കണ്ണൂരിലെ ചെന്താരകം പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണ് ഈ ലോക്സഭാ ഇലക്ഷന് ഉണ്ടാക്കിയത്. ജില്ലാ സെക്രട്ടറിയായി അണികളില്‍ ആവേശം വിതറി വിലസിയിരുന്ന ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വിലയിരുത്തലുകള്‍ മുമ്പേ തന്നെയുണ്ടായിരുന്നു. ആ പഴയ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് ഇനിയൊരിക്കലും കിട്ടില്ലെന്ന് ഉറപ്പായി.കേരളാ ബാങ്ക് ചെയര്മാന് സ്ഥാനമാണ് പകരം വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ഒരു പദവിയും വേണ്ടെന്നാണ് ജയരാജന്റെ നിലപാട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴുണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജന് അറിയിക്കുന്നത്. ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയില്‍ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി…
Read Moreനിങ്ങള്‍ വൈകിയതു കൊണ്ട് നിങ്ങളുടെ വോട്ട് വേറൊരാള് ചെയ്തു ! ഓടിപ്പിടിച്ച് വോട്ടു ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്തെന്നറിഞ്ഞ് മടങ്ങിപ്പോകേണ്ടി വന്നെന്ന് വീട്ടമ്മ…
കണ്ണൂര്‍: കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വന്‍ വിവാദത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പിലാത്തറ യുപി സ്കൂളില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങളില്‍ വോട്ടു ചെയ്യാനാവാതെ മടങ്ങുന്ന ഒരു വനിതയെയും കാണാന്‍ സാധിക്കും. പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ് ആണ് ആ വോട്ടര്‍. തന്റെ ദുരനുഭവം ഷാലറ്റ് പറയുന്നു. ‘കണ്ണൂരില്‍ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയല്‍ രേഖയും സ്ളിപ്പുമായി ബൂത്തില്‍ കയറി. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസര്‍ പറഞ്ഞു. അല്പസമയം ഇരിക്കൂ പരിശോധിക്കട്ടെയെന്നും പറഞ്ഞു. അരമണിക്കൂറോളം ഞാന്‍ പോളിങ് ബൂത്തില്‍ ഇരുന്നു. വീണ്ടും ഉദ്യോഗസ്ഥരോട് എനിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്റെ തിരിച്ചറിയല്‍ കാര്‍ഡും മഷിപുരട്ടാത്ത വിരലും കാണിച്ചു. എന്നാല്‍, എന്റെ…
Read Moreഅവിവാഹിതരെ ‘പെണ്‍കെണി’യിലാക്കും ! വിദ്യാഭ്യാസമുള്ളവര്‍ക്ക് പിഎസ്സി കോച്ചിംഗ്; അടിയും വെട്ടും കുത്തും ബോംബേറുമൊന്നുമില്ലാത്ത കണ്ണൂരാണ് പോലീസിന്റെ സ്വപ്നം; എല്ലാം ശരിയാക്കാന്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…
കണ്ണൂര്‍: കണ്ണൂരിനെ ശുദ്ധീകരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പോലീസ്. വെട്ടും കുത്തും ബോംബേറുമടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ എന്നന്നേക്കുമായി ജില്ലയില്‍ നിന്നു തുടച്ചുനീക്കാനാണ് പോലീസിന്റെ തീരുമാനം. വിവാഹം, കടുംബം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും പെട്ടുപോയ യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്. പാനൂര്‍ ജനമൈത്രി പോലീസിന്റേതാണ് ഇടപെടല്‍. ആറു മാസം മുമ്പ് പാനൂര്‍ പോലീസ് തയ്യാറാക്കിയ ‘ഇന്‍സൈറ്റ്’ പദ്ധതി പച്ചപിടിച്ചു തുടങ്ങി. നിയമപരിപാലനത്തിലൂടെ കണ്ണൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടതോടെയാണ് പോലീസ് വേറെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. സംഘര്‍ഷങ്ങളില്‍ അനേകര്‍ക്ക് ജീവന് നഷ്ടമായ പാനൂരിലെ യുവാക്കളില്‍ വിവാഹിതരാകാത്തവരെ കല്യാണം കഴിപ്പിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നായകന്മാരാക്കി പ്രശ്നങ്ങളില്‍ നിന്നും നീക്കി നിര്‍ത്താനാണ് ശ്രമം.പെണ്‍കെണി എന്ന ഓമനപ്പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒട്ടേറെ അവിവാഹിതരായ യുവാക്കളാണ് ഇവിടെ കേസില്‍ പെട്ട് കിടക്കുന്നത്. ഒരുപാട് പേര് ജയിലില്‍ കിടക്കുമ്പോള്‍ അനേകം പേര്…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ വലയിലാക്കിയത് ഫേസ്ബുക്കിലൂടെ ! ഒടുവില്‍ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് സുഹൃത്തിനൊപ്പം ക്രൂരമായി പീഡനവും; കണ്ണൂരില്‍ നിന്നും ഒരു പീഡനകഥ കൂടി പുറത്തുവരുമ്പോള്‍…
നാടിനെ ഞെട്ടിച്ച പറശ്ശിനിക്കടവ് പീഡനത്തിനു ശേഷം മറ്റൊരു പീഡനക്കഥ കൂടി കണ്ണൂരില്‍ നിന്നു പുറത്തുവന്നിരിക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കാണ് ക്രൂരമായ പീഡനം നേരിടേണ്ടി വന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഴീക്കോട് കപ്പക്കടവിലെ അര്ജുന്, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 20ഉം 22ഉം ആണ് പ്രതികളുടെ പ്രായം. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലായത് ഫേസ്ബുക്കിലൂടെയായിരുന്നു. പരിചയം മുതലെടുത്ത് അര്ജുന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. പിന്നീട് സമാനമായ രീതിയില്‍ വിനോദും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും പിന്നീട് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreസിപിഎം പാര്‍ട്ടിഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്ക്; പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകളും പ്രവേശിക്കാനേ പാടില്ലെന്ന് ആചാരം…
കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്നവരാണ് സിപിഎം. എന്നാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ് കല്പ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയില്‍ സിപിഎമ്മുകാര്‍ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തത്. ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കെങ്കില്‍, പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ അയ്യപ്പന് ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികള്‍ കരുതുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവില്‍ സി.പി.എമ്മാണ് അവസാനവാക്ക്. വിഷു മുതല്‍ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയല്ക്കരയില് സ്ഥിതിചെയ്യുന്ന കാവില്‍ പാലോട്ട് ദൈവത്താര്‍, അങ്കക്കാരന്‍, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാന മഠത്തില്‍, കപ്പച്ചേരി, നമ്പിടി, തച്ചോളി…
Read Moreടിപി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി; അഭിവാദ്യം ചെയ്ത കുഞ്ഞനന്തന് മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം…
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക കൂടിക്കാഴ്ച. കെ.സി. രാമചന്ദ്രന്, ടി.കെ. രജീഷ് എന്നിവരുമായായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച. ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നല്കി.ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്സന് പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നു വച്ചെതന്നും സൂചനയുണ്ട്. എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു…
Read Moreതെരുവുനായ കടിച്ച വീട്ടമ്മയെ കാണാനെത്തിയ അയല്‍വാസിക്കും കിട്ടി നല്ല ഉഗ്രന്‍ കടി; മുണ്ടേരിക്കടവ് സ്വദേശിനിയെ കടിച്ചത് വളര്‍ത്തു പൂച്ച; വയോധികരെ തിരഞ്ഞു പിടിച്ച് കടിച്ച് കീരി; കണ്ണൂരില്‍ ഒരു ദിവസം ആശുപത്രിയിലെത്തിയത് പത്തുപേര്‍…
കണ്ണൂര്‍: ഇതുവരെ കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. തെരുവുനായയും കീരിയും പൂച്ചയും ആക്രമകാരികളായപ്പോള്‍ ഒറ്റ ദിവസം ആശുപത്രിയിലായത് പത്ത് പേരാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ മുഖരിതമായ കണ്ണൂരില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ഇത്രയും അധികം ആളുകള്‍ ഒറ്റ ദിവസം ആശുപത്രിയിലാകുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്കാണു ഇന്നലെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പില്‍ വളര്‍ത്തുപൂച്ചയാണു വീട്ടമ്മയെ കടിച്ചത്. ഈ മൂന്ന് സംഭവങ്ങളും നടന്നത് അടുത്തടുത്തായി. ചെമ്പിലോട് കോമത്തുകുന്നുമ്മല്‍ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് വൈകിട്ട് കടിയേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത്…
Read More‘ഈട’ ഇവിടെ വേണ്ട ! ‘ ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്;’ പദ്മാവതി’യുടെ റിലീസിംഗിനു സംരക്ഷണം നല്കുമെന്നു പറഞ്ഞ ഡിവൈഎഫ്ഐ ഈട വിലക്കാന്‍ മുന്‍പന്തിയില്‍
കണ്ണൂരിലെ ബിജെപി-സിപിഎം സംഘര്‍ഷങ്ങളുടെ ഭീകരത ആവിഷ്കരിക്കുന്ന ‘ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമര്‍ശനമുയര്‍ത്തിയ സൈബര്‍ ലോകത്തും ആക്രമണം. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു വിവാദത്തിലായ ബോളിവുഡ് സിനിമ ‘പദ്മാവതി’യുടെ റിലീസിങ്ങിനു സംരക്ഷണം നല്കുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളില്‍നിന്നാണ് ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ‘ഈട’യ്ക്ക് എതിര്‍പ്പുകളേറെയെന്നതാണ് വിചിത്രം. മുമ്പ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നും സമാനമായ എതിര്‍പ്പു നേരിടേണ്ടിവന്നിരുന്നു. ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ”ഈട”യ്ക്കെതിരേ ഉയര്‍ത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓണ്‍ലൈനില്‍ ആസ്വാദനക്കുറിപ്പു വന്നതിനുശേഷമാണ് കണ്ണൂരില്‍ ഇവിടെ എന്ന് അര്‍ഥമുള്ള ‘ഈട’യ്ക്കെതിരേ സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ…
Read Moreസ്വന്തമായി ഇരതേടാനറിയില്ല; മനുഷ്യരെ കണ്ടാല്‍ വാലാട്ടും; കണ്ണൂരിനെ വിറപ്പിച്ച പുലി നാട്ടില്‍ വളര്‍ന്നത്; തൊപ്പി തെറിക്കാതിരിക്കാന്‍ പതിനെട്ടടവും പയറ്റി വനം വകുപ്പ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച പുലിയുടെ കാര്യത്തില്‍ പുലിവാലു പിടിച്ച് വനം വകുപ്പ്.കണ്ണൂര്‍ നഗരത്തില്‍ ഭീതിപരത്തിയ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടന്‍ തന്നെ സുഖ ചികിത്സ നല്കി കാട്ടിലേക്ക് തുറന്ന് വിടാന്‍ നെയ്യാര്‍ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഒന്നരമാസത്തിനു ശേഷവും പുലിയെ കാട്ടിലേക്ക് തുറന്നുവിടാനാവില്ലെന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ കെ. ജയകുമാര്‍ വൈല്‍ഡ്ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവ്ം വിവാദമായത്. പുലി കാട്ടില്‍ വളര്‍ന്നതല്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തറപ്പിച്ചു പറയുന്നു. പുലിയെ കൊണ്ടു വന്ന നാളുകളില്‍ വെറ്റിനറി ഡോക്ടര്‍ ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് മുയലുകളെയും ഒരാടിനെയും പുലിക്ക് ഇരയായി നല്കി. ആദ്യം കൂട്ടിലേക്ക് ഇട്ട മുയലിനെ പുലി പിടിച്ചു കൊന്നുവെങ്കിലും ഭക്ഷിച്ചില്ല. രണ്ടാമത് കൂട്ടിലേക്ക്…
Read More