കാണ്‍പൂര്‍ അഭയകേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കോവിഡ് ! ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ഗര്‍ഭിണികളും…

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പെണ്‍കുട്ടികളും 37 ജീവനക്കാരുമുള്‍പ്പെടെ 151 അന്തേവാസികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. അന്തേവാസികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഏറെയും 10-18നു മധ്യേ പ്രായമുള്ളവര്‍. ഇവരില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണ്. പോക്സോ കുറ്റകൃത്യങ്ങളില്‍ ഇരയായവരാണ് ഇവരെല്ലാം. അഞ്ചു പേരും ഡിസംബറില്‍ അഭയകേന്ദ്രത്തില്‍ എത്തുമ്പോള്‍ തന്നെ ഗര്‍ഭിണിയായിരുന്നു. നിലവില്‍ രണ്ടു പേര്‍ എട്ടുമാസം ഗര്‍ഭിണികളാണെന്ന് ഡെപ്യുട്ടി ചീഫ് പ്രൊബേഷന്‍ ഓഫീസര്‍ ശ്രുതി ശുക്ല പറഞ്ഞു. കുട്ടികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണ്. മറ്റൊരാള്‍ക്ക് ഹെപറൈറ്റീസ് സി സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ അഞ്ചു പേരും ആഗ്ര, ഇറ്റാ, കനൗജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജൂണ്‍ 12ന് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ അഭയ കേന്ദ്രത്തിലെ ഒരു…

Read More